ഫഹദ് കുറച്ച് നാളുകൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു, അത് കഴിഞ്ഞു അവിടെ നിന്നും പോയി

വർഷങ്ങൾ കൊണ്ട് തന്നെ അഭിനയത്തിൽ സജീവമായി നിൽക്കുന്ന താരമാണ് ദേവി ചന്ദന. കോമഡി പരിപാടികളിൽ കൂടിയും സ്റ്റേജ് ഷോകളിൽ കൂടിയും തിളങ്ങിയ താരം ക്രമേണ സിനിമയിൽ എത്തുകയായിരുന്നു. വർഷങ്ങൾ കൊണ്ട് സിനിമയിൽ സീരിയലുകളിലും തിളങ്ങി നിൽക്കുന്ന താരമാണ് ദേവി ചന്ദന. ഇടയ്ക്കു വെച്ചുള്ള ദേവി ചന്ദനയുടെ മേക്കോവർ ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. തടികുറച്ച് കൂടുതൽ സുന്ദരിയായാണ് കുറച്ച് നാളുകൾ ആയി ദേവി ചന്ദന പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. അതിന്റെ കാരണവും ദേവി ചന്ദന പറഞ്ഞു. ഒരിക്കൽ ഭർത്താവിനൊപ്പം താൻ പുറത്ത് പോയപ്പോൾ കൂടെ ഉള്ളത് അഞ്ജാൻ ആണോ എന്ന് ആളുകൾ തിരക്കിയപ്പോൾ ആണ് തനിക് വണ്ണം കുറയ്ക്കണം എന്ന തോന്നൽ വന്നത് എന്ന് എന്നും ദേവി ചന്ദന പറഞ്ഞിരുന്നു.

എന്നാൽ ഇപ്പോൾ ദേവി ചന്ദന സംവിധായകൻ ഫാസിലിനെ കുറിച്ചും മകനും നടനുമായ ഫഹദ് ഫാസിലിനെ കുറിച്ചും പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ ഫാസിൽ സാറിനെ പരിചയമുണ്ടെന്നാണ് ചന്ദന പറഞ്ഞത്. അന്ന് ചെറുപ്പത്തിൽ ഞാനും സാറിന്റെ മകൻ ഫഹദും ക്‌ളാസ് മേറ്റ്സ് ആയിരുന്നു എന്നും എന്നാൽ ഇത് ഇപ്പോൾ ആരോടെങ്കിലും പറഞ്ഞാൽ ഞാൻ തള്ളുവാണെന്ന് പറയുമെന്നും എന്നാൽ സത്യത്തിൽ ഞങ്ങൾ ഒരുമിച്ച് പഠിച്ചവർ ആണെന്നുമാണ് ദേവി ചന്ദന പറഞ്ഞത്.

വര്ഷങ്ങളോളം ഒന്നും ഞങ്ങൾ ഒരുമിച്ച് പഠിച്ചിട്ടില്ലെന്നും ഫഹദ് കുറച്ചുനാളെ അവിടെ ഉണ്ടായിരുന്നുളളൂ. അതിന് ശേഷം ബോർഡിങിലേക്ക് മാറുകയായിരുന്നു എന്നും എന്നാൽ ഉണ്ടായിരുന്ന കാലം അത്രയും ഞങ്ങൾ ഒന്നിച്ച് പഠിച്ചവർ ആണെന്നും ആണ് ദേവി ചന്ദന പറഞ്ഞത്. ദേവി ചന്ദനയുടെ ഈ വാക്കുകൾ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. വളരെ യാദൃശ്ചികമായാണ് താൻ സിനിമയിൽ എത്തിയത് എന്നും സ്കൂളിൽ പഠിക്കുന്ന സമയത്ത് താൻ കലാതിലകം ആയിരുന്നുവെന്നും അച്ഛന്റെ വിദ്യാർത്ഥിയായിരുന്ന ഒരാൾ സിനിമയിൽ അസോസിയേറ്റ് ഡയറക്ടർ ആയി വർക്ക് ചെയ്യുവായിരുന്നു.

അന്ന് പത്രങ്ങളിലെ എന്റെ ചിത്രവും മറ്റും കണ്ടാണ് മകൾക്ക് അഭിനയിക്കാൻ താൽപര്യമുണ്ടോ എന്ന് അച്ഛനോട് പുളളി തിരക്കുന്നത്. അങ്ങനെ ആണ് ഒരു പരീക്ഷണാർത്ഥം സിനിമയിൽ എത്തുന്നത് എന്നും ദേവി ചന്ദന പറഞ്ഞു.

Leave a Comment