ഇങ്ങനെയുള്ള സീനുകൾ ചെയ്യുമ്പോൾ സ്വയം വില കളയുവല്ലേ ഇവർ

dhanush post

പല അന്യ ഭാഷ താരങ്ങളെയും ഗസ്റ്റ് റോളിൽ മലയാള സിനിമയിലേക്ക് കൊണ്ടുവരുന്നത് പതിവുള്ള കാര്യം ആണ്. പല താരങ്ങളും ഇത്തരത്തിൽ ഗസ്റ്റ് റോളിൽ മലയാള സിനിമയിലേക്ക് വന്നിട്ടുണ്ട്. വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ കണ്ടു വരുന്ന ഒരു രീതി ആണിത്. ചില താരങ്ങൾ മുഴുനീള കഥാപാത്രങ്ങൾ ആയും മറ്റു ചിലർ മിനിറ്റുകൾ മാത്രവും സ്‌ക്രീനിൽ വന്നു പോയിട്ടുണ്ട്. അത്തരത്തിൽ തമിഴ് സൂപ്പർസ്റ്റാർ ധനുഷ് എത്തിയ ചിത്രമാണ് കമ്മത്ത് ആൻഡ് കമ്മത്.

ചിത്രത്തിൽ ഒരു കടയുടെ ഉൽഘാടനത്തിനായാണ് താരം മിനിറ്റുകൾ മാത്രമുള്ള രംഗത്തിൽ അഭിനയിക്കാൻ വരുന്നത്. ഇപ്പോഴിതാ ഈ സിനിമയെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ അലിൻ മാത്യു എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, അന്യഭാഷാ താരങ്ങളെ മലയാള സിനിമയിൽ കൊണ്ട് വന്നു ഇത് പോലെ നാണം കെടുത്തിയ സീനുകൾ തൂക്കിയിടാം ഗയ്‌സ്.

കാര്യം പറഞ്ഞാൽ മമ്മൂക്ക പോലെയുള്ള പ്രഗത്ഭരായ ആളുകളുടെ കൂടെ സ്ക്രീൻ ഷെയർ ചെയ്യുന്നത് വലിയ കാര്യമാണെങ്കിലും. ഇങ്ങനെയുള്ള സീനുകൾ ചെയ്യുമ്പോൾ സ്വയം വില കളയുവല്ലേ ഇവർ എന്നുമാണ് പോസ്റ്റ്. മാസ്‌റ്റേഴ്‌സ് സിനിമയിൽ ഈ കഥാപാത്രം ചെയ്യാൻ എന്തിനാണ് ശശികുമാറിനെ കൊണ്ടുവന്നതെന്നു മനസ്സിലായില്ല. വേറെ നടൻമാർ ആയിരുന്നെങ്കിൽ പടം അത്യാവശ്യം വിജയമായേനെ.

ഒന്നാമത് ഈ സിനിമ തന്നെ വലിയ അബദ്ധം തന്നെയായിരുന്നു. മമ്മൂട്ടി ദിലീപ് കോംബോ, അവർ ഉപയോഗിക്കുന്ന സ്ലാങ് ഇത് രണ്ടും അല്ലാതെ ഈ ചിത്രത്തിൽ ഒന്നും ഇല്ലായിരുന്നു. അതിലും സഹിക്കാൻ പറ്റാഞ്ഞത് ആടുകളം പോലൊരു സിനിമയിലൂടെ ദേശീയ അവാർഡ് വാങ്ങിതിളങ്ങിനിന്നിരുന്ന ധനുഷിനെ ഒരു കാര്യവും ഇല്ലാതെ വിളിച്ച് നാണംകെടുത്തി. ഈ സീനിൽ വന്ന് അങ്ങ് പോയപ്പോൾ കഴിഞ്ഞു എന്ന് കരുതിയതാണ്.

അപ്പോൾ ദാ വരുന്നു അവസാനം ഒരു പാട്ടിലും കാമിയോ. ശെരിക്കും പറഞ്ഞാൽ ധനുഷിനെ പോലൊരു നടന് മലയാളത്തിൽ ഒരു എൻട്രി എന്നും പറഞ്ഞു വിളിച്ച് കോമാളി ആക്കി വിട്ട അനുഭവം ആയിരുന്നു. ഇതിലും ഭേദം സ്നേഹവീട് എന്ന സിനിമയിലെ മോഹൻലാലിൻറെ മകനായി വരുന്ന പയ്യനെ കൊണ്ട് വന്നാൽ മതിയാരുന്നു എന്ന് തോന്നി. ധനുഷിന്റെ നല്ല മുഖഛായ ഉണ്ട് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.