നരസിംഹ മന്നാടിയാർക്ക് ഒരുപടി മുന്നിൽ ആണ് എപ്പോഴും ഹൈദർ മറക്കാർ


ജോഷിയുടെ സംവിധാനതിൽ പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിൽ ഒന്നാണ് ധ്രുവം. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ ജയറാം, വിക്രം, സുരേഷ് ഗോപി, ടൈഗർ പ്രഭാകർ, രുദ്ര, ഷമ്മി തിലകൻ തുടങ്ങിയ താരങ്ങളും പ്രധാന വേഷത്തിൽ എത്തിയിരുന്നു. മാമൂട്ടി അവതരിപ്പിച്ച നരസിംഹ മന്നാടിയാർക്ക് ഇന്നും ആരാധകർ ഏറെ ആണ്. കൂടാതെ ചിത്രത്തിലെ ഗാനങ്ങളും വലിയ രീതിയിൽ തന്നെ ഹിറ്റ് ആയവ ആണ്. ഈ ഗാനങ്ങൾക്ക് ഇന്നും ആരാധകർ ഏറെ ആണ്.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ മുഹമ്മദ് അലി കൊട്ടാപ്പുറത്ത് എന്ന ആരാധകൻ ആണ് ചിത്രത്തിനെ കുറിച്ച് പോസ്റ്റ് പങ്കുവെച്ചത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, നരസിംഹ മന്നാടിയാർ ഹൈദർ മറക്കാർ ഹാഫ് മാൻ, ഹാഫ് ലയൺ. എനിക്ക് ഒത്ത എതിരാളി. പക്ഷെ അങ്കം കുറിച്ചപ്പോൾ ഒരു സിംഹം അകത്ത്. ജോഷി -മമ്മൂട്ടി കൂട്ടുകെട്ടിൽ എ. കെ. സാജൻ ന്റെ കഥ.

എസ് എൻ സ്വാമി തിരക്കഥ എഴുതി 1993 ൽ പുറത്ത് ഇറങ്ങിയ പടം ആയിരുന്നു ധ്രുവം.അന്ന് ഇത് ഒരു മൾട്ടി സ്റ്റാർ സിനിമ തന്നെ ആയിരിന്നു. മലയാള സിനിമയിലെ ഒരു ശക്തമായ വില്ലൻ കഥാപാത്രം ധ്രുവം എന്ന സിനിമയിൽ ടൈഗർ പ്രഭാകർ അവതരിപ്പിച്ച ഹൈദർ മറക്കാർ ആണ് എന്ന് നിസംശയം പറയാം. മമ്മൂട്ടി ക് ഒപ്പമോ അതോ അതിന് മുകളിൽ നിൽക്കുന്ന കഥാപാത്രം. ഒരു ആക്ഷൻ സിനിമയിൽ വില്ലൻ സ്ട്രോങ്ങ് ആയിരിക്കണം, എന്നാലേ നായകന്റെ ക്യാറക്ടറും ഡബിൾ സ്ട്രോങ്ങ് ആവുക.

അത്‌ ധ്രുവം എന്ന ഈ സൂപ്പർ ഹിറ്റ്‌ സിനിമയിൽ സംഭവിച്ചു. നായകനെകാൾ ശക്തനായ വില്ലൻ. ക്ലൈമാക്സ്‌ സിൽ ആ ഒറ്റക്കാലിൽ മമ്മൂക്കയെ നല്ല രീതിയിൽ ശക്തമായ ആക്ഷൻ സീക്വൻസിൽ സിൽ ഒരു വിധം ഫൈറ്റ് ചെയ്ത് തളർത്തുന്നുണ്ട്.അവസാനം നിയമവും, പോലീസ് സും തോറ്റടത് മന്നാടിയാർ ഹൈദർ മറക്കാരെ തൂക്കിലേറ്റുന്നു. മലയാള സിനിമയിലെ ശക്തനായ വില്ലൻ കഥാപത്രം ധ്രുവം എന്ന സൂപ്പർ ഹിറ്റ്‌ പടത്തിലെ ഹൈദർ മറക്കാർ ആണ് എന്ന് ഒരു സംശയം ഇല്ലാതെ പറയാം എന്നുമാണ് പോസ്റ്റ്.

മലയാള സിനിമയിലെ ശക്തനായ വില്ലൻ ഹൈദർ ആണോ എന്നറിയില്ല. ബട്ട് ഹൈദർക്ക് മന്നാടിയാർ ഒരു ഇര പോലും അല്ലായിരുന്നു. ഒറ്റ കാലൻ ആയിട്ട് പോലും ഹൈദരമണ്ടിയാരെ ചോര തുപ്പിച്ച്. സോ രണ്ടു കാലിൽ ആയിരുന്നേൽ മന്നാടി കണ്ടം വഴി ഓടിയേനെ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് ലഭിക്കുന്നത്.