കഴിഞ്ഞ ദിവസം തന്റെ പുതിയ സിനിമയുടെ ഓഡിയോ ലോഞ്ചിൽ എത്തിയ ധനുഷ് പറഞ്ഞ വാക്കുകൾ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്, താരത്തിന്റെ ഈ വീഡിയോ ഏറെ വൈറലായി മാറിയിട്ടുണ്ട്, ധനുഷ് പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ദാസ് അഞ്ജലി പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, സ്കൂൾ ലൈഫിൽ ഗേൾ ഫ്രണ്ടിനെ കാണാനും അവളുടെ കൂടെ സമയം ചിലവഴിക്കാനും …..ഒരു പത്തു ദിവസത്തോളം ട്യൂഷന് പോയി…. അദ്ധ്യാപകൻ സ്ഥിരമായി ചോദ്യങ്ങൾ ചോദിച്ചു എണീറ്റു നിർത്തി എല്ലാവരുടെയും മുന്നിൽ അപമാന പ്പെടുത്തുമായിരുന്നു….ഇത് ശരിയാവില്ലെന്നു മനസിലാക്കി ട്യൂഷന് പോകുന്നത് നിർത്തി
അതിന് ശേഷം ട്യൂഷൻ ക്ലാസിനു പുറത്ത് വന്ന് നിൽക്കും…..അകത്തു ഇരിക്കുന്ന അവൾക്കു മനസിലാകണം നമ്മൾ പുറത്തുണ്ടെന്നു….. അതിനു യമഹ ബൈക്കിൽ ഒരു ഹോൺ ഉണ്ടായിരുന്നു…. Umm ummm…..എന്ന്….. എപ്പോഴൊക്കെ അതിലൂടെ പോകുന്നോ അപ്പോഴൊക്കെ ഉള്ളിലിരിക്കുന്ന ആൾക്കുള്ള സിഗ്നൽ ആയി ആ ഹോൺ അടിക്കുമായിരുന്നു….” “കുറച്ച് കാലം കഴിഞ്ഞപ്പോൾ ഈ ഹോൺ അടിക്കുന്നത് അകത്തിരിക്കുന്ന ആർക്കോ ഉള്ള സിഗ്നൽ ആണെന്ന് അധ്യാപകന് മനസിലായി….ഒരു ദിവസം അദ്ദേഹം ക്ലാസിലെ കുട്ടികളോട് പറഞ്ഞു….. ‘ഇപ്പൊ ഉള്ളിലിരുന്നു പഠിച്ചു കൊണ്ടിരിക്കുന്ന നിങ്ങൾ എല്ലാം പഠിച്ചു പാസായി ഡിഗ്രി വാങ്ങി നല്ല നിലയിൽ എത്തും
പുറത്തൊരുത്തൻ ഹോൺ അടിച്ചു സിഗ്നൽ കൊടുക്കുന്നില്ലേ ….അവൻ നടു തെരുവിൽ കൂത്താടാൻ ആണ് പോകുന്നത്…..’ അദ്ദേഹം ഏതു നേരത്തു പറഞ്ഞതോ….അറിയില്ല….. ഞാനിന്നു കൂത്താടാത്ത തെരുവേ ഈ തമിഴ്‌നാട്ടിൽ ഇല്ലാ……” ഇത്രയും പറഞ്ഞൊരു ചിരിയും പിന്നൊരു മാസ്സ് ഡയലോഗും ….. “ഹ ഹ ഹ…..ബട്ട് നമുക്കെന്നാ….. രാജാ മാതിരി ഇരിക്കോമേ……” ധനുഷിന്റെ സംസാരം ശരിക്കും തലൈവരുടേത് പോലെ എന്നാണ് പോസ്റ്റിൽ വ്യക്തമാക്കുന്നത്, നിരവധി കമെന്റുകളും അഭിപ്രായങ്ങളുമാണ് ഈ പോസ്റ്റിനു വന്നു കൊണ്ടിരിക്കുന്നത്.