ശിവരാമ കൃഷ്ണന്റെ വേദന പ്രേഷകരുടെ എല്ലാം വേദനയായി മാറുകയായിരുന്നു


ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം ആണ് ധനം. മോഹൻലാൽ നായകനായി എത്തിയ ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ വർഷങ്ങൾക്ക് ഇപ്പുറം ചിത്രത്തിനെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ മുഹമ്മദ് അലി കോട്ടപ്പുറത്ത് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, 1991 ൽ സിബി മലയിൽ ലോഹിതദാസ് മോഹൻലാൽ കുട്ടുകെട്ടിൽ പുറത്ത് ഇറങ്ങിയ ചലച്ചിത്രം.

ഈ ഇമേജ് ഉള്ള സീനിൽ തന്നെ ഈ പടത്തിന്റെ കഥ ഒരു വിധം തന്നെ ലാലേട്ടൻ ന്റെ കഥാപാത്രം ആയ ശിവ ശങ്കരൻ ചാർമിള യുടെ കഥപാത്രം ആയ തങ്കത്തോട് പറയനുണ്ട്. ആ പെട്ടിയിൽ ലക്ഷങ്ങൾ ഉണ്ട്, ഞാൻ ലക്ഷപ്രഭു, പക്ഷെ അത്‌ കൊണ്ട് ഒന്നും ഒരു കാര്യമില്ല, ഒരു തുള്ളി വെള്ളം ഇല്ലാതെ, ഭക്ഷണം ഇല്ലാതെ കുട്ടിയുടെ കാരുണ്യത്തിൽ. നല്ല മനസാണ് കുട്ടിക്ക്. എന്നെ പേടിതോന്നുന്നിലേ. ഇത് കുടിക്കുന്നവരെ എനിക്ക് പേടിയാണ്, പക്ഷെ നിങ്ങളോട് ഇല്ലാട്ടോ, നിങ്ങൾ ളുടെ ആ അമ്മയെ വിളിച്ചു ഉള്ളു കരച്ചിൽ എല്ലാം കണ്ടപ്പോൾ. ഇത് ഞാൻ കുടിക്കുന്നത് ഈ വേദന.

പാവംഅബു (മുരളി )ഇപ്പോൾ ജീവനോടെ ഉണ്ടോ ഇല്ലയോ ഒന്നും അറിയില്ല. ശിവ ശങ്കരൻ മദ്യ കുപ്പി താഴെ വെച്ച് കത്തി എടുത്തുകുന്നു. എന്നിട്ട് തങ്കതിനോട്, തങ്കം ഈ കത്തി വെടി ഉണ്ട ഇരിക്കുനടത് ഒന്ന് വെച്ച് തരാമോ. ആ ഷർട്ട്‌ ഒന്ന് കീറിക്കോ, തങ്കം ആ കത്തി കൃത്യം വെച്ച് കൊടുക്കുന്നു. പിന്നെ ആ വെടിഉണ്ട എടുക്കാൻ ശിവശങ്കരൻ എടുക്കാൻ വേദന യും സഹിച്ചു ആ കത്തി കൊണ്ട് ആ വേണ്ടി ഉണ്ട എടുക്കുന്നത് കാണാൻ തന്നെ രസവും നമ്മുക്കും ആ വേദന ഫീൽ ചെയുന്നത് മാതിരി ആയിരുന്നു സിബി മലയിൽ ആ സീൻ എടുത്തത്. ആ വെടിയുണ്ട് എടുത്തതിനു ശേഷം ശിവശങ്കരന്റെ ആ ആശ്വാസം ധനം. അച്ഛന്റെ മരണ ശേഷം, അച്ഛൻ ന്റെ കടങ്ങൾ തീർക്കാൻ കഷ്ടപെടുന്ന ഒരു മെഡിക്കൽ റെപ് ആയ ശിവശങ്കരന് അമ്മയും, അനിയത്തി ആണ് ഉള്ളത്.

തന്റെ വീടിന്റെ ആധാരം തിരിച് എടുക്കാൻ കഷ്ട്ടപെട്ട് ജീവിക്കുന്ന ശിവശങ്കരന്റെ ആഗ്രഹം ഒരു വീട് വെക്കുക, കുറച്ച് കാശ് ഉണ്ടാക്കുക, അതിനായി ലോട്ടറി സ്ഥിരമായി എടുക്കുന്നുണ്ട് ശിവശങ്കർ. ഒരു ദിവസം എന്റെ ലോട്ടറി അടിക്കും അമ്മേ എന്ന് അമ്മയോട് പറയുന്നുണ്ട്. പക്ഷെ വിധി മറ്റ് ഒന്നായിരിന്നു. അബു (മുരളി ) ശിവശങ്കരന്റെ കളി കൂട്ടുകാരൻ, ഒരു ടാക്സി ഡ്രൈവർ ആണ ടാക്സിയും സ്വന്തം. ഈ ടാക്സിയിൽ യിൽ ആയിരുന്നു ശിവന്റെ യാത്ര ഒക്കെ. അങ്ങനെ ഒരു ദിവസം അബു വിനു ഒരു ഓട്ടം കിട്ടുന്നു, ഒരു അനാഥ മൃതദേഹം കൊണ്ട് പോവാൻ. കാശിന്റെ അത്യാവശ്യത്തിൽ അബു അതിന് സമ്മതിച്ചു.

കൂടെ ശിവനെയും കൂട്ടുന്നു. അങ്ങനെ പോയി തിരിച് വരുന്നു വഴി കാർ കേട് ആവുന്നു. ഒരു കടൽ തീരത്ത് വെച്ച്. എന്തായാലും ഇനി രാവിലെ ആവാതെ യാത്ര നടിക്കില്ല എന്ന് പറഞ്ഞു അവർ കാറിൽ ഇരിക്കുന്നു, ശവം കൊണ്ടയത് കാരണം അതിൽ ഇരിക്കാൻ മടി. അവർ കടപുറത്തോട്ടു നടക്കുന്നു, അവിടെ വെച്ച് ആണ് ആ കാഴ്ച കാണുന്നത്. കള്ളകടത് സംഘത്തിന്റെ ചരക് കൈമാറ്റം. ഇത് ഒളിച്ചു ഇരുന്ന് കാണുന്ന ശിവനും അബുവും ഇത് കസ്റ്റംസ് ഒറ്റികൊടുക്കാൻ തീരുമാനിക്കുന്നു. കാശ് തന്നെ കാരണം 20 ശതമാനം.

തുടർന് നടക്കുന്ന സംഭവങ്ങൾ ആണ് ധനം എന്ന സിനിമ പറയുന്നത്. സൂപ്പർ ഹിറ്റ്‌ ആയിരുന്നു ധനം..കാശ് അല്ല ജീവിതത്തിൽ എല്ലാം, സമാധാനം ആണ് എന്ന്. അത്‌ ആ വെടിയുണ്ട എടുക്കുന്ന ആ സീനിൽ തന്നെ കാണിക്കുന്നുണ്ട്, കാശ് ന് വേണ്ടി ജീവിതം പണയം വെച്ച് ഒരു വെടിയും കൊണ്ട് വെള്ളത്തിൽ ചാടുന്നു ശിവശങ്കരൻ, ആ വെടിയുണ്ട എടുത്ത് കളയുന്നത് വരെ വേദന സഹിച്, അത്‌ എടുത്ത് കളയുന്ന നിമിഷം അമ്മയെ വിളിച്ച് സമാധാനിക്കുന്നത്. നല്ല സന്ദേശം ഉള്ള ഒരു പടം എന്നുമാണ് പോസ്റ്റ്.