നമ്മളെ വേണ്ടാത്തവരുടെ പുറകെ നടക്കാതെ നമുക്കു വേണ്ടി ജീവിക്കുന്നവർക്ക് വേണ്ടി ജീവിക്

വർഷങ്ങൾക്ക് ശേഷം തന്റെ ഭർത്താവുമായി താൻ വീണ്ടും ഒന്നിക്കാൻ പോകുന്നു എന്ന സന്തോഷം ആരാധകരുമായി പങ്കുവെക്കുകയാണ് ദയ അശ്വതി. ഭർത്താവുമായി വര്ഷങ്ങളായി വേർപിരിഞ്ഞു കഴിയുകയായിരുന്നു ദയ. അതിനു ശേഷം രണ്ടാമത് വിവാഹം കഴിച്ചു എങ്കിലും ആ വിവാഹം പരാജയം ആയിരുന്നു. ആദ്യ വിവാഹത്തിൽ താരത്തിന് രണ്ടു മക്കളും ഉണ്ടായിരുന്നു. ഇപ്പോഴിതാ താരം വർഷങ്ങൾക്ക് ശേഷം തന്റെ ഭർത്താവുമായി ഒന്നിക്കാൻ പോകുകയാണെന്ന് തുറന്ന് പറയുകയാണ് ദയ. തന്റെ ഫേസ്ബുക്കിൽ കൂടിയാണ് ദയ ഈ കാര്യം വ്യക്തമാക്കിയത്. 16 വയസിലെ എൻ്റെ വിവാഹം വീണ്ടും ഒന്നിക്കുന്നു പ്രാർത്ഥനയുണ്ടാവണം കാലം എത്ര കഴിഞ്ഞാലും സ്നേഹം സത്യമാണെങ്കിൽ ഞങ്ങൾ ഒന്നിക്കുക തന്നെ ചെയ്യും പിന്നല്ല…. എന്നെ കുറ്റപ്പെടുത്തിയവർക്കും ഞാൻ കൊള്ളില്ലാ എന്ന് പരസ്യമായി വിളിച്ചുകൂവിയർക്കും എൻ്റെ കണ്ണീർ കണ്ട് രസിച്ചവർക്കും കൊടുക്കാൻ ഇതിലും കൂടുതൽ പ്രതികാരം ഇനി ഭൂമിയിൽ അവശേഷിക്കുന്നില്ല ദൈവം സത്യമാണ് എൻ്റെ ജീവിതം തല്ലിതകർക്കാൻ നോക്കിയിട്ട് സ്വന്തം ജീവിതം പെരുവഴിലായത് മിച്ഛം ല്ലേ??….കഷ്ട്ടം….. ദൈവം വലിയവനാണ് എന്നുമാണ് വിവാഹ ദിവസത്തെ ചിത്രം പങ്കുവെച്ചുകൊണ്ട് ദയ കുറിച്ചത്.

അതിനു ശേഷം ദയ പങ്കുവെച്ച മറ്റൊരു പോസ്റ്റ് ആണ് ശ്രദ്ധ നേടിയിരിക്കുന്നത്. ഞാനും എൻ്റെ കൊച്ചു കുടുംബവും പ്രതീക്ഷിക്കാതെ കൈവന്നു ചേരുന്ന ഭാഗ്യം ആണ് സൗഭാഗ്യം എന്ന് കുറിച്ചുകൊണ്ടാണ് ദയ തന്റെ മക്കളുടെ ചിത്രം അടങ്ങിയ ഒരു വീഡിയോ കൂടി പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്.ദയനല്ലൊരു സന്തോഷകരമായ ജീവിതം ആശംസിക്കുന്നു മക്കൾക്ക് വേണ്ടി ഇനി ജീവിക്കു ആ സന്തോഷം ആണ് നമുക്ക് ഇനി കാണേണ്ടത് ദേവി മഹാമായ അനുഗ്രഹിക്കട്ടെ, കുടുംബം ചെറുതാണങ്കിലും വലുതാണങ്കിലും ജീവിതം അത് വളരെ ചെറുതാണ് ആ ബോധ്യത്തിൽ കുടുംബമായി സന്തോഷത്തോടെ ജീവിക്കുക ആ ജീവിതത്തിൽ ചിലപ്പോ ചെറിയ ചെറിയ പിണക്കങ്ങളും പിടിവാശികളും അഭിപ്രായ വിത്യാസങ്ങളും എല്ലാംഉണ്ടായേക്കാം അതിനെയെല്ലാം സാന്ദർഭികമായി മായ്ച്ച് കളയുക എന്നത് തന്നെയാണ് കുടുബത്തിൻെറ നിലനിൽപ്പും സന്തോഷവും ദയ ക്ക് സന്തോഷവും സമാധാനവും നിറഞ്ഞ നല്ലൊരു കുടുബജീവിതം ആശംസിക്കുന്നു.

കുറേ വിഷമം ആയില്ലേ ഇനി സന്തോഷിക്കാം, നമ്മളെ വേണ്ടാത്തവരുടെ പുറകെ നടക്കാതെ നമുക്കു വേണ്ടി ജീവിക്കുന്നവർക്ക് വേണ്ടി ജീവിക് ചേച്ചി, ദൈവം അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ തുടങ്ങി നിരവധി കമെന്റുകൾ ആണ് താരത്തിന്റെ പോസ്റ്റിനു ലഭിക്കുന്നത്.