മാളികപ്പുറം എന്ന ഒറ്റ സിനിമയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് ദേവനന്ദ. ചിത്രത്തിൽ ടൈറ്റിൽ റോളിൽ എത്തിയ ദേവനന്ദയ്ക്ക് ആരാധകർ വർദ്ധിക്കുകയായിരുന്നു ചെയ്തത്. ഒരുപക്ഷേ ദേവനന്ദ എന്ന് പറയുന്നതിനേക്കാൾ കൂടുതൽ കല്യാണി എന്ന് പറഞ്ഞാൽ ആയിരിക്കും താരത്തെ ഓർമ്മിക്കുക. അല്ലുവിനെ അത്ര പെട്ടെന്നൊന്നും പ്രേക്ഷകർക്ക് മറക്കാൻ സാധിക്കില്ല എന്നതാണ് സത്യം. അത്രത്തോളം ആരാധക നിരയാണ് ദേവനന്ദയ്ക്ക് സ്വന്തമായത്. എന്നാൽ പലരും വിചാരിച്ചിരിക്കുന്നത് ദേവനന്ദയുടെ ആദ്യചിത്രമാണ് മാളികപ്പുറം എന്നതാണ്. എന്നാൽ അങ്ങനെയല്ല ദേവനന്ദ. ഇതിനുമുൻപും നിരവധി സിനിമകളുടെ ഭാഗമായി മാറിയിട്ടുണ്ട്. ദേവനന്ദയുടെ പന്ത്രണ്ടാമത്തെ ചിത്രമാണ് മാളികപ്പുറം.
ദേവനന്ദയെക്കുറിച്ച് സിനിഫൈൽ എന്ന ഗ്രൂപ്പിൽ വന്നൊരു പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, കരിയർ ബെസ്റ്റ് പെർഫോമൻസ് എന്ന് പറയില്ലേ … അതും ഈ ചെറിയ വയസ്സിൽ . അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച അഭിനയമാണ് ദേവനന്ദ . പലപ്പോഴും ഈ ബാലതാരങ്ങളുടെ അഭിനയം കാണുമ്പോൾ ഏറ്റവും അധികം കല്ലുകടിയാവുന്നത് ഒരു തരം ട്രെയിൻഡ് ആക്റ്റിംഗ് ആണ് കാണുക . അപൂർവ്വമായി ആണ് ഒരു നാച്ചുറൽ പെർഫോമൻസ് കാണാൻ സാധിക്കുക . ദേവനന്ദ കല്ലു എന്ന കഥാപാത്രമായി റിയലസ്റ്റിക്ക് പെർഫോമൻസിന്റെ പീക്ക് ആയിരുന്നു . കാമറ പോലും ഇല്ലെന്ന ഫീൽ ഉള്ള അഭിനയം സൈജു കുറുപ്പ് ബോണ്ടിങ് ഒക്കെ എന്ത് മനോഹരമായിട്ടാണ് അവതരിപ്പിച്ചത് . മാളികപ്പുറം ജീവശ്വാസം കല്ലു തന്നെയാണ് . പ്രകടനത്തിന്റെ ഏറ്റവും വലിയ ഭംഗി മുൻപേ തീയേറ്റർ ഇപ്പോൾ ഓ ടി ടി പ്ലാറ്റഫോം കണ്ടപ്പോൾ പോലും ഒരു തുള്ളി മുഷിപ്പില്ല എന്നത് അപൂർവ്വത്തിൽ അപൂർവമാണ് എന്നാണ്.
ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മൈ സാന്റ, സൈമൺ ഡാനിയൽ, തൊട്ടപ്പൻ, ഹെവൻ, ടീച്ചർ എന്നീ സിനിമകളിലും ദേവനന്ദ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ മാളികപ്പുറം എന്ന ചിത്രത്തിലെ പ്രകടനത്തിന് തന്നെയാണ് ആരാധകർ. ഈ ചിത്രത്തിലെ പ്രകടനം താരത്തിന് പുരസ്കാരങ്ങൾ നേടി കൊടുക്കും എന്ന് തന്നെയാണ് പ്രേക്ഷകർ വിശ്വസിക്കുകയും ചെയ്യുന്നത്. അത്രയും മികച്ച കഥാപാത്രവും പ്രകടനവും ആയിരുന്നു ദേവനന്ദ ഈ ചിത്രത്തിൽ കാഴ്ച വച്ചിരുന്നത്. സിനിമാ മേഖലയിൽ നിരവധി അവസരങ്ങൾ ദേവനന്ദയെ തേടിയെത്തും എന്ന് തന്നെയാണ് പ്രേക്ഷകർ ഒരേ സ്വരത്തിൽ പറയുന്നത്.