നവ്യയെ കളിയാക്കി വീഡിയോ പങ്കുവെച്ച് ദയ അശ്വതി, എന്നാൽ സംഭവിച്ചത്

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ദയ അശ്വതി. ബിഗ് ബോസ് സീസൺ രണ്ടാം ഭാഗത്തിൽ മത്സരിക്കാൻ എത്തിയതോടെയാണ് താരം കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയത്. നിരവധി പേരാണ് താരത്തെ പിന്തുണച്ചും വിമർശിച്ചും ആ സമയങ്ങളിൽ രംഗത്ത് വന്നത്. പരുപാടിയിൽ നിന്ന് പുറത്ത് വന്നു കഴിഞ്ഞ സമയം മുതൽ താരം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. തന്റെ വിശേഷങ്ങൾ എല്ലാം താരം മുടങ്ങാതെ ആരാധകരുമായി പങ്കുവെച്ചിരുന്നു. അടുത്തിടെ ആയിരുന്നു താരം രണ്ടാമത് വിവാഹം കഴിച്ചത്. വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആയിരുന്നു രണ്ടാം വിവാഹത്തെ തുടർന്ന് ദയ അശ്വതിക്ക് നേരിടേണ്ടി വന്നത്. എന്നാൽ അതിനെ ഒക്കെ തക്ക മറുപടി നൽകി ദയ നേരിടുകയും ചെയ്തിരുന്നു. മക്കളെ മറന്നു മറ്റൊരാളെ വിവാഹം കഴിച്ചു എന്നാണ് ദയയ്ക്ക് മേൽ പലരും ഉന്നയിച്ച ആരോപണം. എന്നാൽ വിമർശനങ്ങളെ എല്ലാം എതിർത്ത് കൊണ്ട് ആയിരുന്നു ദയ വിവാഹിത ആയത്. കഴിഞ്ഞ ദിവസം സ്റ്റാർ മാജിക്കിൽ നവ്യ നായരും കൂടി ചേർന്ന് സന്തോഷ് പണ്ഡിറ്റിനെ കളിയാക്കി എന്ന് പറഞ്ഞുകൊണ്ട് നവ്യ പണ്ട് കലോത്സവത്തിന് കലാതിലകം കിട്ടാതിരുന്നതിനു കരഞ്ഞതിന്റെ വീഡിയോ ദയ സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെച്ചിരുന്നു.

കഴിഞ്ഞ ദിവസം ആണ് നവ്യയുടെ ഈ പഴയകാല വീഡിയോ ദയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ദയയെ പിന്തുണച്ച് കൊണ്ട് വളരെ കുറച്ച് പേര് മാത്രമാണ് എത്തിയത്. ഈ നവ്യ കൊച്ചമ്മയാണ് സന്തോഷ് പണ്ഡിറ്റിനെയൊക്കെ വിമർശിക്കുന്നത് ഈ കൊച്ചമ്മ ഒരു കാര്യം മറന്നു ഈ കൊച്ചമ്മയുടെ ആരോ ഒരാൾ സംവിധാന രംഗത്ത് ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണ് സിനിമയിൽ എത്തിയത് എന്ന് ഈ കൊച്ചമ്മ അഭിനയിച്ച സിനിമകളിൽ ബോക്ക്സ്ഓഫീസ് ഹിറ്റ് കൾ എന്നു പറയാവുന്നത് വിരലില്ലെണാവുന്നത് മാത്രമാണ് പിന്നെ തിരക്കഥാകൃത്തും സംവിധായകനുമായ രജ്ജിത്ത് സാറിൻ്റെ കഴിവു കൊണ്ട് മാത്രം ഒരു അവാർഡ് കിട്ടിയിട്ടുണ്ട്. ആ വേഷം ഇതിലും മികച്ചതായി ചെയ്യുവാൻ കഴിവുള്ളവർ ഉണ്ടായിട്ടും രജിത്ത് സാറിൻ്റെ കനിവ് കൊണ്ട് മാത്രം മികച്ച നായിക എന്ന പേര് ലഭിച്ച വ്യക്തി സന്തോഷ് പണ്ഡിറ്റിനെയൊക്കെ വിമർശിക്കുമ്പോൾ മിസ്സ് കൊച്ചമ്മ സ്വന്തം യോഗ്യത കൂടി അളക്കണമായിരിന്നു എന്നാണ് നവ്യയെ വിമർശിച്ച് കൊണ്ട് ഒരാൾ കമെന്റ് ചെയ്തത്.

എന്നാൽ കൂടുതൽ പേരും ദയയെ വിമർശിച്ച് കൊണ്ട് ആണ് എത്തിയത്. നവ്യ അന്ന് ചെറുപ്രായം ആയിരുന്നല്ലോ അതാകും കരഞ്ഞത് ഷെയർ ചെയ്ത അമ്മച്ചി കൊള്ളാം അവരുടെയൊക്കെ പേരുപോലും പറയാൻ യോഗ്യതയില്ലാത്തവൾ, കഴിവ് ഉള്ളവർ അർഹിക്കുന്നത് ലഭിക്കാതെ വരുമ്പോൾ അതിൽ വിഷമിക്കുന്നത് സ്വാഭാവികം…നിന്നെ ഒക്കെ വേഷം കെട്ടിന് മാത്രം കൊള്ളാം…ബിഗ് ബോസിലെ നിൻ്റെ പ്രകടനത്തിൻ്റെ അത്ര നിലവാര തകർച്ച ഈ കരച്ചിലിന് ഇല്ല, നൗവ്യ ചേച്ചിയെ കളിയാക്കാൻ യോഗ്യത ഉള്ള വ്യക്തി പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നു തുടങ്ങി നിരവധി കമെന്റുകൾ ആണ് ദയയ്ക്ക് എതിരെ സോഷ്യൽ മീഡിയയിൽ എത്തുന്നത്.