കഴിഞ്ഞ ദിവസം ഷാരൂഖ് ഖാന്റെയും ദീപിക പദുക്കോണിന്റെയും ഏറ്റവും പുതിയ ചിത്രത്തിലെ ഒരു ഗാനം വലിയ രീതിയിൽ തന്നെ വിവാദം ആയിരുന്നു. ഗാനത്തിൽ ദീപിക ഓവർ ഗ്ലാമർ കാണിച്ചു എന്നും കാവി നിറത്തിൽ ഉള്ള ബിക്കിനിയാണ് ദീപിക ഉപയോഗിച്ചത് എന്നും തുടങ്ങി നിരവധി വിമർശനങ്ങൾ ആണ് ഈ ഗാനത്തിനെതിരെ ഉയർന്നത്. ഇപ്പോഴിതാ ഈ വിഷയത്തിൽ സിനി ഫൈൽ ഗ്രൂപ്പിൽ ആൻസി വിഷ്ണു എന്ന ആരാധിക പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.
പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, എന്ത് രസമാണ്, ചീഞ് ദുർഗന്ധം വമിക്കുന്ന വൃത്തികെട്ട സദാചാരം ചുമക്കുന്ന മനുഷ്യരെ, ഈ ചിത്രം കൊണ്ട് നിങ്ങൾക്ക് എന്ത് വികാരമാണ് വ്രണപെട്ടത്? നയം വ്യക്തമാക്കുക എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് ലഭിക്കുന്നത്.
വികാരം വ്രണപ്പെട്ടില്ല ഇപ്പഴും സ്ത്രീയെ ഗ്ലാമർ കാണിക്കുന്ന പാട്ടു കളോട് പുച്ഛം ആഷിക് ബനായ പോലെ ഒക്കെ ആണേൽ നൈസ് ആണ്, സ്ത്രീയെ കേവലംപ്രദര്ശനവസ്തു ആക്കി പടത്തിന് ഹൈപ്പ് കയറ്റുന്നതിനോട് വിയോജിപ്പ്, ദീപികയ്ക്ക് എതിരെ ആരും ഒന്നും പറയുന്നില്ല. എങ്ങും പറഞ്ഞ് കേട്ടും ഇല്ല. അതെന്താ, വിഷയം ദീപിക മാത്രമാണ് സപ്പോർട്ട് ചെയ്തത്. അന്നേ അവരുടെ പുറകേ കൂടിയതാ ലവൻമാർ. അത് കഴിഞ്ഞ് പുള്ളിക്കാരിയുടെ സിനിമ ഒന്ന് ഇപ്പളാ ഇറങ്ങുന്നത് എന്ന് തോന്നണു.
എല്ലാറ്റിനും ഒരു പരിധി നല്ലതാണ്. വികാരം വ്രണപ്പെട്ടത് അതുകൊണ്ടാവണം എന്നു തോന്നുന്നു, വന്നുവന്ന് സംസ്കാരം അടിവസ്ത്രത്തിന്റെ കളറിൽ എത്തി നിൽക്കുന്നു, സദാചാരം അല്ല മെയിൻ. ആ കളർ ആണ് ചിലർക്ക് പ്രശ്നം, ഇതിൽ കളർ പ്രശ്നം അല്ലെ ഇതിൽ സദാചാര കമന്റ് ആരാ ഇട്ടതു. തുണി ഇല്ലാതെ അഭിനയിച്ചാലും നമുക്ക് ഓക്കേ ആണ്. പാൽപ്പായസം, നാൻസി അങ്ങനെ എത്ര പടം വന്നു നമ്മൾ ആരെങ്കിലും കുറ്റം പറഞ്ഞോ. പുരുഷൻമാർ പൊതുവെ ലോല ഹൃദയൻ മാർ ആണ്. അവരുടെ ഇഷ്ട്ടം അല്ലെ കാണിക്കൽ കാണിക്കട്ടെ. എൻജോയ് ചെയ്യുന്നവർ എൻജോയ് ചെയ്യട്ടെ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.