വിവാഹമോചനത്തിന് പിന്നാലെ ധനുഷ് വീണ്ടും പ്രണയത്തിലോ എന്ന് സോഷ്യൽ മീഡിയ! കാരണം ഇതോ?

തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ്‌ധനുഷ്. തന്റെ സ്വാഭാവികമായ അഭിനയ ശൈലികൊണ്ട് തന്നെയാണ് താരം ഇന്ന് തമിഴിലെ മികച്ച നടനായി നിലകൊള്ളുന്നത്. ചെയ്യുന്ന കഥാപാത്രം അതിന്റെതായ തന്മയത്വത്തോടെ ചെയ്യുവാൻ ധനുഷ് എന്ന നടന് വളരെ എളുപ്പമാണ്‌. നടൻ എന്നതിൽ ഉപരി ഗായകനും ഗാനരചയിതാവുമാണ് ധനുഷ്. നിരവധി ചിത്രങ്ങളിൽ താരം ഗായകനായും ഗാനരചയിതാവുമായും എത്തിയിരുന്നു. ഭാഷ ഭേദമന്യേ ലോകം നെഞ്ചിലേറ്റിയ വൈ ദിസ് കൊലവെറി എന്ന ഗാനം രചിച്ചതും ആലപിച്ചതും ധനുഷ് തന്നെ ആയിരുന്നു. ആടുകളം അസുരൻ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലെ അഭിനയത്തിന് രണ്ടു തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ധനുഷ് നേടിയിട്ടുണ്ട്. എന്നാൽ താരമിപ്പോൾ ജീവിതത്തിലെ നിർണായകമായൊരു ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ധനുഷും ഭാര്യ ഐശ്വര്യയും തമ്മിൽ വേർപിരിയുന്നു എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. താരം തന്നെയാണ് കുറച്ചു ദിവസങ്ങൾക്ക് മുന്നേ ഈ വിവരം പുറത്ത് വിട്ടത്. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു താരം വേർപിരിയലിനെ കുറിച്ച് പറഞ്ഞത്.


സ്റ്റൈൽ മന്നൻ രജനികാന്തിന്റെ മകൾ ആണ് ഐശ്വര്യ. താരപുത്രി എന്നതിന് പുറമെ സിനിമ സംവിധായക കൂടിയാണ് ഐശ്വര്യ. രണ്ടായിരത്തി നാലിൽ ആയിരുന്നു ഐശ്വര്യയുടെയും ധനുഷിന്റേയും വിവാഹം. ഇവർക്ക് രണ്ടു ആൺകുട്ടികളും ഉണ്ട്. എന്നാൽ ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ഇരുവരും വേർപിരിയുന്നു എന്ന വാർത്ത എത്തിയത്. പതിനെട്ടു വർഷത്തെ ദാമ്പത്യ ജീവിതമാണ് ഇവിടെ അവസാനിച്ചത്. എന്നിരുന്നാലും ഇരുവരും പിരിയാൻ ഉള്ള കാരണം ഇതുവരെയും പുറത്തുവിട്ടിട്ടില്ല. സെൽവരാഘവൻ ചിത്രമായ നാൻ വരുവേൻ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ധനുഷ് ഇപ്പോൾ. സോഷ്യൽ മീഡിയയിൽ സജീവമായ താരം കഴിഞ്ഞ ദിവസം മകനോടോപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിൽ വൈറലായി മാറിയിരുന്നു. വിവാഹ മോചന വാർത്തക്ക് ശേഷം താരം മകനോടൊപ്പം ഉള്ള ആദ്യ പോസ്റ്റായിരുന്നു ഇത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് മറ്റൊരു ചിത്രത്തെ കുറിച്ചാണ്.


ഹൈദരാബാദിൽ ഒരു റെസ്റ്റോറന്റിൽ എത്തിയ ധനുഷിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ഏറെ ചർച്ചയാകുന്നത്. ചിത്രയും ശ്രദ്ധ നേടാൻ കാരണം ചിത്രത്തിൽ ധനുഷിനോടൊപ്പം ഉള്ള ആൾക്കാർ ആണ്. ധനുഷ് ഭക്ഷണം കഴിക്കാനെത്തിയിരിക്കുന്നത് കറുത്ത വസ്ത്രവും ഒപ്പം ഒരു തൊപ്പിയും ധരിച്ചാണ്. എന്നാൽ ചിത്രത്തിൽ താരത്തിനോടൊപ്പം ഉണ്ടായിരുന്ന യുവതിയുടെ പിന്നാലെയാണ് സോഷ്യൽ മീഡിയ ഇപ്പോൾ. വിവാഹ മോചനത്തിന് ശേഷം താരം മറ്റൊരു പ്രണയത്തിലാണോ എന്നാണ് പലരും ചോദിക്കുന്നത്. എന്നാൽ ഒപ്പമുള്ളത് താരത്തിന് ഒപ്പം പ്രവർത്തിക്കുന്ന സ്റ്റാഫ്‌ ആണോ എന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്. അങ്ങനെ പലവിധ ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ബഹു ഭാഷ ചിത്രമായ വാത്തി എന്ന സിനിമയുടെ ചിത്രീകരണത്തിന് ഹൈദരാബാദിൽ എത്തിയപ്പോഴാണ് ഈ സംഭവം നടക്കുന്നത്. എന്നാൽ മാരൻ എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാൻ ഉള്ള ധനുഷ് ചിത്രം. മാളവികയാണ് നായിക.

Leave a Comment