ദയ അശ്വതി വീണ്ടും വിവാഹിതയായോ, താരത്തിന്റെ പുതിയ ചിത്രങ്ങളും വിഡിയോകളും വൈറൽ

ബിഗ് ബോസ് റീലിറ്റി ഷോയിൽ കൂടി പ്രേക്ഷക ശ്രദ്ധ നേടിയ  താരമാണ് ദയ അശ്വതി. തന്റെ ജീവിതത്തിൽ നടക്കുന്ന ഓരോ കാര്യങ്ങളും ദയ സോഷ്യൽ മീഡിയയിൽ കൂടി ആരാധകരുമായി പങ്കുവെക്കാറുണ്ട്. പലപ്പോഴും തന്റെ തീരുമാനങ്ങളും നിലപാടുകളും പങ്കുവെക്കുമ്പോൾ വലിയ രീതിയിൽ ഉള്ള വിമർശനങ്ങളും താരത്തിന് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കാറുണ്ട്. കുറച്ച് നാളുകൾക്ക് മുൻപാണ് ആദ്യ ഭർത്താവിൽ നിന്നും വിവാഹമോചനം നേടിയ ദയ വീണ്ടും വിവാഹം കഴിക്കുന്നത്. ഉണ്ണി എന്നാൽ ആളെ ആണ് താരം വീണ്ടും വിവാഹം കഴിച്ചത്. എന്നാൽ ഈ ബന്ധം അധികനാൾ നീണ്ടു നിന്നില്ല. തന്റെ രണ്ടാം ഭർത്താവ് തന്നെ ഉപേക്ഷിച്ച് അയാളുടെ ആദ്യ ഭാര്യയുടെയും കുഞ്ഞിന്റെയും അടുത്തേക്ക് പോയി എന്ന് പറഞ്ഞു ദയ എത്തിയിരുന്നു. പിന്നീട് ദയയും ഉണ്ണിയും തമ്മിൽ സോഷ്യൽ മീഡിയയിൽ കൂടി നടത്തിയ ചില വാക്ക് തർക്കങ്ങളും വലിയ രീതിയിൽ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. അതിനു ശേഷം ദയ വിദേശത്ത് ജോലിയുടെ ഭാഗമായി പോയിരുന്നു.

ഇപ്പോൾ ദയയുടെ ഏറ്റവും പുതിയ ചിത്രങ്ങളും വിഡിയോകളും കണ്ടു ദയ വീണ്ടും വിവാഹിതയായോ എന്ന സംശയത്തിൽ ആണ് ആരാധകരും. സാരി ഉടുത്ത് സീമന്തരേഖയിൽ സിന്തൂരം അറിഞ്ഞുകൊണ്ടുള്ള വിഡിയോകളും ചിത്രങ്ങളും ആണ് കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയി ദയ പങ്കുവെക്കുന്നത്. ഈ വിഡിയോകളും ചിത്രങ്ങളും വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. ഇതോടെ താദരം വീണ്ടും വിവാഹിതയായോ എന്ന സംശയത്തിൽ ആണ് ആരാധകരും. നിരവധി പേരാണ് കമെന്റുകളുമായി എത്തിയത്. ആ ചിരി ഒരു രക്ഷേം ഇല്ല എന്നും ഇങ്ങനെ ചിരിച്ചു കൊണ്ട് മുന്നോട്ട് പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്നാണ് ഒരു കമെന്റ്.

ആദ്യ ഭർത്താവുമായി താൻ വീണ്ടും ഒന്നിക്കാൻ പോകുന്നു എന്ന് ദയ പറഞ്ഞതിന്റെ പിന്നാലെ ആണ് കാമുകനും രണ്ടാം ഭർത്താവുമായ ഉണ്ണി വീണ്ടും തിരിച്ച് വന്നത്. ഇതോടെ  ആദ്യ ഭർത്താവിനൊപ്പം ആണ് തന്റെ രണ്ടു മക്കൾ എന്നും അത് കൊണ്ട് താൻ ആദ്യ ഭർത്താവുമായി ഒന്നിക്കാൻ പോകുകയാണെന്നും ഇനിയുള്ള ജീവിതം തന്റെ മക്കൾക്ക് വേണ്ടി ആണെന്നും ദയ പറഞ്ഞതിന്റെ പിന്നാലെ ആണ് തന്റെ രണ്ടാം ഭർത്താവ് ആയ ഉണ്ണിയുമായി താൻ വീണ്ടും വിവാഹം കഴിക്കാൻ പോകുകയാണെന്ന് ദയ പറയുന്നത്. ഇപ്പോൾ ഉണ്ണിക്ക് ആരും ഇല്ലെന്നും ഈ അവസ്ഥയിൽ അദ്ദേഹത്തെ ഒറ്റയ്ക്ക് ആക്കാൻ കഴിയില്ല എന്നും ആണ് ദയ പറഞ്ഞത്. ദയയുടെ ഈ വീഡിയോയ്ക്ക് പിന്നാലെ നിരവധി പേരാണ് വിമർശനങ്ങളുമായി എത്തിയത്.