ഒരാൾ വീട്ടിലേക്ക് വന്നത് കൊണ്ട് ഭാഗ്യം പോയി എന്ന് ഞാൻ വിശ്വസിക്കുന്നില്ല

വര്ഷങ്ങള് കൊണ്ട് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ദിലീപ്. തന്റെ അഭിനയ മികവിനാൽ ഏറെ ഹിറ്റ് സിനിമകളിൽ ഏറെ വ്യത്യസ്തമായ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള ദിലീപ് തന്റെ ആദ്യകാല കരിയറിൽ വിദ്യാർത്ഥിയായിരിക്കേ ഏറെ അവിചാരിതമായി  മിമിക്രി വേദികളിൽ നിന്നാണ് സിനിമയിലേക്ക് എത്തിയത്. കലാഭവൻ ട്രൂപ്പിൽ വളരെ പ്രമുഖനായ മിമിക്രി കലാകാരനായി തിളങ്ങി പിന്നീട് പിൽക്കാലത്ത് മലയാള സിനിമയിൽ സഹസംവിധായകനായും പ്രവർത്തിച്ച ദിലീപ് അതിനു ശേഷം ആണ് സിനിമയിൽ അഭിനയ രംഗതിയ്ക്കു എത്തുന്നത്. പിന്നെ അങ്ങോട്ട് വളരെ പെട്ടന്ന് ആയിരുന്നു ദിലീപ് എന്ന നടന്റെ വളർച്ച. നിരവധി സിനിമകളിൽ ആയിരുന്നു ദിലീപ് നായകനായി എത്തിയത്. ഹാസ്യം ആയാലും സീരിയസ് രംഗങ്ങൾ ആയാലും വളരെ അനായാസം ആയി അഭിനയിച്ചു ഫലിപ്പിക്കാൻ കഴിവുള്ള താര വളരെ പെട്ടന്ന് ആണ് ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയത്. ഇന്നും മലയാളികൾ ഓർത്ത് ഇരിക്കുന്ന ചിത്രങ്ങളിൽ വലിയ ഒരു ഭാഗവും ദിലീപിന്റെ ചിത്രങ്ങൾ ആയിരിക്കും.

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തന്റെ സിനിമ ജീവിതത്തെ കുറിച്ചും കുടുംബത്തെ കുറിച്ചും എല്ലാം ദിലീപ് പറഞ്ഞ വാക്കുകൾ ആണ് ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ദിലീപിന്റെ വാക്കുകൾ ഇങ്ങനെ, മീനാക്ഷിയും മഹാലക്ഷ്മിയും എന്റെ ജീവൻ ആണ്. അവരെ നല്ല നിലയിൽ എത്തിക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്നം. മീനാക്ഷി പഠിച്ച് ഒരു നല്ല ഡോക്ടർ ആകണം എന്ന് ഞാൻ ആഗ്രഹിക്കാറുണ്ട്. എന്റെ ഏറ്റവും വലിയ ശക്തിയും അവൾ തന്നെ ആണ്. രണ്ടു പെണ്മക്കളെ പഠിപ്പിച്ച് കെട്ടിച്ച് അയക്കേണ്ട പ്രാരാബ്‌ദക്കാരൻ ആയ ഒരു അച്ഛൻ ആണ് താൻ എന്നും ദിലീപ് ചിരിച്ച് കൊണ്ട് പറഞ്ഞു. മഞ്ജുവിനെ കുറിച്ചും ദിലീപ് പറയുന്നു.

മഞ്ജു കഴിവുള്ള ഒരു അഭിനേത്രി ആണ്. കഴിവ് കൊണ്ട് വളരെ ഉയരങ്ങളിൽ എത്തേണ്ട ആൾ കൂടിയാണ് മഞ്ജു. പലതരത്തിൽ ഉള്ള ഗോസിപ്പുകൾ ഒക്കെ പ്രച്ചരിക്കാറുണ്ട്. എന്നാൽ അത്തരം ഗോസ്സിപ്പുകളോട് ഒക്കെ പ്രതികരിക്കാൻ തനിക്ക് താൽപ്പര്യം ഇല്ല. ഒരാൾ വന്നത് കൊണ്ട് ഭാഗ്യം പോയി, ഒരാൾ പോയത് കൊണ്ട് ഭാഗ്യം പോയി എന്നൊന്നും ഞാൻ വിശ്വസിക്കുന്നില്ല. ഒരാൾ വീട്ടിൽ ഉണ്ടെന്നു കരുതി ജോലിക്ക് പോയില്ലെങ്കിൽ എങ്ങനെ ആണ് ഭാഗ്യം വരുന്നത്. നമുക്ക് ഭാഗ്യം വരുന്നതും പോകുന്നതും ഒക്കെ നമ്മളുടെ ജോലിയെ അടിസ്ഥാനമാക്കി ഇരിക്കുമെന്നും ദിലീപ് പറഞ്ഞു.