പലപ്പോഴും നമ്മൾ സിനിമയിൽ ശ്രദ്ധിച്ചിട്ടും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു വിഭാഗം ആണ് ബാക്ക് ഗ്രൗണ്ട് ഡാൻസേഴ്‌സ്. ബാക്ക് ഗ്രൗണ്ട് ഡാൻസേഴ്സ് ആയി എത്തി പ്രേക്ഷക ശ്രദ്ധ നേടിയ നിരവധി താരങ്ങൾ ആണ് ഉള്ളത്. എന്നാൽ പാട്ട് കണ്ടു കഴിയുന്നതോടെ ഇവരെ നമ്മൾ മറക്കുകയും സിനിമയിൽ മുഴുകുകയും ചെയ്യും എന്നതാണ് സത്യം. എന്നാൽ ഇങ്ങനെ ഉള്ള ബാക്ക്ഗ്രൗണ്ട് ഡാൻസേർസ് ആണ് പലപ്പോഴും ഓരോ പാട്ടും മനോഹരമാക്കുന്നത് എന്ന കാര്യം നമ്മളിൽ പലരും മറന്നു പോകുന്ന ഒന്നാണ്.
പലപ്പോഴും നായകനെക്കാളോ നായികയെക്കാളോ ഒരു പടി മുന്നിൽ ആണ് എക്സ്പ്രെഷൻ ഇടുന്ന കാര്യത്തിൽ ഇവർ എന്ന് തന്നെ പറയാം. ഇപ്പോഴിതാ ഇത്തരത്തിൽ ബാക്ക് ഗ്രൗണ്ട് ഡാൻസേഴ്സിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ഷിന്റൊ മാത്യു ചേരപ്പറമ്പിൽ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.
പോസ്റ്റിൽ പറയുന്നത് ഇങ്ങനെ. 1990-2000 കാലഘട്ടങ്ങളിൽ ഇറങ്ങിയ പല സിനിമകളിലും ഡാൻസേഴ്സായി ഇവർ ഉണ്ടായിരുന്നു. നായകനോ നായികയ്‌ക്കോ തൊട്ടു പുറകിലാകും ഇവരുടെ സ്ഥാനം. ഇവരുടെ പ്രത്യേകത എന്തെന്ന് വെച്ചാൽ നായകനേക്കാളും എക്സ്പ്രഷൻ ഇടുന്നത് ഇവരായിരുന്നു അത് കൊണ്ട് തന്നെ പലപ്പോഴും പ്രേക്ഷകരുടെ ശ്രദ്ധ ഇവരിലേക്ക് മാത്രമായി പോകുമായിരുന്നു. ഇവരുടെ ഡാൻസും എടുത്ത് പറയേണ്ടത് തന്നെ എന്നുമാണ് പോസ്റ്റ്.
അത് സത്യം ആയിട്ടുള്ള കാര്യം ഞാനും ഒരുപാട് പ്രാവശ്യം ശ്രദ്ധിച്ചിട്ടുണ്ട്. ഈ മുഖങ്ങൾ മനസിൽ തങ്ങിനിൽക്കുന്നു, റോബർട്ട് മാസ്റ്റർ വനിതാ വിജയകുമാറിന്റെ മുന്ഭർത്താവ്. ശ്രീധർ മാസ്റ്ററും,റോബർട്ട് മാസ്റ്ററും ഇപ്പൊ സ്വതന്ത്ര കൊറിയോഗ്രാഫേഴ്‌സ് ആയി.വിജയുടെ’ സുരാ’റോബർട്ട് മാസ്റ്ററും,’തലൈവ’ശ്രീധരൻ മാസ്റ്ററും ആയിരുന്നു നൃത്ത സംവിധായകർ, ചുവപ്പ് ഷർട്ട് ഇട്ട ആൾ മലയാളത്തിൽ തമിഴിൽ ഒരു പോലെ നൃത്തം ഒരുക്കുന്ന ആളാണ് ഇപ്പോളും സജീവ പ്രവർത്തകാൻ ആണ്.
അവർ രണ്ടും ഇപ്പൊ കൊറിയോഗ്രാഫേഴ്സ് ആണ്. സുറ ഇല്‍ വിജയ് യുടെ കൂടെ ആ റോഡ് ഇല്‍ കിടന്ന് ഉള്ള സ്റ്റെപ്സ് ഇല്‍ ഉള്ളത് ഇതിൽ ആ ബ്ലൂ ഷർട്ട് ഇല്‍ നില്‍കുന്ന ആൾ ആണ്. ആ പുള്ളി തന്നെ ആണ് ബാബ കല്യാണി ഇല്‍ ഡാൻസ് കളിക്കുന്ന പുലി അലി, അവരൊക്കെ ആണ് ഇപ്പോഴത്തെ ഡാൻസ് മാസ്റ്റേഴ്സ്, തെങ്കാശിപ്പട്ടണത്തിൽ ഒരാളുണ്ട്. ഒരു സിംഹമലയും കാറ്റിൽ സോങ്ങിൽ. ഇപ്പൊ എവിടെയാണോ ആവോ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.