ധനുഷും ഐശ്വര്യയും തമ്മിൽ വേർപിരിയുന്നു, സ്ഥിതീകരിച്ച് താരങ്ങൾ

കോളിവുഡിൽ ഏറെ ആരാധകർ ഉള്ള താരമാണ് ധനുഷ്. നിരവധി ചിത്രങ്ങളിൽ കൂടി സജീവമായി തന്നെ ഇന്നും തമിഴ് സിനിമയിൽ നിലനിൽക്കുന്ന താരത്തിന് ആരാധകർ ഏറെ ആണ്. തമിഴ് സൂപ്പർസ്റ്റാർ രജനികാന്തിന്റെ മകളെ ആണ് ധനുഷ് വിവാഹം കഴിച്ചത്. പ്രണയിച്ച് വിവാഹിതർ ആയ ഇരുവർക്കും മക്കളും ഉണ്ട്. എന്നാൽ ഇരുവരുടെയും ദാമ്പത്യ ജീവിതം അത്ര സുഖകരം അല്ലെന്നും ഇരുവരും തമ്മിൽ വേർപിരിയുന്ന എന്ന തരത്തിൽ ഉള്ള വാർത്തകളും കുറെ കാലമായിപ്രചരിക്കുകയായിരുന്നു. കമൽ ഹാസന്റെ മകൾ ശ്രുതിയുടെ ധനുഷ് പ്രണയത്തിൽ ആണെന്ന തരത്തിലെ ഗോസിപ്പുകൾ ഇതിനിടയിൽ പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്തകളോട് ഒന്നും ധനുഷോ ഐശ്വര്യയോ പ്രതികരിച്ചിരുന്നില്ല. എങ്കിൽ പോലും ഇരുവരും വിവാഹമോചിതർ ആകാൻ പോകുന്നു എന്ന വാർത്തകൾ വീണ്ടും പ്രചരിച്ച് കൊണ്ടിരുന്നു. ഇരുവരും നാളുകൾ ആയി വേര്പിരിഞ്ഞാണ് താമസിക്കുന്നത് എന്നും ഉടൻ തന്നെ വ്യവഹമോചിതർ ആകും എന്ന വാർത്തകൾ ആണ് പ്രചരിച്ചിരുന്നത്.

ഇപ്പോഴിതാ വിവാഹമോചനത്തിന്റെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ ശരിവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് ധനുഷും ഐശ്വര്യയും. ഇരുവരും ചേർന്നാണ് തങ്ങൾ വിവാഹമോചിതർ ആകാൻ പോകുന്ന കാര്യം ആരാധകരെ അറിയിച്ചത്. സോഷ്യൽ മീഡിയയിൽ പോസ്റ്റിൽ കൂടിയാണ് ഈ വിവരം ഇരുവരും പുറത്ത് വിട്ടത്, താരങ്ങൾ പുറത്ത് വിട്ട പോസ്റ്റ് ഇങ്ങനെ, സുഹൃത്തുക്കളും പങ്കാളികളുമായി 18 വര്ഷങ്ങളായി ഒരുമിച്ച് നില്ക്കാൻ തുടങ്ങിയിട്ട്. മാതാപിതാക്കളായും പരസ്‍പരമുള്ള അഭ്യുദയകാംക്ഷികളായും ഇത്രയും നാളും ജീവിച്ചു. വളര്‍ച്ചയുടെയും മനസിലാക്കലിന്‍റെയും ക്രമപ്പെടുത്തലിന്‍റെയും ഒത്തുപോവലിന്‍റെയുമൊക്കെ യാത്രയായിരുന്നു ഇത്. എന്നാൽ ഇപ്പോൾ ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഞങ്ങള്‍ നില്‍ക്കുന്നത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുന്നതിനും വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളുടെ തന്നെ നന്മയ്ക്ക് സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഈ വിഷയത്തിൽ ഞങ്ങള്ക് വേണ്ട സ്വകാര്യത ഞങ്ങൾക്ക് നൽകൂ എന്നുമാണ് ഇരുവരും പറഞ്ഞിരിക്കുന്നത്.

പിന്നണി ഗായിക ആയാണ് ഐശ്വര്യ സിനിമയിലേക്ക് എത്തുന്നത്. അതിനു ശേഷം നിർമ്മാതാവ് ആയും സംവിധായക ആയുമെല്ലാം സിനിമയിൽ തന്റേതായ സ്ഥാനം നേടാൻ താരത്തിന് കഴിഞ്ഞു. ധനുഷിനെ നായകനാക്കി ഐശ്വര്യ ഒരുക്കിയ 3 വലിയ രീതിയിൽ തന്നെ ആരാധകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

Leave a Comment