ആ കാര്യങ്ങൾ ഒന്നും ഓർക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല

മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരമാണ് ധന്യ മേരി വര്ഗീസ്. വർഷങ്ങൾ കൊണ്ട് അഭിനയ രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് ധന്യ മേരി വർഗീസ്. തുടക്കം സിനിമയിൽ കൂടി ആയിരുന്നു. കുറച്ച് നല്ല സിനിമയുടെ ഭാഗമായതിനു ശേഷം ധന്യ സിനിമ താരവും ഡാൻസ് കൊറിയോഗ്രാഫറും ആയിരുന്ന ജോണിനെ വിവാഹ കഴിക്കുകയായിരുന്നു. വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു ധന്യ. ഇടയ്ക്ക് വെച്ച് ധന്യയും ജോണും ചില വിവാദങ്ങളിൽ പെട്ടിരുന്നു. എന്നാൽ അതിനെയൊക്കെ ധൈര്യപൂർവം നേരിട്ട ഇരുവരും ഇപ്പോഴും സന്തോഷകരമായ ദാമ്പത്യവുമായി ഒന്നിച്ച് പോകുകയാണ്. ഒരു ഇടവേളയ്ക്ക് ശേഷം മിനിസ്‌ക്രീനിൽ കൂടിയാണ് ധന്യ വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്താൻ തുടങ്ങിയത്. ബിഗ് സ്‌ക്രീനിൽ അഭിനയിച്ചപ്പോൾ ഉണ്ടായിരുന്നതിനേക്കാൾ മികച്ച സ്വീകാര്യതയാണ് താരത്തിന് മിനിസ്‌ക്രീനിൽ എത്തിയപ്പോൾ പ്രേഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. വളരെ പെട്ടന്ന് തന്നെ ധന്യ പ്രേഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.

ഇപ്പോഴിതാ ബിഗ് ബോസ് സീസൺ ഫോറിൽ മത്സരാർത്ഥിയായി ധന്യയും പങ്കെടുക്കുന്നുണ്ട്. മത്സരാർത്ഥിയായ ധന്യ എത്തിയതോടെ ആവേശത്തിൽ ആണ് ബിഗ് ബോസ് പ്രേമികളും ധന്യയുടെ ആരാധകരും. കഴിഞ്ഞ ദിവസത്തെ ബിഗ് ബോസ് വീട്ടിൽ വെച്ച് ധന്യ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്. തന്റെ മകനെ കുറിച്ചും ജീവിത സാഹചര്യങ്ങളെ കുറിച്ചും ആണ് ധന്യ മനസ്സ് തുറന്നിരിക്കുന്നത്. ധന്യയുടെ വാക്കുകൾ ഇങ്ങനെ, മറ്റുള്ളവരുടെ മുന്നിൽ അധികം കരയാൻ ഇഷ്ട്ടപ്പെടാത്ത ആൾ ആണ് ഞാൻ. ഇവിടെ എത്തിയതിൽ പിന്നെ ഞാൻ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് മകനെ ആണ്. മുൻപും കുറച്ച് നാളുകൾ അവന്റെ അടുത്ത് നിന്ന് മാറി നിൽക്കേണ്ടി വന്നിട്ടുണ്ട്. അവനു കളിക്കാനും മറ്റും അധികം കൂട്ടുകാർ ഒന്നും ഇല്ല. ഇപ്പോഴും ഞങ്ങളുടെ കൂടെ ആണ് അവൻ. എന്റെ കൂടെ കിടന്നുറങ്ങാൻ ആണ് അവനും ഇഷ്ട്ടം.

എന്നാൽ കുറച്ച് നാളുകൾ അവനെ എന്റെ വീട്ടിൽ കൊണ്ട് നിർത്തിയിട്ടുണ്ട്. ആ സമയത്ത് അവന്റെ കാര്യങ്ങൾ നോക്കിയത് എന്റെ അച്ഛനും അമ്മയും ആണ്. മുൻപും ഒരിക്കൽ അവനെ ഞാൻ ഇത് പോലെ മിസ് ചെയ്തിട്ടുണ്ട്. വലിയ ഒരു വീഴ്ച ജീവിതത്തിൽ സംഭവിച്ചതിന്റെ ഭാഗമായാണ് അത്. അതൊന്നും താൻ ഓർക്കാൻ ഇഷ്ട്ടപ്പെടാത്ത കാര്യങ്ങൾ ആണെന്നും ഒരുപാട് കാര്യങ്ങൾ അത് പോലെ തനിക്ക് മറന്ന് കളയാൻ ഉണ്ട് എന്നുമാണ് ധന്യ പറഞ്ഞത്.