ന്താ ജോലി ഇനി മേലാൽ ചോദിക്കരുത്, വീഡിയോ പങ്കുവെച്ച് ദയ അശ്വതി

ദയ അശ്വതിയെ അറിയാത്ത മിനിസ്ക്രീൻ പ്രേക്ഷകർ വളരെ ചുരുക്കം ആണ്. കാരണം ബിഗ് ബോസ് സീസൺ രണ്ടാം ഭാഗത്തിൽ മത്സരിക്കാൻ എത്തിയതോടെയാണ് താരം കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടുകയാണ് ചെയ്തത്. നിരവധി പേരാണ് താരത്തെ പിന്തുണച്ചും വിമർശിച്ചും ആ സമയങ്ങളിൽ രംഗത്ത് വന്നത്. പരുപാടിയിൽ നിന്ന് പുറത്ത് വന്നു കഴിഞ്ഞ സമയം മുതൽ താരം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. തന്റെ വിശേഷങ്ങൾ എല്ലാം താരം മുടങ്ങാതെ ആരാധകരുമായി പങ്കുവെച്ചിരുന്നു. അടുത്തിടെ ആയിരുന്നു താരം രണ്ടാമത് വിവാഹം കഴിച്ചത്. വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആയിരുന്നു രണ്ടാം വിവാഹത്തെ തുടർന്ന് ദയ അശ്വതിക്ക് നേരിടേണ്ടി വന്നത്. എന്നാൽ അതിനെ ഒക്കെ തക്ക മറുപടി നൽകി ദയ നേരിടുകയും ചെയ്തിരുന്നു. മക്കളെ മറന്നു മറ്റൊരാളെ വിവാഹം കഴിച്ചു എന്നാണ് ദയയ്ക്ക് മേൽ പലരും ഉന്നയിച്ച ആരോപണം. എന്നാൽ വിമർശനങ്ങളെ എല്ലാം എതിർത്ത് കൊണ്ട് ആയിരുന്നു ദയ വിവാഹിത ആയത്.

ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ ഈ വിവാഹം അധികനാൾ നീണ്ടുനിന്നില്ല എന്നതാണ് സത്യം. മാസങ്ങൾക്കുള്ളിൽ ഇരുവരും വേര്പിരിയുകയായിരുന്നു. ദയ തന്നെയാണ് ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്. എന്നാൽ പിന്നീട് ദയക്കെതിരെ ആരോപണങ്ങളുമായി രണ്ടാം ഭർത്താവും രംഗത്ത് വന്നിരുന്നു. ഇതിനു ദയ തക്ക മറുപടിയും നൽകിയിരുന്നു. ഇവയൊക്കെ വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ ജോലി എന്താണെന്ന് തുറന്ന് പറയുന്ന ഒരു വീഡിയോ ആണ് താരം ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. എന്താ ജോലി എന്ന് ഇനി ആരും ചോദിക്കരുത് എന്ന തലക്കെട്ടോട് കൂടിയാണ് ഹെന്ന ചെയ്യുന്ന വീഡിയോ താരം പങ്കുവെച്ചത്. എന്നാൽ പതിവ് പോലെ തന്നെ നിരവധി വിമർശനങ്ങൾ ആണ് ദയയുടെ ഈ പോസ്റ്റിനും ലഭിക്കുന്നത്.

മുടിയിൽ ചാണകം വാരി തേക്കുന്ന പണിയാണോ, മിച്ചം വന്ന ചെളി അടിക്കുകയാണല്ലേ, ഇത് എന്താ ചാണകം ആണോ, പണ്ട് കാലത്ത് ചില വീടുകളിൽ ചാണകം മെഴുകു മാ യി രു ന്നു.എന്നാൽ തലയിൽ മെഴുകുന്നത് ആദ്യമായിട്ട് കാണുകയാണ് കാലം പോയ പോക്കെ, ഓ പെയിന്റ് പണിയാണോ, ചാണകം പോലെ എന്താണ് ഇത്, ചാണകം ത്തെക്കലാണോ പണി, മുടിമ്മേൽ പെയിന്റ് അടിക്കൽ ആണ് അല്ലെ തുടങ്ങി നിരവധിപേരാണ് താരത്തിനെ കളിയാക്കിക്കൊണ്ട് കമെന്റുകൾ ഇട്ടിരിക്കുന്നത്.