നടി ദീപയെ കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ വന്ന പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ജിൽ ജോയ് എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, റോഷൻ ആന്ഡ്റൂസ് സംവിധാനം ചെയ്ത മികച്ച 3 ചിത്രങ്ങളിൽ മുംബൈ പോലീസും ഉണ്ടാവും.. അത് വരെ കണ്ടിരുന്ന സിനിമകളിൽ നിന്ന് വലിയൊരു മാറ്റം കൊണ്ട് വന്ന ചിത്രമാണ് മുംബൈ പോലീസ്.
നെഗറ്റീവ് ഷേഡ് ഉള്ള കഥാപാത്രങ്ങൾ വഴങ്ങുന്ന നായകനടനാണ് പ്രിത്വിരാജ് എന്ന് അടിവരയിടുന്ന ചിത്രം. രാജുവിന്റെ അനിയത്തിയും, റഹ്മാന്റെ ഭാര്യയുമായി വേഷമിട്ടത് ‘ദീപ ‘ യാണ്. ഒരു ആങ്കർ എന്ന നിലയിൽ മലയാളികൾക് വളരെ പരിചിതയാണ് ദീപ. റോഷന്റെ ആദ്യ ചിത്രം ഉദയനാണ് താരത്തിൽ ഇപ്പഴും റിപ്പീറ്റ് ആയി ആളുകൾ കാണുന്ന ഇന്റർവ്യൂ സീനിലും ദീപയെ കാണാൻ സാധിക്കും.
ട്രാഫിക് ലും ദീപ ഉണ്ടെന്നാണ് ഓർമ. അന്ന് മുംബൈ പോലീസ് കാണാൻ പോയപ്പോൾ എന്റെ കൂട്ടുകാരൻ (ഹിന്ദി ) ദീപയെ ചൂണ്ടിയിട്ട് “വിച്ച് ഈസ് ദിസ് ആക്ട്രസ്സ്’ ന് ചോദിച്ചത് ഇന്നും ഓർക്കുന്നു എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നത്. കൈയെത്തും ദൂരത്തിലെ ടൈറ്റിൽ സോങ് അരവിന്ദ നയന നിൻ അതിൽ ഡാൻസ് ചെയ്യുന്നത് ദീപയല്ലേ.
പദ്മശ്രീ സരോജ് കുമാറിൽ, ശ്രീനിവാസൻ വിനീത് ശ്രീനിവാസനെ തല്ലി കഴിഞ്ഞുള്ള വാർത്ത അവതരിപ്പിക്കുന്നത് ദീപ ആണ്, മുൻപ് ഒരു കൗതുകം കൊണ്ട് എന്ന് തോന്നിയിരുന്നു.ഇപ്പോ മനഃപൂർവം ചെയ്യുന്ന പോലെയുണ്ട്, പ്രശസ്ത സംമൂഹിക ഉപദേഷ്ടാവ് രാഹുൽ ഈശ്വറിന്റെ പത്നി കൂടിയാണ് ദീപ എന്ന് കൂട്ടിച്ചർക്കാൻ ഈ നിമിഷം ആഗ്രഹിക്കുന്നു, ഈ അടുത്ത് രാഹുൽ ഈശ്വറിൻ്റെ ഒരു ചിത്രത്തിൽ ഇവരെ നായികയായി കണ്ടിരുന്നു തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.