ഞാൻ അവളെ അങ്ങനെ കണ്ടിട്ടില്ല, ധനുഷിന്റെ വാക്കുകൾ

തമിഴ് സിനിമയിലെ യുവാനായികന്മാരിൽ ഒരാൾ ആണ് ധനുഷ്. നിരവധി ചിത്രങ്ങളിൽ കൂടി സജീവമായി തന്നെ ഇന്നും തമിഴ് സിനിമയിൽ നിലനിൽക്കുന്ന താരത്തിന് ആരാധകർ ഏറെ ആണ്. തമിഴ് സൂപ്പർസ്റ്റാർ രജനികാന്തിന്റെ മകളെ ആണ് ധനുഷ് വിവാഹം കഴിച്ചത്. പ്രണയിച്ച് വിവാഹിതർ ആയ ഇരുവർക്കും മക്കളും ഉണ്ട്. എന്നാൽ ഇരുവരുടെയും ദാമ്പത്യ ജീവിതം അത്ര സുഖകരം അല്ലെന്നും ഇരുവരും തമ്മിൽ വേർപിരിയുന്ന എന്ന തരത്തിൽ ഉള്ള വാർത്തകളും കുറെ കാലമായിപ്രചരിക്കുകയായിരുന്നു. കമൽ ഹാസന്റെ മകൾ ശ്രുതിയുടെ ധനുഷ് പ്രണയത്തിൽ ആണെന്ന തരത്തിലെ ഗോസിപ്പുകൾ ഇതിനിടയിൽ പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്തകളോട് ഒന്നും ധനുഷോ ഐശ്വര്യയോ പ്രതികരിച്ചിരുന്നില്ല. എങ്കിൽ പോലും ഇരുവരും വിവാഹമോചിതർ ആകാൻ പോകുന്നു എന്ന വാർത്തകൾ വീണ്ടും പ്രചരിച്ച് കൊണ്ടിരുന്നു. ഇരുവരും നാളുകൾ ആയി വേര്പിരിഞ്ഞാണ് താമസിക്കുന്നത് എന്നും ഉടൻ തന്നെ വ്യവഹമോചിതർ ആകും എന്ന വാർത്തകൾ ആണ് പ്രചരിച്ചിരുന്നത്.

ആ വാർത്തയെ ശരിവെച്ച് കൊണ്ട് കഴിഞ്ഞ ദിവസം ധനുഷും ഐശ്വര്യയും എത്തിയിരുന്നു. ഞങ്ങൾ പിരിയുകയാണെന്നും അതിന്റെ കാരണം തികച്ചും വ്യക്തിപരം ആണെന്നും ഞങ്ങൾക്ക് ഞങ്ങളുടെ പ്രൈവസി നൽകണം എന്നുമാണ് ധനുഷ് കുറിപ്പിൽ പറഞ്ഞത്. ഇതോടെ ആരാധകരും നിരാശർ ആയിരിക്കുകയാണ്. ഈ അവസരത്തിൽ കുറച്ച് വർഷങ്ങൾക്ക് മുൻപ് ധനുഷ് ഐശ്വര്യയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നെടുന്നത്. രജനികാന്തിന്റെ മകൾ ആയത് കൊണ്ടാണോ ധനുഷ് ഐശ്വര്യയെ വിവാഹം കഴിച്ചത് എന്ന ചോദ്യത്തിനാണ് ധനുഷ് മറുപടി പറഞ്ഞത്. ധനുഷിന്റെ വാക്കുകൾ ഇങ്ങനെ, രജനികാന്തിന്റെ മകൾ എന്ന നിലയിൽ ഞാൻ ഒരിക്കലും അവളെ കണ്ടിട്ടില്ല എന്നാണ് ധനുഷ് പറയുന്നത്. കാരണം അവളുടെ അച്ഛനെ എല്ലാവര്ക്കും അറിയാം. അദ്ദേഹം വളരെ സിംപിൾ ആണെന്ന്. അച്ഛനെക്കാൾ ഇരട്ടി സിംപിൾ ആയ വ്യക്തിയാണ് ഐശ്വര്യ.

താൻ തമിഴ് സൂപ്പർസ്റ്റാർഡ് രജനികാന്തിന്റെ മകൾ ആണെന്ന തരത്തിൽ ഉള്ള ഒരു പെരുമാറ്റവും സംസാരവും ഇത് വരെ അവളിൽ നിന്നും ഉണ്ടായിട്ടില്ല. അത്രയേറെ സിംപിൾ ആയ ഒരു വ്യക്തിയാണ് അവൾ. കാതല്‍ കൊണ്ടേന്‍ എന്ന ചിത്രം റിലീസ് ചെയ്ത സമയത്ത് ആണ് ഞങ്ങൾ പരിചയപ്പെടുന്നത്. ചിത്രം കണ്ടു ഇറങ്ങിയ എന്നെ തിയേറ്ററിന്റെ ഉടമ ആണ് ഇത് രജനി സാറിന്റെ മകൾ ആണെന് പറഞ്ഞു പരിചയപ്പെടുത്തിയത്. പിന്നീട് ഞങ്ങൾ സൗഹൃദത്തിൽ ആകുകയായിരുന്നു. അവളുടെ വ്യക്തിത്വം തന്നെ ആണ് എന്നെ അവളിലേക്ക് ആകർഷിച്ചത് എന്നും ധനുഷ് പറഞ്ഞു.

Leave a Comment