ഐശ്വര്യയ്ക്ക് ആശംസകളുമായി ധനുഷ്, ഏറ്റെടുത്ത് ആരാധകരും

തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ്‌ധനുഷ്. തന്റെ സ്വാഭാവികമായ അഭിനയ ശൈലികൊണ്ട് തന്നെയാണ് താരം ഇന്ന് തമിഴിലെ മികച്ച നടനായി നിലകൊള്ളുന്നത്. ചെയ്യുന്ന കഥാപാത്രം അതിന്റെതായ തന്മയത്വത്തോടെ ചെയ്യുവാൻ ധനുഷ് എന്ന നടന് വളരെ എളുപ്പമാണ്‌. നടൻ എന്നതിൽ ഉപരി ഗായകനും ഗാനരചയിതാവുമാണ് ധനുഷ്. നിരവധി ചിത്രങ്ങളിൽ താരം ഗായകനായും ഗാനരചയിതാവുമായും എത്തിയിരുന്നു. ഭാഷ ഭേദമന്യേ ലോകം നെഞ്ചിലേറ്റിയ വൈ ദിസ് കൊലവെറി എന്ന ഗാനം രചിച്ചതും ആലപിച്ചതും ധനുഷ് തന്നെ ആയിരുന്നു. ആടുകളം അസുരൻ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലെ അഭിനയത്തിന് രണ്ടു തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ധനുഷ് നേടിയിട്ടുണ്ട്. എന്നാൽ താരമിപ്പോൾ ജീവിതത്തിലെ നിർണായകമായൊരു ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ധനുഷും ഭാര്യ ഐശ്വര്യയും തമ്മിൽ വേർപിരിയുന്നു എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. താരം തന്നെയാണ് കുറച്ചു ദിവസങ്ങൾക്ക് മുന്നേ ഈ വിവരം പുറത്ത് വിട്ടത്. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു താരം വേർപിരിയലിനെ കുറിച്ച് പറഞ്ഞത്.

ഇപ്പോഴിതാ ഐശ്വര്യയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് എത്തിയിരിക്കുകയാണ് ധനുഷ്. ഐശ്വര്യ സംവിധാനം ചെയ്യുന്ന ഒരു ബഹുഭാഷാ ആൽബത്തിന് ആശംസകൾ നേര്ന്നുകൊണ്ട് എത്തിയിരിക്കുകയാണ് ധനുഷ്. എന്നാൽ ധനുഷ് ഐശ്വര്യയെ അഭിസംബോധന ചെയ്ത രീതി ആണ് ശ്രദ്ധ നേടിയത്. ‘എന്റെ സുഹൃത്ത്’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് ധനുഷ് ട്വിറ്ററിൽ ഐശ്വര്യയ്ക് ആശംസകൾ നേർന്നിരിക്കുന്നത്. ധനുഷിന്റെ പോസ്റ്റിനു പ്രതികരണവുമായി ഐശ്വര്യയും എത്തിയിരിക്കുകയാണ്. ഇതോടെ ഇരുവരുടെയും ആരാധകർക്ക് ഏറെ പ്രതീക്ഷ ആണ് ഉണ്ടായിരിക്കുന്നത്.

ശ്രദ്ധേയമായ മറ്റൊരു കാര്യം എന്താണെന്ന് വെച്ചാൽ ഇരുവരും വേർപിരിയുന്നു എന്ന് താരങ്ങൾ തന്നെ  പറഞ്ഞു മാസങ്ങൾ ആയിട്ടും ഇത് വരെ ഐശ്വര്യ സോഷ്യൽ മീഡിയയിൽ തന്റെ പേരിനൊപ്പം ഉള്ള ധനുഷിന്റെ പേര് നീക്കം ചെയ്തിട്ടില്ല. സോഷ്യൽ മീഡിയ പേജുകളിൽ ഇപ്പോഴും ഐശ്വര്യ ആർ ധനുഷ് എന്ന് തന്നെയാണ് താരത്തിന്റെ പേരും. ഇതോടെ താരങ്ങൾ ഒന്നിക്കാനുള്ള അവസരം ഇനിയും ഉണ്ടെന്നുള്ള പ്രതീക്ഷയിൽ ആണ് ഇരുവരുടെയും ആരാധകർ. പ്രണയിച്ച് വിവാഹിതർ ആയ ഐശ്വര്യയ്ക്കും ധനുഷിനും രണ്ടു ആൺമക്കൾ കൂടി ഉണ്ട്. പതിനെട്ട് വർഷത്തെ ദാമ്പത്യം ആണ് ഇരുവരും ഇപ്പോൾ അവസാനിപ്പിച്ചിരിക്കുന്നത്.