ലോകസുന്ദരി ദിൽഷയോടെ എനിക്ക് പറയാനുള്ളത്, റോബിനെയും ബ്ലെസ്ലിലേയും നീയല്ലേ ശരിക്കും തട്ടിക്കളിച്ചത്, ദയ

തന്റെ അഭിപ്രായങ്ങൾ തുറന്നു പറയുന്നതിൽ കൂടി ഏറെ ജനശ്രദ്ധ നേടിയ താരമാണ് ദയ അശ്വതി, കഴിഞ്ഞ തവണത്തെ ബിഗ്‌ബോസിൽ എത്തിയ ദയ അശ്വതിക്ക് രജിത് കുമാറിനോട് പ്രണയം തോന്നിയതും വലിയ വാർത്ത ആയിരുന്നു, ഇപ്പോൾ വൈറലാകുന്നത് ദയ കഴിഞ്ഞ ദിവസം പങ്കുവേച്ച ഒരു പുതിയ വീഡിയോ ആണ്, ബിഗ് ബോസ് താരങ്ങളായ ദില്ഷാ റോബിൻ ബ്ലെസ്സ്ലീ  എന്നിവരെ കുറിച്ചാണ് താരം പറഞ്ഞത്, വീഡിയോയിൽ ദിൽഷയെ കുറ്റപെടുത്തിയാണ് ദയ സംസാരിച്ചത്, ദില്‍ഷ നീ ആരാണെന്നാണ് നിന്റെ വിചാരം, നീ കുറച്ചു ടാസ്‌ക് ചെയ്തിട്ടുണ്ടാകും എന്ന് കരുതി നീ ഒരു ഗെയിമര്‍ ആകുന്നില്ല എന്നാണ് ദയ പറയുന്നത്, റോബിൻ നിന്റെ സുഹൃത്ത് ആണെന്ന് എല്ലാവര്ക്കും അറിയാം, നീ തന്നെയാണ് ബിഗ്‌ബോസിൽ നൂറു ദിവസവും റോബിൻ നിന്റെ സുഹൃത്ത് ആണെന്ന് പറഞ്ഞ് നടന്നത്,

നിന്നെ എല്ലാവരും തട്ടി കളിക്കുന്നു എന്ന് നീ പറയുന്നു, ശെരിക്കും നീയാണ് എല്ലാവരെയും തട്ടി കളിച്ചത്, എനിക്ക് ഒത്തിരി സൗന്ദര്യമുണ്ടെന്ന് നീ തന്നെ പല തവണ ഷോയില്‍ വെച്ച് സ്വയം പുകഴ്ത്തി കൊണ്ട് നടക്കുന്നത് ശെരിക്കും കണ്ടു  നിന്റെ സൗന്ദര്യം എന്താണെന്ന് കാണണമെങ്കിൽ ഡി ഫോര്‍ ഡാന്‍സ് ഷോ നീ സ്വയം ഒന്ന് കണ്ടു നോക്കിയാൽ മതി, അതിൽ കാണാം എല്ലാം, ഇപ്പോള്‍ കുറച്ച് മിനുങ്ങി എന്നുവെച്ച് വലിയ ആള്‍ ആകേണ്ട എന്നാണ് ദയ പറയുന്നത്, വിവാഹത്തെക്കുറിച്ച് നീ ഇപ്പോഴെങ്ങും ചിന്തിക്കുന്നില്ല എന്ന് പറഞ്ഞു, ഇത്രയും ആയിട്ടും നിനക്ക് വിവാഹത്തിനുള്ള പ്രായം ആയില്ലേ എന്നാണ് ദയ പറയുന്നത്. ഫേസ്ബുക്ക് വീഡിയോയിൽ കൂടിയാണ് ദയ ഈ കാര്യം വ്യക്തമാക്കുന്നത്, ദയയുടെ ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്.

ബിഗ് ബോസ് സീസണ്‍ 2 ല്‍ പങ്കെടുത്തതോടെയാണ് ദയ അശ്വതിയെ കൂടുതല്‍ ആളുകള്‍ അറിഞ്ഞത്. ഷോ കഴിഞ്ഞതിന് ശേഷമായി തന്റെ വിവാഹമുണ്ടാവുമെന്ന് അവര്‍ പറഞ്ഞിരുന്നു. ആദ്യവിവാഹത്തിലെ താളപ്പിഴകളെക്കുറിച്ചും ദയ സംസാരിച്ചിരുന്നു. അടുത്തിടെയായിരുന്നു ദയ വിവാഹിതയായെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. തനിക്കേറെ പ്രിയപ്പെട്ട ഉണ്ണിക്കൊപ്പമുള്ള ചിത്രങ്ങള്‍ ദയ തന്നെ പോസ്റ്റ് ചെയ്തിരുന്നു. പിന്നീട് ആ ബന്ധത്തിൽ നിന്നും പിന്മാറിയതായും താരം അറിയിച്ചു.