സഹതാപം കിട്ടാൻ വേണ്ടി എന്തൊക്കെയാണ് അവൻ കാണിച്ചത്, ഇപ്പോൾ എന്തായി എന്ന് അശ്വതി

ബിഗ് ബോസ് മത്സരാർത്ഥിയായ ദയ അശ്വതി രണ്ടാമതും വിവാഹിതയായത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയിരുന്നു. നിരവധി പേരാണ് താരത്തിനെതിരെ വിമർശനവുമായി എത്തിയത്. എന്നാൽ വിമർശിച്ചവർ എല്ലാം ആ സാഹചര്യത്തിൽ ശക്തമായി തന്നെ നേരിടാൻ ദയയ്ക്ക് കഴിഞ്ഞു. വിമർശനങ്ങളെ എല്ലാം കാറ്റിൽ പറത്തി ആണ് ദയ അശ്വതി ഉണ്ണി എന്ന തന്റെ സുഹൃത്തിനെ വിവാഹം കഴിച്ചത്. എന്നാൽ സോഷ്യൽ മീഡിയയെ ഞെട്ടിപ്പിച്ച് കൊണ്ട് അധികം വൈകാതെ തന്നെ ഇരുവരും വേർപിരിയുകയായിരുന്നു. ഇരുവരും തമ്മിൽ പരസ്പ്പരം കുറ്റപ്പെടുത്തലുകളുമായി എത്തുന്നതാണ് പിന്നീട് സോഷ്യൽ മീഡിയ കണ്ടത്. എന്നാൽ ഇപ്പോൾ ദയ തന്റെ ഫേസ്ബുക്കിൽ കുറിച്ച ഒരു കുറിപ്പ് ആണ് ആരാധകരുടെ എല്ലാം ശ്രദ്ധ നേടുന്നത്.

ദൈവം വലീയവനാണ് ഉണ്ണീ എന്ന് പറഞ്ഞുകൊണ്ടാണ് ദയ തന്റെ കുറിപ്പ് തുടങ്ങുന്നത്. ദൈവം വലിയവൻ അല്ലായിരുന്നെങ്കിൽ നിന്റെ കള്ളത്തരങ്ങൾ നീ തന്നെ ഇത്ര പെട്ടന്ന് എല്ലാവരെയും കാണിച്ചു കൊടുക്കുമോ എന്നും ദയ പറയുന്നു. നിന്റെ ഭാര്യ എന്നെങ്കിലും തിരിച്ച് വരുമെന്നും ആ വരവിനു വേണ്ടി ആണ് ഞാൻ കാത്തിരിക്കുന്നതും എന്നൊക്കെ ഉണ്ണി തന്റെ ഭാര്യയുടെയും കുഞ്ഞിന്റെയും ചിത്രം പ്രൊഫൈൽ പിക്ച്ചർ ആയി ഇട്ടിട്ട് കുറിച്ച് എന്നും ഇത് ജനങ്ങളുടെ എല്ലാം സഹതാപം പിടിച്ച് പറ്റാൻ വേണ്ടി മാത്രം ആയിരുന്നു എന്നും ദയ പറയുന്നു. എന്നാൽ ഇപ്പോൾ ആ ചിത്രം ഒക്കെ ഉണ്ണി തന്റെ ഫേസ്ബുക്കിൽ നിന്നും പിൻവലിച്ചെന്നും ഉണ്ണിയുടെ യഥാർത്ഥ സ്വഭാവം അവന്റെ ഫേസ്ബുക് സ്റ്റാറ്റസ് നോക്കിയാൽ മനസിലാകും എന്നുമാണ് ഉണ്ണിയുടെ ഫേസ്ബുക്ക് അക്കൗണ്ടിന്റെ ലിങ്ക് പങ്കുവെച്ച് ദയ പറഞ്ഞത്.  ഒരിക്കൽ തനിക്കെതിരെ മുന്നിൽ ലൈവിൽ വന്നു പറഞ്ഞത് മുഴുവൻ വെറും കള്ളം മാത്രം ആയിരുന്നു എന്ന് എല്ലാവര്ക്കും അപ്പോൾ മനസിലാകും എന്നുമാണ് ദയ പറഞ്ഞത്.

സുഖിക്കാനും നേരം പോക്കിനും മാത്രം പെണ്ണുങ്ങളെ മാറി മാറി പറഞ്ഞ് പറ്റിച്ച് നടക്കുന്ന ഒരു കാമപ്രാന്തൻ മാത്രം ആണ് ഉണ്ണിയെന്നും അവന്റെ ചതി അറിയാതെ അവന്റെ തന്ത്രങ്ങളിൽ പെട്ടുപോയ എന്നെ സോഷ്യൽ മീഡിയയിലും സമൂഹത്തിലും പലതരത്തിൽ അപമാനിച്ചു എന്നും ദയ പറയുന്നു. ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അല്ലെങ്കിൽ ഇത്രയും പെട്ടെന്ന് ഇവൻ്റെ തനി ഗുണം അവൻ തന്നെ ഇത്ര പെട്ടന്ന് ബോധ്യപ്പെടുത്തി തരില്ലായിരുന്നു എന്നും എന്നെ വിശ്വസിക്കുകയും എനിക്ക് ഒപ്പം നിന്ന കുറച്ച് സുഹൃത്തുക്കളെ ഇത് ബോധ്യപ്പെടുത്താനും ആണ് താൻ സോഷ്യൽ മീഡിയയിൽ ഇത്തരത്തിൽ ഒരു കുറിപ്പ് എഴുതിയത് എന്നുമാണ് ദയ പറഞ്ഞത്. നിരവധി പേരാണ് ദയയുടെ പോസ്റ്റിന് കമെന്റുമായി എത്തിയത്.

കള്ളം ഒരു കാലത്തും അധികാനേരം മൂടി വെക്കാൻ ആവില്ല……. സത്യത്തെ കള്ളം അതിജീവിക്കുക വളരെ ചെറിയ സമയം മാത്രമാണ്……. താൻ തെറ്റ് ചെയ്തിട്ടില്ലെന്ന് തനിക്ക് ഉറപ്പുള്ളത് കൊണ്ടാണല്ലോ ഇത്രേം പ്രശ്നം ഉണ്ടായിട്ടും താൻ കൂൾ ആയി നിന്നത്…….. തന്റെ മനസ്സ് അറിയുന്നവർക്ക് സത്യം മനസിലാകും……എനിയും ഇത്തരം കുടുക്കിൽ ചെന്ന് ചാടരുത് എന്നൊരു റിക്വസ്റ്റ് മാത്രം, ഇനിയെങ്കിലും എല്ലാരേം കണ്ണടച്ച് വിശ്വസിക്കാതിരിക്കുക, ആരെയും വിശ്വദിക്കരുത് ചേച്ചി തുടങ്ങിയ കമെന്റുകൾ ആണ് ദയയുടെ പോസ്റ്റിന് വരുന്നത്.

Leave a Comment