രണ്ടു സൂപ്പർ ഹിറ്റ് ചിത്രങ്ങളിലും ദർശന ആയിരുന്നു നായികയായി എത്തിയത്


ഈ വർഷം പുറത്തിറങ്ങിയ രണ്ടു ചിത്രങ്ങൾ ആണ് ഹൃദയവും ജയ ജയ ജയ ജയ ഹേയും. ഈ രണ്ടു ചിത്രങ്ങളും ആരാധകരുടെ ഇടയിൽ വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്. ചിത്രങ്ങൾ ഹിറ്റ് ആകുകയും ചെയ്തിരുന്നു. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ആണ് ഹൃദയം. പ്രണവ് നായകനായി എത്തിയ ചിത്രത്തിൽ മൂന്നു നായികമാർ ആണ് ഉള്ളത്. ദർശന, കല്യാണി പ്രിയദർശൻ, അന്നു എന്നിവർ ആണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തിയത്.

ചിത്രം വലിയ തരംഗം ആണ് യുവാക്കൾക്കിടയിൽ ഉണ്ടാക്കിയത്. ചിത്രം ഹിറ്റ് ആകുകയും ചെയ്തിരുന്നു. വിപിൻ ദാസിന്റെ സംവിധാനത്തിൽ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം ആണ് ജയ ജയ ജയ ജയ ഹേയ്. ബേസിൽ ജോസഫ് നായകനായി എത്തിയ ചിത്രത്തിൽ ദർശന ആയിരുന്നു നായിക വേഷത്തിൽ എത്തിയത്. വലിയ രീതിയിൽ തന്നെ പ്രേക്ഷക പ്രശംസ നേടിയ ഈ ചിത്രം പെട്ടന്ന് തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

അജു വർഗീസും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ടായിരുന്നു. ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തു എന്നതാണ് ശ്രദ്ധേയം. ഈ രണ്ടു ചിത്രങ്ങളിലും ദർശന ആയിരുന്നു നായികയായി എത്തിയത്. ഇപ്പോഴിതാ താരത്തിന്റെ കുറിച്ച് സോഷ്യൽ മീഡിയയിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ശേഖരൻ മംഗലശ്ശേരി എന്ന പ്രൊഫൈലിൽ നിന്ന് ആണ് പോസ്റ്റ് വന്നിരിക്കുന്നത്.

ഈ വർഷത്തെ ലേഡി സൂപ്പർസ്റ്റാർ ദർശന ആണെന്നും ഈ വർഷത്തെ മികച്ച ചിത്രങ്ങൾ ദർശന നായികയായി എത്തിയ ജയ ജയ ജയ ജയ ഹേയും ഹൃദയവും ആണെന്നാണ് പോസ്റ്റ്. നിരവധി കമെന്റുകളും ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് ലഭിച്ചിട്ടുണ്ട്. വരനെ ആവ്യമുണ്ട്, മാനാട്, ഹൃദയം,ബ്രോ ഡാഡി, തല്ലുമാല പോലെ തുടരെ ഇത്രേം സക്‌സസ് ഫുൾ പടങ്ങളിൽ ലീഡ് ആയി വന്ന കല്യാണി അപ്പോ സൂപ്പർസ്റ്റാർ അല്ലെ എന്നാണ് ഈ പോസ്റ്റിനു ഒരു ആരാധകൻ ചോദിച്ചിരിക്കുന്നത് ചോദ്യം.