ദേവാസുരത്തിൽ ഉത്സവത്തിന്റെ വെടിപ്പുരയിലാണ് നായിക ബന്ധിക്കപ്പെട്ടതെങ്കിൽ വർഗ്ഗത്തിൽ പാറമടയിലാണെന്നുള്ള ഒരു പുതുമ സംവിധായകൻ കൊണ്ടുവന്നിട്ടുണ്ട്


എം പത്മകുമാര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് വര്‍ഗം. പൃഥ്വിരാജ് സുകുമാരന്‍, രേണുക മേനോന്‍, ശോഭന, ദേവന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പൃഥ്വിരാജിന്റെ കരിയറില്‍ ഏറെ നിരൂപക പ്രശംസ നേടിയ കഥാപാത്രമായിരുന്നു വര്‍ഗ്ഗം സിനിമയിലെ സോളമന്‍ ജോസഫ്. മുന്‍ പൊലീസ് ചിത്രങ്ങളില്‍ നിന്നും വിഭിന്നമായി അഴിമതിക്കാരനായ സബ് ഇന്‍സ്‌പെക്ടറായാണ് പൃഥ്വിരാജ് സിനിമയിലെത്തിയത്.

അതുപോലെ രഞ്ജിത്ത് തിരക്കഥയെഴുതി, ഐ.വി. ശശി സംവിധാനത്തിൽ 1993 ഏപ്രിൽ 13 ണ് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ദേവാസുരം. മോഹൻലാൽ, നെപ്പോളിയൻ, രേവതി, ഇന്നസെന്റ്, നെടുമുടി വേണു എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. മലയാളസിനിമാചരിത്രത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായിരുന്നു ദേവാസുരം. 2001ൽ രഞ്ജിത്ത് ഒരുക്കിയ രണ്ടാം ഭാഗമായ രാവണപ്രഭു എന്ന ചിത്രവും വൻ വിജയമായിരുന്നു. ഈ രണ്ടു ചിത്രത്തിനും ചില സാമ്യങ്ങൾ ഉണ്ടെന്ന് പറയുകയാണ് അനീഷ് സിനിഫൈൽ ഗ്രൂപ്പിൽ പങ്കുവെച്ച പോസ്റ്റിൽ.

argam, devasuram….. ഈ രണ്ടു സിനിമകളും കണ്ടപ്പോൾ എനിക്ക് തോന്നിയ ഒരു കാര്യമാണ്, നീലകണ്ഠനെ പോലീസ് യൂണിഫോം ഇടീപ്പിച്ചതാണ് vargam എന്നത്. എല്ലാവിധ വൃത്തികേടുകളും ചെയ്യുന്ന നായകൻ, അവിചാരിതമായി ഒരു കൊലക്കേസിൽ പെടുന്നു. അതിനു പ്രതികാരം ചെയ്യാൻ വേണ്ടി കാത്തിരിക്കുന്ന കൊല്ലപ്പെട്ടവന്റെ ആൾക്കാർ. ഇതിനിടയിൽ നായികയുടെ ജീവിതത്തിൽ വില്ലത്തരവുമായി നായകൻ. മരിച്ചെന്നു പോലും കരുതിയ നായകന്റെ തിരിച്ചു വരവും വില്ലത്തരത്തിൽ നിന്നും നായകനിലേക്കുള്ള മാറ്റവും


.അവസാനം നായികയെ രക്ഷിക്കുന്നു, വില്ലന്മാരെ ഒതുക്കുന്നു, ശുഭം. ദേവാസുരത്തിൽ ഉത്സവത്തിന്റെ വെടിപ്പുരയിലാണ് നായിക ബന്ധിക്കപ്പെട്ടതെങ്കിൽ വർഗ്ഗത്തിൽ പാറമടയിലാണെന്നുള്ള ഒരു പുതുമ സംവിധായകൻ കൊണ്ടുവന്നിട്ടുണ്ട് . രണ്ടിടത്തും നായകന്റെ ടീം നായികയെ രക്ഷിക്കുന്നത് വരെ ഇടി കൊള്ളുന്ന നായകൻ പിന്നെ അങ്ങ് ഇടിച്ചു നേടുകയാണ്. വാൽകഷ്ണം : പദ്മകുമാറിന്റെ സംവിധാനത്തിൽ വന്നത് കൊണ്ടാണോ എന്നറിയില്ല, പരുന്ത് കണ്ടപ്പോഴും നീലകണ്ഠനെ പിടിച്ചു പലിശക്കാരൻ ആക്കിയ പോലെ ആണ് എനിക്ക് തോന്നിയത്

വർഗം ദേവാസുരത്തിന്റെ കഥ ആണെന്ന് അന്നേ പറഞ്ഞിരുന്നു.. പദ്മകുമാർ ദേവാസുരത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു, അത് പദ്മകുമാർ തന്നെ പറഞ്ഞിട്ടുണ്ട്, ദേവാസുരത്തിനുള്ള ഒരു fanboy treat ആണ് വർഗം എന്ന്പുള്ളി അതിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു ഇ രണ്ട് സിനിമയുടെയും ബേസിക് പ്ലോട്ട് nn പറയുന്നത് കച്ചറ കളിച്ചു നടക്കുന്ന ആണും കൂടെ ഒരു പെണ്ണ് വന്നു കയറുമ്പോ നന്നാവുന്നതും ആണ് ഇത് തന്നെ അല്ലെ വളരെ reaylistic ആയി കുമ്പളങ്ങി nightsilum പറയുന്നത്