മക്കളെ കുറിച്ച് മനസ്സ് തുറന്ന് ദയ അശ്വതി, എന്നാൽ സംഭവിച്ചത്

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ദയ അശ്വതി. ബിഗ് ബോസ് സീസൺ രണ്ടാം ഭാഗത്തിൽ മത്സരിക്കാൻ എത്തിയതോടെയാണ് താരം കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയത്. നിരവധി പേരാണ് താരത്തെ പിന്തുണച്ചും വിമർശിച്ചും ആ സമയങ്ങളിൽ രംഗത്ത് വന്നത്. പരുപാടിയിൽ നിന്ന് പുറത്ത് വന്നു കഴിഞ്ഞ സമയം മുതൽ താരം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. തന്റെ വിശേഷങ്ങൾ എല്ലാം താരം മുടങ്ങാതെ ആരാധകരുമായി പങ്കുവെച്ചിരുന്നു. അടുത്തിടെ ആയിരുന്നു താരം രണ്ടാമത് വിവാഹം കഴിച്ചത്. വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആയിരുന്നു രണ്ടാം വിവാഹത്തെ തുടർന്ന് ദയ അശ്വതിക്ക് നേരിടേണ്ടി വന്നത്. എന്നാൽ അതിനെ ഒക്കെ തക്ക മറുപടി നൽകി ദയ നേരിടുകയും ചെയ്തിരുന്നു. മക്കളെ മറന്നു മറ്റൊരാളെ വിവാഹം കഴിച്ചു എന്നാണ് ദയയ്ക്ക് മേൽ പലരും ഉന്നയിച്ച ആരോപണം. എന്നാൽ വിമർശനങ്ങളെ എല്ലാം എതിർത്ത് കൊണ്ട് ആയിരുന്നു ദയ വിവാഹിത ആയത്.

എന്നാൽ ഈ വിവാഹ ബന്ധം അധിക നാളുകൾ ഒന്നും നീണ്ടു നിന്നില്ല. മാസങ്ങൾക്കുള്ളിൽ ഇരുവരും വേര്പിരിയുകയായിരുന്നു. ദയ തന്നെയാണ് ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്. എന്നാൽ പിന്നീട് ദയക്കെതിരെ ആരോപണങ്ങളുമായി രണ്ടാം ഭർത്താവും രംഗത്ത് വന്നിരുന്നു. ഇതിനു ദയ തക്ക മറുപടിയും നൽകിയിരുന്നു. ഇവയൊക്കെ വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിതാ ദയ പങ്കുവെച്ച ഒരു പോസ്റ്റും അതിനു ലഭിച്ച കമെന്റുകളും ആണ് ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടുന്നത്. “കാത്തിരിക്കും പ്രതീക്ഷ കൈവിടാതെ……. എൻ്റെ അവസാനശ്വാസംവരേയും……. ഇനിയുള്ള എൻ്റെ ജീവിതം എൻ്റെ മുത്തുമണികൾക്ക് വേണ്ടി മാത്രമാണ്….. പ്രേമിച്ചു നടന്ന് ഒരു പമ്പര വിഢിയായി സമൂഹത്തിൽ ജീവിക്കുന്നതിലും നല്ലത് പ്രതീക്ഷ കൈവിടാതെ എൻ്റെ മക്കളുടെ നല്ലൊരു അമ്മയായി ഒറ്റക്ക് ജീവിക്കുന്നതാണ്” എന്നാണ് ദയ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത്.

എന്നാൽ നിരവധി പേരാണ് ഇതിനു മറുപടിയുമായി എത്തിയത്. ഇപ്പോൾ ആണോ അച്ചു ഈ പറഞ്ഞ കാര്യം ഓർമ്മ വന്നത്,,,, നമ്മുടെ ജീവിതാവസാനം വരെ നമ്മുടെ മക്കളെ കാണു,,,, അങ്ങനെ അവര് കാണണമെങ്കിൽ അവർക്കു സ്നേഹം കൊടുക്കേണ്ട സമയത്തു സ്നേഹം കൊടുക്കണം,,, അല്ലാതെ ആ സമയം മറ്റുള്ളവരെ സ്നേഹിച്ചു നടന്നാൽ പോരാ,,,,, ഇങ്ങനെ പറയാൻ തുടങ്ങിയിട്ടു കുറച്ചു നാളായി,,,,, ഇനി എങ്കിലും ഉള്ള നല്ല സമയം ആ മക്കൾക്ക്‌ വേണ്ടി കാത്തിരിക്കുക,,,, അതാണ് ഏറ്റവും നല്ല ഒരു അമ്മയുടെ കടമ,,,,, എങ്കിലേ അവസാനം സമയം നമ്മളെ അങ്ങ് ദൈവം വിളിക്കുമ്പോൾ നമ്മുക്ക് വായിക്കരി ഇടാൻ കാണു,,,,,,,, അനുഭവം ആണ് ഗുരു എന്നാണ് ഒരാൾ പറഞ്ഞ കമെന്റ്.