ചാന്ത് പൊട്ടിലെ തന്റെ അഭിനയത്തിന് അവാർഡ് കിട്ടാത്തതിൽ എനിക്ക് യാതൊരു വിഷമവും ഇല്ല കാരണം അതിലും വലിയ അവാർഡ് എനിക്ക് ലഭിച്ചു

മലയാള സിനിമയിലെ ജനപ്രിയ നായകനായാണ് ദിലീപിനെ വിശേഷിപ്പിക്കുന്നത്. പ്രേക്ഷകരുടെ പ്രിയനായികയാണ് കാവ്യ മാധവനും. കുട്ടിക്കാലം മുതലേ കലാരംഗത്ത് സജീവമായിരുന്നു കാവ്യ. ബാലതാരമായി തുടക്കം കുറിച്ച കാവ്യ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി അരങ്ങേറിയത്. ആദ്യ സിനിമയിലെ നായകന്‍ ജീവിത പങ്കാളിയായി എത്തുന്നതിന് മുന്‍ന് നിരവധി ട്വിസ്റ്റുകളുണ്ടായിരുന്നു. മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കുമൊപ്പം സന്തുഷ്ട കുടുംബജീവിതം നയിച്ച് വരികയാണ് കാവ്യ

ഇപ്പോൾ ചാന്തുപൊട്ട് സിനിമയെക്കുറിച്ച് താരം പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്, സീ കേരളത്തിലെ സൂരജ് വെഞ്ഞാറമൂട് അവതാരകൻ ആയ ടിവി ഷോയിൽ എത്തിയപ്പോൽ ആണ് താരം ഈ തുറന്നു പറച്ചിൽ നടത്തിയത്.ഞാന്‍ ചെയ്ത സിനിമകളില്‍ എടുത്ത് പറയാവുന്ന ഒന്ന് ബോഡി ഗാര്‍ഡ് ആയിരുന്നു. അത് തമിഴിലേക്കും ഹിന്ദിയിലേക്കും പോയി. പിന്നെ ചാന്ത് പൊട്ട് തമിഴിലേക്ക് വാങ്ങിയെങ്കിലും ചെയ്യാന്‍ പറ്റിയിട്ടില്ലെന്ന് ദിലീപ് പറയുന്നു. അത്ര വിഷമകരമായ കഥാപാത്രമാണത്. അത് അഭിനയിച്ച്് ഫലിപ്പിക്കുകയെന്ന് പറയുന്നത് നിസാര കാര്യമല്ലെന്നാണ് സുരാജ് പറയുന്നത്. ഒരുപക്ഷെ ദിലീപേട്ടനെ കുറി അവാര്‍ഡിനെ കുറിച്ചും പറയുമ്പോള്‍ അവാര്‍ഡിലെന്ത് ഇരിക്കുന്നു.

ജനങ്ങളുടെ ആ കൈയടിയും സ്‌നേഹവുമാണ് ഏറ്റവും വലിയ അവാര്‍ഡ്.പക്ഷെ എന്ത് കൊണ്ടാണ് ചാന്ത് പൊട്ടിന് അവാര്‍ഡ് കിട്ടിയില്ല എന്ന സംശയവും സുരാജ് ചോദിച്ചിരുന്നു. നമ്മള്‍ ഒരു സിനിമ ചെയ്യുമ്പോള്‍ ആദ്യം തന്നെ നോക്കുന്നത് നമ്മുടെ പ്രിയപ്പെട്ട പ്രേക്ഷകര്‍ അത് കാണുക എന്നതാണ്. നിങ്ങള്‍ രണ്ട് കൈയും കൂട്ടി അടിക്കുന്ന ഈ ശബ്ദമാണ് ഞങ്ങളെ പോലെയുള്ള കലാകാരന്മാരുടെ ഊര്‍ജ്ജം അല്ലെങ്കില്‍ ശക്തി എന്ന് പറയുന്നത്. അത് എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടാവുക എന്നുള്ളതാണ് ഞങ്ങളുടെ പ്രാര്‍ത്ഥന.