ഞാൻ പറഞ്ഞാൽ ഒരു അക്ഷരം പോലും അനുസരിക്കാറില്ല, കാവ്യ പറയുന്നു

ജനപ്രിയ നായകൻ ദിലീപിന്റെ രണ്ടു മക്കൾ ആണ് മീനാക്ഷിയും മഹാലക്ഷിമിയും. ഇരുവരും ആരാധകർക്കിടയിൽ വലിയ രീതിയിൽ ചർച്ച ആകാറുമുണ്ട്. ഇരുവരുടെയും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങളും വിഡിയോകളും എല്ലാം വലിയ രീതിയിൽ തന്നെ ആരാധക ശ്രദ്ധ നേടാറുമുണ്ട്. മീനാക്ഷിയും മഹാലക്ഷ്മിയും തമ്മിൽ പ്രായത്തിൽ വലിയ വ്യത്യാസമാണ് ഉള്ളത്. അത് കൊണ്ട് തന്ന മീനാക്ഷി ഒരു അമ്മയെ പോലെ ആണ് മഹാലക്ഷ്മിയെ നോക്കാറുള്ളത് എന്ന് ദിലീപും കാവ്യ മാധവനും പലപ്പോഴും അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ അപൂർവമായി ആണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുള്ളത്. എന്നാൽ ആ ചിത്രങ്ങൾക്ക് എല്ലാം മികച്ച സ്വീകാര്യതയാണ് പ്രേഷകരുടെ ഭാഗത്ത് നിന്നും ലഭിക്കാറുള്ളതും. ഇപ്പോൾ ദിലീപും കാവ്യയും അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ തങ്ങളുടെ മക്കളായ മീനാക്ഷിയെയും മഹാലക്ഷ്മിയെയും കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ പ്രേഷകരുടെ ശ്രദ്ധ നേടുന്നത്.

മീനാക്ഷിയാണ് മഹാലക്ഷ്മിയെ നോക്കുന്നത് എന്നാണ് കാവ്യ പറയുന്നത്. മീനാക്ഷിയും ദിലീപേട്ടനും പറയുന്ന കാര്യങ്ങൾ മഹാലക്ഷ്മി കൃത്യമായി അനുസരിക്കാറുണ്ടെന്നും താരം പറഞ്ഞു. മീനാക്ഷിയെയും ദിലീപേട്ടനെയും അവൾക്ക് വലിയ കാര്യം ആണെന്നും അത് കൊണ്ട് തന്നെ അവർ പറയുന്നത് ഒക്കെ അക്ഷരം പ്രതി മഹാലക്ഷ്മി അനുസരിക്കാറുണ്ടെന്നും എന്നാൽ തന്നെ ഒരു പേടിയും ഇല്ല എന്നും അത് കൊണ്ട് തന്നെ താൻ എന്ത് പറഞ്ഞാലും ഒരു അക്ഷരം പോലും മഹാലക്ഷ്മി അനുസരിക്കാറില്ല എന്നുമാണ് കാവ്യാ തന്റെ ഇളയ മകളെ കുറിച്ച് പറഞ്ഞത്. എന്നാൽ അവർ തമ്മിൽ ഉള്ള പ്രായവ്യത്യാസം വളരെ ഒരു അനുഗ്രഹമായി തനിക്ക് തോന്നിയിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു. കാരണം ഒരാൾക്ക് പക്വത ഉണ്ടെങ്കിൽ മറ്റൊരാൾ തെറ്റ് കാണിച്ചാലും അത് ക്ഷമിക്കാൻ കഴിയും എന്നും മീനാക്ഷിയും മഹാലക്ഷ്മിയും തമ്മിൽ വളരെ വലിയ ഒരു ആത്മബന്ധം ഉണ്ടെന്നും അത് കാണുമ്പോൾ തനിക്ക് സന്തോഷം തോന്നാറുണ്ടെന്നും ദിലീപ് പറഞ്ഞു.

ഒരിക്കൽ ഷൂട്ടിങ് ലൊക്കേഷനിലേക്ക് കാവ്യയുടെ ഫോൺ വന്നു. കരഞ്ഞുകൊണ്ടാണ് കാവ്യ അന്ന് വിളിച്ചത്. ഇത് കേട്ട് ഞാൻ പേടിച്ചു ചോദിച്ചു, എന്ത് പറ്റി? എന്താ പ്രശ്നം? ഞാൻ വീട്ടിലോട്ട് വരണോ എന്ന്. അപ്പോൾ കാവ്യ പറയുന്നു മഹാലക്ഷ്മി കാവ്യയുടെ കരണത്ത് തന്നെ അടിച്ചു എന്നും വേദന സഹിക്കാൻ പറ്റുന്നില്ല എന്നും കൊച്ചുങ്ങൾ അടിക്കുന്നത് പോലെ അല്ല അടിച്ചത് എന്നുമൊക്കെ. സത്യത്തിൽ ഇവിടെ ആരാ ‘അമ്മ, ആരാ കുഞ്ഞു എന്ന് എനിക്ക് അപ്പോൾ തോന്നിയെന്നും ദിലീപ് പറഞ്ഞു.