മറ്റുള്ളവരെ കളിയാക്കുമ്പോൾ അന്ന് കലോത്സവത്തിൽ ഒന്നാം സ്ഥാനം കിട്ടാത്തതിന് പൊട്ടിക്കരഞ്ഞ വീഡിയോ ഒന്നെടുത്ത് നോക്കുക, നവ്യയോട് ദയ അശ്വതി

സ്റ്റാർ മാജിക്കിൽ സന്തോഷ് പണ്ഡിറ്റിനെ  അപമാനിച്ച  വാർത്ത കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. സ്റ്റാർ മാജിക്കിന്റെ വീഡിയോ പുറത്ത് വന്നതിനു പിന്നാലെ താരത്തിനെ സപ്പോർട്ടും ചെയ്തും സ്റ്റാർ മാജിക്കിനെ വിമർശിച്ചും നിരവധി ആളുകൾ എത്തിയിരുന്നു, ഇതിൽ ഏറ്റവും കൂടുതൽ നടി നവ്യക്ക് എതിരെയാണ് വിമർശനം ഉണ്ടായത്, ഇതിനു പിന്നാലെ അതിനെക്കുറിച്ചുള്ള വിശദീകരണവുമായി സന്തോഷ് പണ്ഡിറ്റ് ലൈവിൽ എത്തിയിരുന്നു, സോഷ്യല്‍ മീഡിയയില്‍ സ്റ്റാര്‍ മാജിക്കുമായി ബന്ധപ്പെട്ട് ഒരു വിവാദം ഉണ്ടാകുന്നുണ്ട്. എന്താ സംഭവിച്ചതെന്ന് എല്ലാവരും എന്നോട് ചോദിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ഒരു ശ്രീകണ്ഠന്‍ നായര്‍ ഷോയിൽ പങ്കെടുത്തിരുന്നു. അന്ന് മിമിക്രി കലാകാരൻമാരെല്ലാം കൂട്ടം ചേര്‍ന്ന് എന്നെ അറ്റാക്ക് ചെയ്തപ്പോൾ അതിന് ഞാന്‍ വ്യക്തമായ മറുപടി നൽകിയിരുന്നു. അതിന്റെ ഒരു ഡവലപ്ഡ് വേര്‍ഷനാണ് ഇപ്പോഴത്തെ വിവാദമെന്നാണ് എനിക്ക് തോന്നുന്നത്ഇപ്പോഴും ഇവരുടെ തന്നെ ഒരു പരിപാടിയില്‍ ഞാന്‍ അതിഥിയായി പോകുന്നു.

അവിടെ എന്നെ പോലെ തന്നെ അതിഥിയായി വന്ന ചില സിനിമകളില്‍ ഒക്കെ അഭിനയിച്ച് പ്രശ്തരായ രണ്ട് പഴയ നടിമാര്‍. എന്റെ സിനിമയായ ‘ബ്രോക്കര്‍ പ്രേമചന്ദ്രന്റെ ലീലാവിലാസങ്ങള്‍’ ളിലെ ഒരു പാട്ട് പാടാൻ എന്നോടാവശ്യപ്പെട്ടു. ഞാന്‍ പാടി, ഉടൻ തന്നെ അവർ ‘ഗജിനി’ സിനിമയിലെ സുട്രും വിഴി ചൂടുതെ എന്ന പാട്ട് ഒപ്പം പാടി. ഓർക്കസ്ട്ര അതിനനുസരിച്ച് അവരുടെ പാട്ടിലേക്ക് മാറി. ഈ പാട്ടിൽ നിന്ന് ഞാനെന്റെ പാട്ട് അടിച്ചു മാറ്റിയതാണ് എന്ന് അവർ സ്ഥാപിക്കാൻ ശ്രമിച്ചു. എന്നാണ് സന്തോഷ് പണ്ഡിറ്റ് പറഞ്ഞത്. എന്നാൽ ഇപ്പോൾ നടി നവ്യയെ വിമർശിച്ച് കൊണ്ട് ദയ അശ്വതി പങ്കുവെച്ച ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആകുന്നത്, സന്തോഷ് പണ്ഡിറ്റിനെ അദ്ദേഹത്തിന്റെ കുറ്റങ്ങളേയും കുറവുകളേയും പറഞ്ഞ് കളിയാക്കുന്നതും ഞാൻ കണ്ടു.

അതിൽ നവ്യ ചേച്ചിക്ക് എന്റെ ചെറിയ മറുപടി എന്ന് കുറിച്ച് കൊണ്ടാണ് അശ്വതി വീഡിയോ പങ്കുവെച്ചിരിക്കുന്നത്, അശ്വതി പറയുന്നത് ഇങ്ങനെ, സ്റ്റാര്‍ മാജിക് കണ്ടപ്പോള്‍ വല്ലാതെ വിഷമം തോന്നി. കൂടുതല്‍ പറയാനുള്ളത് നവ്യ ചേച്ചിയോടാണ്. പണ്ട് കലോത്സവത്തില്‍ ഒന്നാം സ്ഥാനം കിട്ടിയില്ലെന്ന് പറഞ്ഞ് കരഞ്ഞൊരു നവ്യ ചേച്ചിയുണ്ട്. മറ്റുള്ളവരെ കളിയാക്കുമ്പോള്‍ ആ വീഡിയോ ഒന്ന് ഇടയ്ക്ക് എടുത്ത് കാണുക ഇപ്പോഴ്ജ്ഉം ആ വീഡിയോ യൂട്യൂബിൽ കിടപ്പുണ്ട്, എനിക്ക് കഴിവില്ലാതെ പോയത് കൊണ്ടാണ് അന്ന് വിജയിക്കാഞ്ഞത് എന്ന് ഓർക്കുക. അദ്ദേഹം സിനിമയിൽ വലിയ ആളൊന്നുമല്ല എന്നാൽ ജീവിതത്തിൽ ഒരുപാട് വലിയ കാര്യങ്ങൾ ചെയ്യുന്ന ഒരാളാണ്, വിവാഹത്തിന് ഒരുപാട് സ്വര്‍ണ്ണമുണ്ടായിരുന്നു. അതിലെ ഒരു ഗ്രാമെടുത്ത് മറ്റുള്ളവര്‍ക്ക് ഒരുനേരത്തെ ആഹാരം മേടിച്ച് കൊടുത്തിട്ട് അദ്ദേഹത്തെ കളിയാക്കൂ എന്നാണ് ദയ അശ്വതി വീഡിയോയിൽ പറയുന്നത്

Leave a Comment