വലിയ വിമര്ശനങ്ങൾ ആണ് ഇപ്പോൾ ദീപിക പദുക്കോണിനെതിരെ വന്നു കൊണ്ടിരിക്കുന്നത്. പത്താൻ എന്ന സിനിമയുടെ ഗാനരംഗങ്ങളിൽ ദീപിക ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആണ് ഉയരുന്നത്. ഷാരൂഖ് ഖാൻ ആണ് ചിത്രത്തിൽ നായക വേഷത്തിൽ എത്തിയത്. വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ചൂട് പിടിച്ച് നടക്കുകയാണ്. ഈ സമയത്ത് തന്നെ ആണ് ദീപിക പദുക്കോൺ ഫിഫ ലോകകപ്പ് മത്സരത്തിൽ അതിഥിയായി എത്തിയത്.
മത്സരത്തിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ പ്രത്യേകം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. വ്യത്യസ്തമായ ഔട്ട് ഫിറ്റ് ധരിച്ച് കൊണ്ടാണ് താരം മത്സരം കാണാൻ എത്തിയത്. ഇപ്പോഴ്ഗിത താരത്തിന്റെ ഈ ദൃശ്യങ്ങൾ വൈറൽ ആയതിനു പിന്നാലെ വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആണ് ദീപികയ്ക്ക് എതിരെ വീണ്ടും വരുന്നത്. ഇവിടെ എല്ലാം തുറന്ന് കാണിച്ചിട്ട് ഖത്തറിൽ എത്തിയപ്പോൾ എല്ലാം അടച്ച് മൂടി വെച്ചിരിക്കുന്നത് എന്തിനാണ്.
എല്ലാം ഓപ്പൺ ആക്കി കാണിക്കാമായിരുന്നില്ലേ എന്നൊക്കെ ആണ് താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്ന ആരോപണങ്ങൾ. ജോലിയും ജീവിതവും രണ്ടും രണ്ടാണ്. മനസ്സിലാക്കടോ. ആക്ടിങ് അവരുടെ ജോബ് ആണ്. അതുപോലെ എല്ലായിടത്തും ചെയ്യണം എന്നാണോ നിങ്ങൾ പറയുന്നത്, ഖത്തറിൽ തിയേറ്ററിൽ തുറന്ന് കാണിച്ചോളും വെറുതെ നടക്കുമ്പോൾ തുറന്ന് കാണിക്കാൻ ഇതെന്താ പ്രതിഷ്ഠയോ.
ഖത്തറിൽ സംവിധായകനും നിർമ്മാതാവും നിർബന്ധിച്ച് കാണില്ല അത് കൊണ്ട് അവർക്കിഷ്ടമുള്ള വേഷം ധരിച്ചു, അവിടെ കാണിച്ചാലെ പിന്നെ അവിടെത്തന്നെ കിടക്കേണ്ടിവരും അതാ അങ്ങനെ ചെയ്തത്, അവിടെ ഫിലിം ഷൂട്ടിംഗ് അല്ല നടക്കുന്നത് വിവരമില്ലാത്ത ഒരു ജന്തുക്കളും, സിനിമയിൽ വസ്ത്രങ്ങൾ അണിയുന്നത് കഥാപാത്രത്തെ സംവിധായകൻ്റെ മനസ്സിൽ കണ്ട ചിത്രത്തോട് കിട പിടിക്കാനാണ്.
ഖത്തറിൽ ഈ വസ്ത്രത്തിൽ നിന്നത് ലോകം മുഴുവൻ എന്നെ ഞാനായി കാണണം എന്ന ഉദ്ദേശത്തോടെയാണ്. മാത്രമല്ല ഖത്തർ എന്ന രാജ്യം. അവരുടെ മാന്യത. ഇതുകൂടി കണക്കിലെടുത്തും വസ്ത്രം ധരിക്കുന്ന രീതി മാറ്റിയിട്ടുണ്ട്. എന്തെ ഇന്ത്യയിൽ സെൻസർ ബോർഡ് വിവാദ വേഷവിധാനം അനുവദിച്ചു . അനുവാദം കിട്ടിയിട്ടായിരിക്കുമല്ലോ അവർ സ വേഷം ചെയ്തത്. സംസ്കാരം സ്വയം ഉണ്ടാക്കുന്നത് മാത്രമല്ല. ഒരു രാജ്യത്തിൻ്റെ നിയമ വ്യവസ്ഥക്ക് അനുകുലവുമാകണം തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.