വീഡിയോ കോൾ ചെയ്തു ശല്യം ചെയ്യുന്നവനെ കുറിച്ച് സ്ക്രീൻ ഷോട്ട് ഉൾപ്പെടെ പങ്കുവെച്ച് ദയ അശ്വതി

ദയ അശ്വതിയെ അറിയാത്ത മിനിസ്ക്രീൻ പ്രേക്ഷകർ വളരെ ചുരുക്കം ആണ്. കാരണം ബിഗ് ബോസ് സീസൺ രണ്ടാം ഭാഗത്തിൽ മത്സരിക്കാൻ എത്തിയതോടെയാണ് താരം കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടുകയാണ് ചെയ്തത്. നിരവധി പേരാണ് താരത്തെ പിന്തുണച്ചും വിമർശിച്ചും ആ സമയങ്ങളിൽ രംഗത്ത് വന്നത്. പരുപാടിയിൽ നിന്ന് പുറത്ത് വന്നു കഴിഞ്ഞ സമയം മുതൽ താരം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. തന്റെ വിശേഷങ്ങൾ എല്ലാം താരം മുടങ്ങാതെ ആരാധകരുമായി പങ്കുവെച്ചിരുന്നു. അടുത്തിടെ ആയിരുന്നു താരം രണ്ടാമത് വിവാഹം കഴിച്ചത്. വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആയിരുന്നു രണ്ടാം വിവാഹത്തെ തുടർന്ന് ദയ അശ്വതിക്ക് നേരിടേണ്ടി വന്നത്. രണ്ടാം ഭർത്താവുമായി ബന്ധം അവസാനിപ്പിച്ചു എങ്കിലും വലിയ തോതിൽ ഉള്ള വിമർശനങ്ങൾ ആണ് ഇന്നും ദയയ്ക്ക് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. നിരവധി പേരാണ് ദയ പങ്കുവെക്കുന്ന പോസ്റ്റുകളെ വിമർശിച്ച് കൊണ്ട് എത്തുന്നത്. സാധാരണ നടികൾ തങ്ങൾ നേരിടുന്ന സൈബർ അറ്റാക്കുകളെ കുറിച്ച് പറയുമ്പോൾ വലിയ രീതിയിൽ ഉള്ള പിന്തുണ ആണ് ആരാധകരിൽ നിന്ന് അവർക്ക് ലഭിക്കാറുള്ളത്. എന്നാൽ താൻ നേരിട്ട സൈബർ അറ്റാക്കിനെ കുറിച്ച് ദയ പറഞ്ഞപ്പോൾ ദയയ്ക്ക് എതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടം പേര്.

കഴിഞ്ഞ ദിവസം ആണ് നിരന്തരം തന്നെ വീഡിയോ കോൾ ചെയ്തു ശല്യപ്പെടുത്തുന്ന ഒരാളുടെ സ്ക്രീൻ ഷോട്ട് ഉൾപ്പെടെ ദയ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. എന്നാൽ ഈ പോസ്റ്റിന് ലഭിച്ച കമെന്റുകളിൽ കൂടുതലും ദയയെ വിമർശിച്ച് കൊണ്ടുള്ളവ ആയിരുന്നു. ആദ്യം വിളിച്ച വ്യക്തിയുടെ കാൾ അറ്റൻഡ് ചെയ്‌ത്‌ എന്തിനാ വിളിച്ചതെന്ന് അറിയൂ.. എന്നിട്ട് പോരെ വിലയിരുത്തൽ.. അല്ലാതെ ഒരു വ്യക്തിയെ കാര്യം അറിയാതെ പബ്ലിക് ആയിട്ട് ഇതുപോലെ നാറ്റിക്കരുത്… അവസാനം സ്വയം നാറും (നാറാൻ ഒന്നും ഇല്ലേലും), ഇങ്ങനെ പരസ്യമായി ആക്ഷേപിക്കാതിരുന്നാൽ ഉണ്ണിക്ക് പഞ്ഞം വരുമ്പോൾ ഇതെപോലുള്ള മലരുകളെ ഉപയോഗപ്പെടുത്താം, “ഫാൻസ്‌” ആവുമ്പോ അങ്ങനെ പല ശല്യങ്ങളും ഉണ്ടാവും. അവർ അവരുടെ സ്നേഹം പ്രകടിപ്പിക്കുന്നത് ഒരു തെറ്റാണോ, അല്ലങ്കിൽ ആര് വിളിക്കുന്നു വിളിക്കുന്നവർക് ആള് മാറിപ്പോയി കാണും. ദൈവത്തെ ഓർത്ത് ആ വളിച്ച ടിക്ടോക് ചെയ്യരുത് പ്ലീസ്..എന്തങ്കിലിനെകുറച്ചു അഭിപ്രായം പറഞ്ഞോ കുഴപ്പമില്ല പക്ഷെ ഈശ്വരനേ ഓർത്ത് ടിക്ടോക് ചെയിതു ആരെയും ഉപദ്രവിക്കരുത്.

അയ്യേ.. നിലവാരം കുറഞ്ഞ പണിക്ക് നിൽക്കാതടാ, എങ്ങനെ മനസ്സിലായി കോഴി ആണെന്ന് ചിലപ്പോൾ എന്തെങ്കിലും കാര്യം തിരക്കാൻ ആണെങ്കില്, നമ്മൾ ആരാണാവോ.. ഇത്രയും ദാരിദ്ര്യം ആണോ മലയാളികൾ സേട്ട, ഓഡിയോ കോൾ പറ്റുമോ ആവോ തുടങ്ങി നിരവധി കമെന്റുകൾ ആണ് ദയ അശ്വതി പങ്കുവെച്ച പോസ്റ്റിനു ലഭിക്കുന്നത്.