ജീവിതം തന്നെ അവസാനിപ്പിക്കാൻ തോന്നിയ സമയം ആയിരുന്നു

മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരമാണ് ധന്യ മേരി വര്ഗീസ്. വർഷങ്ങൾ കൊണ്ട് അഭിനയ രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് ധന്യ മേരി വർഗീസ്. തുടക്കം സിനിമയിൽ കൂടി ആയിരുന്നു. കുറച്ച് നല്ല സിനിമയുടെ ഭാഗമായതിനു ശേഷം ധന്യ സിനിമ താരവും ഡാൻസ് കൊറിയോഗ്രാഫറും ആയിരുന്ന ജോണിനെ വിവാഹ കഴിക്കുകയായിരുന്നു. വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു ധന്യ. ഇടയ്ക്ക് വെച്ച് ധന്യയും ജോണും ചില വിവാദങ്ങളിൽ പെട്ടിരുന്നു. എന്നാൽ അതിനെയൊക്കെ ധൈര്യപൂർവം നേരിട്ട ഇരുവരും ഇപ്പോഴും സന്തോഷകരമായ ദാമ്പത്യവുമായി ഒന്നിച്ച് പോകുകയാണ്. ഒരു ഇടവേളയ്ക്ക് ശേഷം മിനിസ്‌ക്രീനിൽ കൂടിയാണ് ധന്യ വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്താൻ തുടങ്ങിയത്. ബിഗ് സ്‌ക്രീനിൽ അഭിനയിച്ചപ്പോൾ ഉണ്ടായിരുന്നതിനേക്കാൾ മികച്ച സ്വീകാര്യതയാണ് താരത്തിന് മിനിസ്‌ക്രീനിൽ എത്തിയപ്പോൾ പ്രേഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. വളരെ പെട്ടന്ന് തന്നെ ധന്യ പ്രേഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.

ഇപ്പോഴിതാ ബിഗ് ബോസ് സീസൺ ഫോറിൽ മത്സരാർത്ഥിയായി ധന്യയും പങ്കെടുക്കുന്നുണ്ട്. മത്സരാർത്ഥിയായ ധന്യ എത്തിയതോടെ ആവേശത്തിൽ ആണ് ബിഗ് ബോസ് പ്രേമികളും ധന്യയുടെ ആരാധകരും. കഴിഞ്ഞ ദിവസത്തെ ബിഗ് ബോസ് വീട്ടിൽ വെച്ച് ധന്യ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്. ജീവിതത്തിൽ തനിക്ക് നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ചാണ് താരം ബിഗ് ബോസ് വീട്ടിൽ വെച്ച് മനസ്സ് തുറന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ഞങ്ങളുടെ പേരിൽ ആ കേസ് വന്നപ്പോൾ മീഡിയയിൽ ഒക്കെ അറിയുമല്ലോ എന്ന് ഓർത്ത് ഭയന്നിരുന്നു. എന്നാൽ പത്രത്തിൽ ഫ്രണ്ട് പേജിൽ തന്നെ വാർത്ത വന്നിരുന്നു. ജീവിതം അവസാനിപ്പിച്ചാലോ എന്ന് വരെ തോന്നി പോയ സമയങ്ങൾ ആയിരുന്നു അത്.

അതിൽ തന്നെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത് പാത്രത്തിൽ വന്ന ഫോട്ടോ ആയിരുന്നു. ഞങ്ങളുടെ വിവാഹ നിശ്ചയ ചിത്രം ആയിരുന്നു അന്ന് പത്രത്തിൽ വാർത്തയുടെ കൂടെ വന്നത്. ആ ചിത്രം കണ്ടപ്പോൾ ഉണ്ടായ വിഷമം പറഞ്ഞറിയിക്കാൻ കഴിയില്ല. കാരണം നമ്മൾ അത്രയേറെ സന്തോഷത്തോടെ ഉണ്ടായിരുന്ന ദിവസം എടുത്ത ചിത്രം ആയിരുന്നു അത്. ഞാൻ ഒരു സെലിബ്രിറ്റി കൂടി ആയത് കൊണ്ട് മീഡിയയിൽ വരുമ്പോൾ ഉണ്ടാകുന്ന നാണക്കേടിന്റെ കുറിച്ച് ഞാൻ പേടിച്ചിരുന്നു.