ദേശാടനക്കിളി കരയാറില്ല എന്ന സിനിമയെ കുറിച്ഛ്ക് മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പി ജീസ് കൈതാരം എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ദേശാടനക്കിളി കരയാറില്ല (1986 ) മലയാളസിനിമാചരിത്രത്തിൽ വളരെ വ്യത്യസ്തമായ ഒന്നായി കണക്കാക്കപ്പെടുന്ന ഈ ചിത്രത്തിന്റെ പ്രതിപാദ്യവിഷയം രണ്ട് പെൺകുട്ടികളുടെ അനിതരസാധാരണമായ സൗഹൃദമാണ്.
സ്വവർഗ്ഗപ്രണയത്തിന്റെ ചിത്രീകരണമായി ഈ ചലച്ചിത്രം വ്യാഖ്യാനപ്പെട്ടിട്ടുണ്ടെങ്കിലും പത്മരാജൻ എന്ന പ്രതിഭയുടെ കഥാകദനചാതുരികൊണ്ട് ശ്രദ്ധ നേടിയ ഒന്നാണ്. നിമ്മിയും സാലിയും ബോർഡിങ്ങിൽ പഠിക്കുന്ന വളരെ അടുത്ത കൂട്ടുകാരികളാണ്. നിമ്മി പാവവും സാലി വികൃതിയുമാണ്, സാലിയുടെ വികൃതികൾ പലപ്പോളും അതിര് കടക്കുന്നു. അതെല്ലാം ടീച്ചറായ ദേവിക കയ്യോടെ പിടികൂടുന്നത് കാരണം സാലിക്ക് അവരോടു ശത്രുതയുണ്ട്.
അപക്വയായ സാലി തന്റെ പക തീർക്കാൻ ദേവിക ടീച്ചർക്ക് ചുമതലയുള്ള സ്കൂളിലെ വിനോദയാത്രക്കിടയിൽ നിമ്മിയെയും കൂട്ടി ഒളിച്ചോടുന്നു. അവിടെ വച്ച് പരിചയപ്പെടുന്ന ഹരിശങ്കർ എന്ന യുവാവുമായി പ്രണയത്തിലാകുന്ന നിമ്മിക്ക് അറിയില്ല ഹരി ശങ്കർ വിവാഹം കഴിക്കാൻ പോകുന്നത് ദേവിക ടീച്ചറിനെയാണന്ന്. ദുരന്തപര്യവസായി ആയ കഥാന്ത്യവും സ്വവർഗ പ്രണയത്തിന്റെതായി പുറത്ത് വന്ന നിരൂപണങ്ങളും കൊണ്ട് ചർച്ച ചെയ്യപ്പെട്ട സിനിമയായിരുന്നു ദേശാടനക്കിളി കരയാറില്ല.
ശാരിയുടെ മോഡേൺ ഗറ്റപ്പിലുള്ള സാലിയും കരിയർ ബെസ്റ്റാണ്. പത്മരാജൻ കഥയെഴുതി സംവിധാനം ചെയ്ത ചിത്രങ്ങളിൽ ഏറ്റവും മികച്ചവയിൽ ഒന്നായി ഈ ചിത്രത്തെ കണക്കാക്കാം എന്നുമാണ് പോസ്റ്റിൽ പറയുന്നത്. കണ്ടിരിക്കാൻ തന്നെ എന്ത് രസമാണ് ഇതൊക്ക, ഗംഭീരമായ 2 ഗാനങ്ങളും തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നത്.