മഞ്ജു എന്റെ മകളുടെ അമ്മയാണ്, ആ മാന്യത ഞാൻ കൊടുക്കണം

മലയാളികളുടെ സ്വന്തം ജനപ്രീയ നായകൻ ആണ് ദിലീപ്. വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരം നിരവധി ചിത്രങ്ങളിൽ കൂടിയാണ് പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തത്. നിരവധി ഹിറ്റ് ചിത്രങ്ങൾ ആണ് ദിലീപിന്റേതായി മലയാളത്തിൽ പുറത്തിറങ്ങിയത്. അവയിൽ പലതും റിലീസ് ചെയ്തു നൂറ് ദിവസങ്ങളിൽ കൂടുതൽ തീയേറ്ററുകളിൽ ഓടുകയും ചെയ്തവയാണ്. ഇന്നും പഴയ ദിലീപ് ചിത്രങ്ങൾ കാണാം പ്രേക്ഷകർക്ക് താൽപ്പര്യം ഏറെയാണ്. കല്യാണരാമനും, ഈ പറക്കും തളികയും, പഞ്ചാബ് ഹൗസും, മീശമാധവനും എല്ലാം തന്നെ റിലീസ് ചെയ്തു വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും ആളുകളെ ചിരിപ്പിച്ച് കൊണ്ടിരിക്കുന്ന ചിത്രങ്ങൾ ആണ്.

സിനിമ ജീവിത്തിൽ വലിയ ഉയർച്ചയിൽ നിൽക്കുന്ന സമയത്ത് ആണ് ദിലീപിന്റെ വ്യക്തി ജീവിതത്തിൽ ചില പ്രതിസന്ധികൾ വന്നത്. മലയാള സിനിമയിൽ നിറഞ്ഞു നിന്ന സമയത്ത് ആണ് മഞ്ജു വാര്യർ ദിലീപിനെ വിവാഹം കഴിക്കുന്നത്. വിവാഹത്തോടെ മഞ്ജു സിനിമയിൽ നിന്ന് പിന്മാറുകയും ചെയ്തിരുന്നു. എന്നാൽ അധികം വൈകാതെ തന്നെ മഞ്ജുവും ദിലീപും തമ്മിൽ ദാമ്പത്യ പ്രശ്ങ്ങൾ ഉണ്ടെന്നും ദിലീപും മഞ്ജു വും പിരിയാൻ പോകുകയാണെന്നും തരത്തിലെ ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത് ഗോസിപ്പുകൾ മാത്രം ആണെന് ആണ് ആദ്യം ആരാധകർ വിശ്വസിച്ചിരുന്നത്. എന്നാൽ ആരാധകരെ എല്ലാം ഞെട്ടിച്ച് കൊണ്ട് ഇരുവരും തമ്മിൽ വേര്പിരിയുകയായിരുന്നു. എന്നാൽ ഇവരുടെ വിവാഹമോചനത്തിന്റെ കാരണം എന്താണെന്ന് ഇരുവരും എവിടെയും തുറന്ന് പറഞ്ഞിരുന്നില്ല.

ഇപ്പോഴിതാ കുറച്ചച്ച വർഷങ്ങൾക്ക് മുൻപ് ഉള്ള ദിലീപിന്റെ ഒരു അഭിമുഖമാണ് വീണ്ടും പ്രേക്ഷകർക്ക് ഇടയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. അമ്പെയ്യുമ്പോള്‍ ആളുകള്‍ വിചാരിക്കുന്നില്ല, അവരുടെ വീട്ടിലും അമ്മ പെങ്ങന്മാര്‍ ഉണ്ടെന്ന് ആണ് ദിലീപ് അഭിമുഖത്തിൽ പറയുന്നത്. ജീവിതം ഒന്നേ ഉള്ളു, ആ ജീവിതത്തിൽ നമ്മള്‍ മരിച്ചു ജീവിക്കേണ്ട ആവശ്യമില്ല. എല്ലാവരും നല്ല രീതിയില്‍ ജീവിക്കട്ടെ. മഞ്ജു ഒരു നല്ല നടിയാണ്. എല്ലായിടത്തും തിളങ്ങാൻ മഞ്ജുവിന് കഴിയട്ടെ. മഞ്ജു എന്ന് പറയുന്നത് എന്റെ മകളുടെ ‘അമ്മ കൂടിയാണ്. ആ ബഹുമാനം ഞാൻ എല്ലാ ഇടത്തും കാണിക്കണം എന്നും ആണ് വിവാഹമോചനത്തെ കുറിച്ച് ചോദിച്ചപ്പോൾ അന്ന് ദിലീപ് പ്രതികരിച്ചത്. മഞ്ജുവിനും ഒരിടത്ത് പോലും ദിലീപിനെ മോശമായി ചിത്രീകരിച്ച് കൊണ്ട് ഇത് വരെ സംസാരിച്ചിട്ടുമില്ല എന്നത് ശ്രദ്ധേയമാണ്.