സോഷ്യൽ മീഡിയയിൽ നിന്ന് താൽക്കാലികമായി ഇടവേള എടുത്ത് ദയ അശ്വതി

ബിഗ് ബോസ് റീലിറ്റി ഷോയിൽ കൂടി പ്രേക്ഷക ശ്രദ്ധ നേടിയ  താരമാണ് ദയ അശ്വതി. തന്റെ ജീവിതത്തിൽ നടക്കുന്ന ഓരോ കാര്യങ്ങളും ദയ സോഷ്യൽ മീഡിയയിൽ കൂടി ആരാധകരുമായി പങ്കുവെക്കാറുണ്ട്. പലപ്പോഴും തന്റെ തീരുമാനങ്ങളും നിലപാടുകളും പങ്കുവെക്കുമ്പോൾ വലിയ രീതിയിൽ ഉള്ള വിമർശനങ്ങളും താരത്തിന് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കാറുണ്ട്. കുറച്ച് നാളുകൾക്ക് മുൻപാണ് ആദ്യ ഭർത്താവിൽ നിന്നും വിവാഹമോചനം നേടിയ ദയ വീണ്ടും വിവാഹം കഴിക്കുന്നത്. ഉണ്ണി എന്നാൽ ആളെ ആണ് താരം വീണ്ടും വിവാഹം കഴിച്ചത്. എന്നാൽ ഈ ബന്ധം അധികനാൾ നീണ്ടു നിന്നില്ല. തന്റെ രണ്ടാം ഭർത്താവ് തന്നെ ഉപേക്ഷിച്ച് അയാളുടെ ആദ്യ ഭാര്യയുടെയും കുഞ്ഞിന്റെയും അടുത്തേക്ക് പോയി എന്ന് പറഞ്ഞു ദയ എത്തിയിരുന്നു. പിന്നീട് ദയയും ഉണ്ണിയും തമ്മിൽ സോഷ്യൽ മീഡിയയിൽ കൂടി നടത്തിയ ചില വാക്ക് തർക്കങ്ങളും വലിയ രീതിയിൽ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. അതിനു ശേഷം ദയ വിദേശത്ത് ജോലിയുടെ ഭാഗമായി പോയിരുന്നു.

ഇപ്പോൾ വീണ്ടും താൻ ഉണ്ണിയുടെ ഒന്നിക്കാൻ പോകുകയാണ് എന്ന് ദയ പറഞ്ഞിരുന്നു. ആദ്യ ഭർത്താവിനൊപ്പം ആണ് തന്റെ രണ്ടു മക്കൾ എന്നും അത് കൊണ്ട് താൻ ആദ്യ ഭർത്താവുമായി ഒന്നിക്കാൻ പോകുകയാണെന്നും ഇനിയുള്ള ജീവിതം തന്റെ മക്കൾക്ക് വേണ്ടി ആണെന്നും ദയ പറഞ്ഞതിന്റെ പിന്നാലെ ആണ് തന്റെ രണ്ടാം ഭർത്താവ് ആയ ഉണ്ണിയുമായി താൻ വീണ്ടും വിവാഹം കഴിക്കാൻ പോകുകയാണെന്ന് ദയ പറയുന്നത്. ഇപ്പോൾ ഉണ്ണിക്ക് ആരും ഇല്ലെന്നും ഈ അവസ്ഥയിൽ അദ്ദേഹത്തെ ഒറ്റയ്ക്ക് ആക്കാൻ കഴിയില്ല എന്നും ആണ് ദയ പറഞ്ഞത്. ദയയുടെ ഈ വീഡിയോയ്ക്ക് പിന്നാലെ നിരവധി പേരാണ് വിമർശനങ്ങളുമായി എത്തിയത്. എന്നാൽ ഇപ്പോൾ താത്കാലികമായി സോഷ്യൽ മീഡിയയിൽ നിന്ന് താൻ വിട്ട് നില്ക്കാൻ പോകുകയാണ് എന്നാണ് ദയ അറിയിച്ചിരിക്കുന്നത്.

ഞാൻ ഈ എഫ് ബിയിൽ നിന്നും തൽക്കാലം വിടവാങ്ങുന്നു….. ചില ഇഷ്ട്ടങ്ങളുടെ തുടക്കം……. നഷ്ട്ടങ്ങളെക്കുറിച്ച് ഞാൻ ഓർക്കാറില്ല…… നാം ഒരിക്കൽ മരിക്കുമെന്ന് അറിഞ്ഞ് നാം ഒരോരുത്തരും അത് ഓർക്കാതെ ജീവിക്കുന്നില്ലേ….. പോകേണ്ടവർ…. പോകും….. വരേണ്ടവർ വരും…….. ചില വേദനകളും ,,,, വേർപിരിയലും നമ്മുടെ ജീവിതത്തിൽ നല്ലതിനാണ് എന്ന് കരുതി മുന്നോട്ട് പോവുക എന്നാണ് ദയകുറിച്ചിരിക്കുന്നത്. എന്നാൽ ദയയുടെ പോസ്റ്റിനു വന്ന കമെന്റുകൾ ഇങ്ങനെ ആയിരുന്നു, ചീത്ത വിളിക്കാൻ താൽപര്യം ഇല്ലാത്തത് കൊണ്ട് ചൊതിക്കുകയ… തൽകാലം എന്നത് സ്ഥിരമക്കാൻ പറ്റുമോ…?,തൽക്കാലം എന്ന് വെച്ചാൽ ഒരു മൂന്ന് നാല് മണിക്കൂർ അത്ര മാത്രം, വെറുതെ കൊതിപിക്കല്ലേ, പോകും ന്ന് പറഞ്ഞ പോണം. ഇല്ലേ എടുത്തു കുറ്റികാട്ടിൽ ഇടും, തുടങ്ങിയ കമെന്റുകൾ ആണ് ദയയുടെ പോസ്റ്റിനു ലഭിക്കുന്നത്.