ഇദേഹത്തോട് കുറച്ച് ബഹുമാനം ഒക്കെ പണ്ട് ഉണ്ടായിരുന്നു ഇവളെ കെട്ടി അതും പോയി

സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദര്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. അമൃത സുരേഷുമായി ഒന്നിച്ച വാര്‍ത്ത പുറത്തുവന്നതോടെയാണ് അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതം വീണ്ടും ചര്‍ച്ചയായത്. ഗോപി സുന്ദറിന്റെ നെഞ്ചോട് ചേര്‍ന്നുനിന്നുള്ള ഫോട്ടോയായിരുന്നു അമൃത പങ്കുവെച്ചത്. ചിത്രം വൈറലായി മാറിയതിന് പിന്നാലെയായാണ് അമൃതയുമായി ഒന്നിച്ചുവെന്ന് അദ്ദേഹം അറിയിച്ചത്. ഇപ്പോഴിതാ അമൃത സുരേഷുമൊന്നിച്ചുള്ള പ്രണയാര്‍ദ്രമായ ഗാനവുമായി എത്തിയിരിക്കുകയാണ് ഗോപി സുന്ദര്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പുതിയ ഗാന വിശേഷം ഗോപി സുന്ദര്‍ പങ്കുവച്ചത്.സമൂഹ മാധ്യമങ്ങളില്‍ വിഡിയോയുടെ ചെറിയ ഭാഗം പങ്കുവെച്ചുകൊണ്ട് ഗാനം ഉടന്‍ പുറത്തിറങ്ങുമെന്നാണ് ഗോപി സുന്ദര്‍ അറിയിച്ചിരിക്കുന്നത്. ‘ഞങ്ങള്‍ ഒരുമിച്ചുള്ള ആദ്യ സിംഗിള്‍ ഉടന്‍ പുറത്തിറങ്ങും. അഭ്യുദയകാംക്ഷികളുടെ പ്രാര്‍ത്ഥനയും സ്‌നേഹവും വേണം, സദാചാരരേ..ദയവുചെയ്ത് മാറി നില്‍ക്കൂ..

ഇത് നിങ്ങളെ പ്രകോപിപ്പിക്കാനുള്ള ശ്രമമല്ല’ എന്നാണ് വീഡിയോ പങ്കുവെച്ച ഗോപിസുന്ദർ കുറിച്ചത്, എന്നാൽ ഇവരുടെ ഈ വീഡിയോയ്ക്ക് നേരെ നിരവധി വിമർശനങ്ങൾ ആണ് ഉയർന്നു വരുന്നത്, ഇദേഹത്തോട് കുറച്ച് ബഹുമാനം ഒക്കെ പണ്ട് ഉണ്ടായിരുന്നു ഇവളെ കെട്ടി അതും പോയി, പോസ്റ്റ്‌ കണ്ടപ്പോൾ ഞാൻ ആദ്യം വിചാരിച്ചു വല്ല ചൊറിയൻ പേജ് വല്ലതും ആണോന്നു അല്ല അവർക്കൊക്കെയാണല്ലോ ഇതുപോലുള്ള പോസ്റ്റിഡിൽ പിന്നെ പേര് കണ്ടപ്പോൾ ശെരിക്കും ഞെട്ടി കാരണം സ്വന്തം പേജിൽ ഇതൊക്കെ ഹോ!അപാരം. ഇതൊക്കെ എന്നും ഉണ്ടായാൽ മതി അടുത്ത ലൈവിൽ വന്ന് കരയരുത് ഇതു വിമർശകരെ പ്രകോപിപ്പിക്കാനായി ഇടുന്നതാണ്. ഒരു സംഗീതസംവിധായകന്റെ തകർച്ച എന്നേ പറയാൻ പറ്റൂ. തുടങ്ങി നിരവധി വിമർശനങ്ങൾ ആണ് താരം പങ്കുവെച്ച വീഡിയോക്ക് വരുന്നത്.

സുരേഷ് ബാബു- ലിവി ദമ്പതികളുടെ മകനായി 1977 മെയ് 30തിന് കൊച്ചിയിലാണ് ഗോപിയുടെ ജനനം. സ്കൂൾ പാഠഭാഗങ്ങളേക്കാള്‍ തബല, കീബോർഡ് എന്നീ സംഗീത ഉപകരണങ്ങളോട് ആയിരുന്നു കുട്ടിക്കാലം മുതൽ തന്നെ ഗോപിയ്ക്ക് കൂടുതല്‍ താല്പര്യം. പത്താം ക്ളാസ് പൂർത്തിയാക്കാതെ സ്കൂൾ വിട്ട ഗോപിക്ക് തുണയായത് സംഗീത സംവിധായകൻ ഔസേപ്പച്ചനുമായുള്ള തന്റെ അച്ഛന്റെ പരിചയമാണ്. ഔസേപ്പച്ചന്റെ ക്ലാസ് മേറ്റായിരുന്ന സുരേഷ് ബാബു മകൻ ഗോപിയെ ഔസേപ്പച്ചന്റെ അടുത്ത് എത്തിച്ചു. തുടർന്ന് ഗോപി ഔസേപ്പന്റെയൊപ്പം തബലിസ്റ്റായി ജോലി ചെയ്തു. ഒപ്പം ഓർക്കസ്ട്രേഷനിലും കീബോര്‍ഡ് പ്രോഗ്രാമിംഗിലും പരിശീലനം നേടി. വൈകാതെ മ്യൂസിക് പ്രോഗ്രാമർ എന്ന നിലയിൽ അറിയപ്പെട്ട് തുടങ്ങിയ ഗോപി ബോളിവുഡിലെ വിശാൽ-ശേഖർ സഖ്യത്തിന്റെ ഹിറ്റുകളായ ഓം ശാന്തി ഓം, ബ്ലഫ് മാസ്റ്റർ തുടങ്ങിയ ചിത്രങ്ങൾക്ക് മ്യൂസിക് പ്രോഗ്രാമിംഗ് ചെയ്തിരുന്നു. രാജീവ് മേനോൻ ഉൾപ്പടെയുള്ള പ്രസിദ്ധ സംവിധായകർക്ക് വേണ്ടി പരസ്യജിഗിളുകളും കമ്പോസ് ചെയ്തു. 5000ത്തിൽപ്പരം പരസ്യജിംഗിളുകൾക്ക് ഗോപി സംഗീതം നിർവ്വഹിച്ചിട്ടുണ്ട്.