പുതിയ സന്തോഷം പങ്കുവെച്ച് ധന്യ മേരി വർഗീസ്, ആശംസകൾ നേർന്ന് ആരാധകരും

പ്രേക്ഷകാരുടെ പ്രിയങ്കരിയായ താരമാണ് ധന്യ മേരി വര്ഗീസ്. വർഷങ്ങൾ കൊണ്ട് അഭിനയ രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് ധന്യ മേരി വർഗീസ്. തുടക്കം സിനിമയിൽ കൂടി ആയിരുന്നു. കുറച്ച് നല്ല സിനിമയുടെ ഭാഗമായതിനു ശേഷം ധന്യ സിനിമ താരവും ഡാൻസ് കൊറിയോഗ്രാഫറും ആയിരുന്ന ജോണിനെ വിവാഹ കഴിക്കുകയായിരുന്നു. വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു ധന്യ. ഇടയ്ക്ക് വെച്ച് ധന്യയും ജോണും ചില വിവാദങ്ങളിൽ പെട്ടിരുന്നു. എന്നാൽ അതിനെയൊക്കെ ധൈര്യപൂർവം നേരിട്ട ഇരുവരും ഇപ്പോഴും സന്തോഷകരമായ ദാമ്പത്യവുമായി ഒന്നിച്ച് പോകുകയാണ്. ഒരു ഇടവേളയ്ക്ക് ശേഷം മിനിസ്‌ക്രീനിൽ കൂടിയാണ് ധന്യ വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്താൻ തുടങ്ങിയത്. ബിഗ് സ്‌ക്രീനിൽ അഭിനയിച്ചപ്പോൾ ഉണ്ടായിരുന്നതിനേക്കാൾ മികച്ച സ്വീകാര്യതയാണ് താരത്തിന് മിനിസ്‌ക്രീനിൽ എത്തിയപ്പോൾ പ്രേഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. വളരെ പെട്ടന്ന് തന്നെ ധന്യ പ്രേഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.

ഇപ്പോഴിതാ ഒരു സന്തോഷ വാർത്ത പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് ധന്യ. ഭയം എന്ന റീലിറ്റി ഷോയിൽ തനിക്ക് വിജയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം ആണ് ധന്യ ആരാധകരുമായി പങ്കുവെച്ചത്. സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന ഏറെ സാഹസികത നിറഞ്ഞ ഒരു റിയാലിറ്റി ഷോ ആയിരുന്നു ഭയം. ഈ പരുപാടിയിൽ ധന്യ വിജയിച്ചിരിക്കുകയാണ്. സീ കേരളം ചാനൽ പുറത്ത് വിട്ട ധന്യയുടെ വിജയ ചിത്രം തന്നെ ആണ് ധന്യ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. കൂടാതെ തനിക്ക് ഈ പരുപാടിയിൽ വിജയിക്കാൻ സഹായിച്ചവർക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള കുറിപ്പും ധന്യ പങ്കുവെച്ചിരുന്നു. ‘മലയാളം ടെലിവിഷനിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒരു സാഹസിക ഷോ ആണ് ഭയം. ഈ ഷോയുടെ ഭാഗമാകാൻ എന്നെ ക്ഷണിച്ചതിന് ഈ അവസരത്തിൽ സീകേരളം ചാനലിന് ഞാൻ എന്റെ നന്ദി പറയുന്നു. ഒരുപാട് ഭയപ്പെടുത്തുന്ന നിമിഷങ്ങളിൽ കൂടി കടന്നു പോയിട്ട് ഒടുവിൽ വിജയി ആയി പുറത്ത് വന്നതിൽ എനിക്ക് അഭിമാനം ഉണ്ട്.

ഈ അവസരത്തിൽ എന്നെ പിന്തുണച്ചവർക്കും എനിക്ക് വിജയാശംസകൾ നേർന്നവർക്കും ഞാൻ എന്റെ നന്ദി അറിയിക്കുന്നു. പ്രൊഡക്ഷൻ ടീം, ക്രൂ, സഹ പങ്കാളികൾ, ഏറ്റവും പ്രധാനമായി, ലോകമെമ്പാടുമുള്ള എന്റെ സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ജയിച്ചാലും തോറ്റാലും അതെല്ലാം കളിയുടെ ഭാഗമാണ്, എന്നാൽ ഇത്തവണ വിജയിയെന്നത് എനിക്ക് മുന്നോട്ട് പോകാനുള്ള ഊർജം നൽകുന്നു’ എന്നുമാണ് ധന്യ തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചത്.