മോഹൻലാലിൻറെ പുതിയ ചിത്രം ഓളവും തീരവും ലൊക്കേഷൻ ചിത്രങ്ങൾക്ക് വിമർശനവുമായി സോഷ്യൽ മീഡിയ

കഴിഞ്ഞ ദിവസമാണ് നടൻ മോഹൻലാലിൻറെ പുതിയ ചിത്രം ഓളവും തീരത്തിന്റെയും ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത് വന്നത്. കുത്തിയൊലിക്കുന്ന പുഴയിൽ ചങ്ങാടം ഒറ്റയ്ക്ക് തുഴഞ്ഞുപോകുന്ന മോഹൻലാലിന്റെ വിഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയത്, സിനിമയുടെ ചിത്രീകരണത്തിനിടെ ആരോ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളാണ് വൈറലായത്. നരൻ എന്ന ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച മുള്ളൻ കൊല്ലി വേലായുധൻ എന്ന കഥാപാത്രത്തെ ഓർമ വരുന്നു എന്നാണ് ഒരു പറ്റം ആളുകൾ വീഡിയോയ്ക്ക് താഴെ കമെന്റ് ചെയ്തത്, എന്നാൽ ഇപ്പോൾ സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾക്ക് താഴെ കടുത്ത വിമർശനവുമായി ഒരു സോഷ്യൽ മീഡിയ എത്തിയിരിക്കുകയാണ്. തൊമ്മൻകുത്ത് പുഴ നിറഞ്ഞൊഴുകുയാണ്…!മഴ തകർത്ത് പെയ്യുകയും ചെയ്യുന്നു…!ഇതൊന്നും വക വെക്കാതെ ഒരു 62 കാരൻ തന്റെ പ്രായം പോലും മറന്ന് തന്റെ ജോലി പൂർത്തീകരിക്കുന്നു…!വേറെ ആരെങ്കിലും ആണെങ്കിൽ ഒന്നെങ്കിൽ സെറ്റ് ഇട്ട് ചെയ്യും അല്ലെങ്കിൽ ഡ്യൂപ്പിനെ കൊണ്ട് ചെയ്യിപ്പിക്കും..!!മോഹൻലാൽ നിങ്ങൾ എന്നും ഒരു വിസ്മയമാണ്, പ്രചോദനമാണ്. എന്ന കാപ്ഷനൊപ്പം പോസ്റ്റ് ചെയ്ത താരത്തിന്റെ ചിത്രത്തിന് താഴെ വിമർശനവുമായി ആളുകൾ എത്തുന്നത്.

കൂലി പണിക്കാർ ഒരു ചാൺ വയറിനു വേണ്ടി മഴയും വെയിലും കൊണ്ട് മിക്ക മഴ ദിവസവും ,ഇതിലപ്പുറം പ്രായമുള്ളവർ ബുദ്ധിമുട്ടുന്നത് കണ്ട് കാണില്ല, പോസ്റ്റ് മുതലാളി ….. അതൊക്കെ ഇട്ടാൽ ആര് മൈൻഡ് ചെയ്യാൻ അല്ലെ..അദ്ദേഹം ഇപ്പോൾ വേറെ ഒരു സിനിമക്ക് വേണ്ടി മൊട്ട അടിച്ചു അല്ലേ നടക്കുന്നത് അതിന്റെ ഇടയ്ക്കു ഇത്ര പിടിയിന്ന് മുടി വന്നോ, ഡ്യൂപ്പിന് കൊടുക്കേണ്ടിവരുന്ന കൂലിയും അദ്ദേഹത്തിന് കൊടുക്കാം, ഇത്രയും പട്ടിണിക്കാരനായ ഈ ചേട്ടനെ നമുക്ക് എല്ലാവർക്കും ചേർന്ന് സഹായിക്കാം.

ഒരു വീട്ടിൽ നിന്നും ഒരു രൂപാ #. അങ്ങിനെ നമുക്ക് ചേട്ടന് കാട്ടിൽ നിന്നും പുഴയിൽ നിന്നും രക്ഷപ്പെടുത്തി ഒരു വീടും ജോലി ചെയ്യാനുള്ള സാഹചര്യവും ഒരുക്കി കൊടുക്കാം. 62 വയസ്സുവരെയുള്ള കഷ്ടപ്പാട് കാണാതെ പോകല്ലേകേൾക്കുന്നവൻ വിചാരിക്കും ഭയങ്കര സംഭവം തന്നെ എന്ന്. അയാൾ വാങ്ങിയ പൈസയുടെ ജോലിയാണ് ആ ചെയ്യുന്നത്. പഴയ കാലമല്ല തള്ളി മറിക്കേണ്ട തുടങ്ങി നിരവധി വിമർശനങ്ങൾ ആണ് താരത്തിന്റെ ചിത്രത്തിന് താഴെ വരുന്നത്.