നവ്യയോട് ഉള്ള പ്രണയം അവസാനിപ്പിച്ചതിന്റെ കാരണം പ്രിത്വിരാജ്

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരർ ആയ രണ്ടു സഹോദരങ്ങൾ ആണ് വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും. ഇരുവരും മലയാള സിനിമയുടെ പ്രിയ താരം ശ്രീനിവാസന്റെ മക്കൾ കൂടി ആണ്. നിരവധി കഴിവുകൾ ആണ് ഇരുവർക്കും ഉള്ളത്. മൂത്ത മകൻ വിനീത് ഗായകനും നടനും സംവിധായകനും തിരക്കഥാകൃത്തും ആണ്. ഇളയമകൻ ധ്യാൻ നടനും സംവിധായകനും തിരക്കഥാകൃത്തും ആണ്. വിനീത് മലർവാടി ആർട്ട്സ് ക്ലബ് എന്ന ചിത്രത്തിൽ കൂടിയാണ് സംവിധാനത്തിൽ അരങ്ങേറ്റം കുറിച്ചത്. ധ്യാൻ ആകട്ടെ ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിൽ കൂടിയും. തന്റെ ആദ്യ ചിത്രം തന്നെ നയൻതാരയെ വെച്ച് സംവിധാനം ചെയ്യാൻ അവസരം ലഭിച്ച സംവിധായകൻ കൂടിയാണ് ധ്യാൻ. മികച്ച പിന്തുണയാണ് ചിത്രം റിലീസ് ആയതിന് ശേഷം ധ്യാനിന് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. വർഷങ്ങൾക്ക് ശേഷം നയൻതാരയെ മലയാളത്തിലേക്ക് തിരികെ കൊണ്ട് വരുന്ന ചിത്രം കൂടി ആയിരുന്നു ലവ് ആക്ഷൻ ഡ്രാമ.  ഇപ്പോഴിതാ കുറച്ച് ദിവസമായി ധ്യാൻ ശ്രീനിവാസന്റെയും വിനീയത് ശ്രീനിവാസന്റെയും ഒരു പഴയകാല അഭിമുഖം ആണ്  സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

വർഷങ്ങൾക്ക് മുമ്പുള്ള ഇവരുടെ അഭിമുഖം ആണ് വർഷങ്ങൾക്ക് ഇപ്പുറം വീണ്ടും ശ്രദ്ധ നേടുന്നത്. വിനീതും ധ്യാനും വിദ്യാർത്ഥികൾ ആയിരുന്നപ്പോൾ ആണ് ഈ അഭിമുഖംനടത്തിയത്. അതിൽ ധ്യാൻ പറഞ്ഞ ചില കാര്യങ്ങൾ ആണ് വീണ്ടും ശ്രദ്ധ നേടുന്നത്. ഇഷ്ട്ടപെട്ട നടി ആരാണെന്നുള്ള ചോദ്യത്തിന് ആണ് ധ്യാൻ ശോഭനയും നവ്യയും ആണ് തന്റെ ഇഷ്ട്ടപെട്ട നടികൾ എന്ന് പറയുന്നത്. ധ്യാനിന്റെ വാക്കുകൾ ഇങ്ങനെ, ശോഭനയും നവ്യയും ആണ് എന്റെ ഇഷ്ട്ട നടികൾ. അതിൽ നവ്യയെ ഒരുപാട് ഇഷ്ട്ടം ആയിരുന്നു. നവ്യ നായരെ വിവാഹം ചെയ്യണം എന്നും എന്റെ മനസ്സിൽ ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ വെള്ളിത്തിര ഇറങ്ങിയതിനു ശേഷമാണു ആ ഇഷ്ട്ടം പോയത്. കാരണം പ്രിത്വിരാജുമായുള്ള പോസ്റ്റർ കണ്ടതോടെ ആ ഇഷ്ട്ടം ഇല്ലാതെ ആകുകയായിരുന്നു എന്നാണ് ധ്യാൻ വളരെ നിഷ്ക്കളങ്കമായി പറഞ്ഞത്.

കൂടാതെ ചേട്ടൻ വിനീതിന് മീര ജാസ്മിനെ ഇഷ്ട്ടം ആയിരുന്നു എന്നും മീര ജാസ്മിൻ നിന്റെ ചേട്ടത്തിയായി വരുന്നതിൽ നിനക്ക് വിരോധം വല്ലതും ഉണ്ടോ എന്ന് ചേട്ടൻ തന്നോട് ചോദിച്ചിരുന്നതായും ധ്യാൻ പറഞ്ഞിരുന്നു.  എന്നാൽ മീര ജാസ്മിൻ തമിഴിൽ അഭിനയിക്കാൻ പോയതോടെ ഒരുപാട് ഇഴുകി ചേർന്ന് അഭിനയിക്കാൻ തുടങ്ങി എന്നും അങ്ങനെ ചേട്ടന്റെ ഇഷ്ട്ടം പോകുകയായിരുന്നു എന്നും ധ്യാൻ പറയുകയായിരുന്നു.

Leave a Comment