തന്റെ അപരയെ പരിചയപ്പെടുത്തി ദയ അശ്വതി, കമെന്റുമായിൽ പ്രേക്ഷകരും

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ദയ അശ്വതി. കാരണം ബിഗ് ബോസ് സീസൺ രണ്ടാം ഭാഗത്തിൽ മത്സരിക്കാൻ എത്തിയതോടെയാണ് താരം കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടുകയാണ് ചെയ്തത്. നിരവധി പേരാണ് താരത്തെ പിന്തുണച്ചും വിമർശിച്ചും ആ സമയങ്ങളിൽ രംഗത്ത് വന്നത്. പരുപാടിയിൽ നിന്ന് പുറത്ത് വന്നു കഴിഞ്ഞ സമയം മുതൽ താരം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. തന്റെ വിശേഷങ്ങൾ എല്ലാം താരം മുടങ്ങാതെ ആരാധകരുമായി പങ്കുവെച്ചിരുന്നു. അടുത്തിടെ ആയിരുന്നു താരം രണ്ടാമത് വിവാഹം കഴിച്ചത്. വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആയിരുന്നു രണ്ടാം വിവാഹത്തെ തുടർന്ന് ദയ അശ്വതിക്ക് നേരിടേണ്ടി വന്നത്. രണ്ടാം ഭർത്താവുമായി ബന്ധം അവസാനിപ്പിച്ചു എങ്കിലും വലിയ തോതിൽ ഉള്ള വിമർശനങ്ങൾ ആണ് ഇന്നും ദയയ്ക്ക് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. നിരവധി പേരാണ് ദയ പങ്കുവെക്കുന്ന പോസ്റ്റുകളെ വിമർശിച്ച് കൊണ്ട് എത്തുന്നത്. സാധാരണ നടികൾ തങ്ങൾ നേരിടുന്ന സൈബർ അറ്റാക്കുകളെ കുറിച്ച് പറയുമ്പോൾ വലിയ രീതിയിൽ ഉള്ള പിന്തുണ ആണ് ആരാധകരിൽ നിന്ന് അവർക്ക് ലഭിക്കാറുള്ളത്. എന്നാൽ താൻ ഇടുന്ന ഏതൊരു പോസ്റ്റിനും വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ  ആണ് ദയയ്ക്ക് ലഭിക്കാറുള്ളത്.

ഇതിൽ പല വിമർശനങ്ങൾക്കും തന്റെ പ്രതികരണം ദയ അറിയിക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ കഴിഞ്ഞ ദിവസം ദയ പങ്കുവെച്ച ഒരു പോസ്റ്റിനു ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്ന കമെന്റുകൾ ആണ് ശ്രദ്ധ നേടുന്നത്. തന്നെ പോലെ രൂപ സാദൃശ്യം ഉള്ള മറ്റൊരു പെൺകുട്ടിയുടെയും  തന്റെയും ചിത്രങ്ങൾ ആണ് ദയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.  ഒരേ പോലെ ഉണ്ടേല്ലേ????? എ ഞാനല്ല…. ബിയാണ് ഞാൻ എന്ന തലകെട്ടോടു കൂടിയാണ് ദയ ചിത്രങ്ങൾ പങ്കുവെച്ചത്. നിരവധി പേരാണ് ചിത്രത്തിന് കമെന്റുകളുമായി എത്തിയിരിക്കുന്നത്. കണ്ടാൽ രണ്ടമ്മ പെറ്റ മക്കളാന്നെ പറയു.. ഒരു മാറ്റാവുല്ല, ദയ തന്നെ സുന്ദരി, ഈ പിക് ആദ്യം കണ്ടപ്പോ ഞാൻ കരുതി ചേച്ചിയാന്ന്.

അച്ഛൻ ആ വഴിക് പോയിരുനുവോ എന്നാണ് ഒരാൾ കമെന്റ് ചെയ്തത്. ഇതിനു പൊട്ടിച്ചിരിക്കുന്ന ഇമോജിയാണ് ദയ മറുപടിയായി നൽകിയത്. എന്നാൽ ഈ കമെന്റിനെ വിമർശിച്ചുകൊണ്ട് മറ്റൊരാളും എത്തിയിരുന്നു. നാറീ ഒരു പെണ്ണിനോട് ഇങ്ങനെ കമന്റ് അയക്കാൻ എന്നാണ് അയാൾ പറഞ്ഞ കമെന്റ്. നിനക്കും ഇല്ലെടോ അമ്മ പെങ്ങന്മാർ ആരോ ആയിക്കോട്ടെ ഒരു സ്ത്രീയോട് ഇങ്ങനെയാണോ കമ്മെന്റ് ഇടേണ്ടത് മലയാളിക്കൊരു സംസ്കാരമുണ്ട് മറക്കരുത്. ശാസ്കാരം പഠിപ്പിക്കുന്നതല്ല ഏതു തരത്തിലുള്ള സ്ത്രീ ആയാലുംവേണ്ടിയില്ല ഇങ്ങനെയുള്ള കമ്മെന്റ് ഒഴിവാക്കണം, ഇത് തിരിച്ച് ആരെങ്കിലും ചോദിച്ചാൽ അവിടെ സ്ത്രീ തന്നെയാണ് അപമാനിക്കപ്പെടുന്നത് എന്നോർക്കണം, അദ്ദേഹത്തിന് ഒരു തെറ്റു പറ്റി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുത്തു ഒരു വീട്ടിൽ ഒരു പെണ്ണിനോട് ഇങ്ങനെ പെരുമാറരുത് തുടങ്ങി നിരവധി കമെന്റുകൾ ആണ് ഇതിനു ലഭിക്കുന്നത്.