മനസ്സിൽ ഉണ്ടായിരുന്ന പല ധാരണകളും തിരുത്തി തന്നു, രെഞ്ചു രെഞ്ജിമാരുടെ പോസ്റ്റിനു വന്ന കമെന്റ് കണ്ടോ

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ് ജെന്‍ഡര്‍ ആക്ടീവിസ്റ്റുമായ രഞ്ജു രഞ്ജിമര്‍ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ്. മലയാളത്തിലെ മുന്‍നിര നടിമാര്‍ക്കൊല്ലം ഏറ്റവും പ്രിയപ്പെട്ട മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്. ട്രാന്‍സ് വിഭാഗത്തില്‍ നിന്നും സിനിമാ ഇന്‍ഡസ്ട്രി വരെ എത്തി നില്‍ക്കുന്ന രഞ്ജുവിന്റെ യാത്രകള്‍ നിസാരമായിരുന്നില്ല. പല പ്രതിസന്ധികളെയും തരണം ചെയ്ത് വിവേചനങ്ങളെ മറികടന്നും വിജയത്തിലെത്തി നില്‍ക്കുകയാണ്. അതിനെ കുറിച്ചെല്ലാം പല അഭിമുഖങ്ങളിലും തുറന്ന് കഴിഞ്ഞ ദിവസം രെഞ്ചു ഹിജഡകളെ കുറിച്ച് തുറന്നെഴുതിയിരുന്നു, ആൺ ശരീരത്തിൽ നിന്നും പെൺശരീരത്തിലേക്ക് എത്തുമ്പോൾ അവർ പാലിക്കേണ്ട എല്ലാ കാര്യങ്ങളും തുറന്നെഴുതിയിരുന്നു. ഒരാൾക്ക് ഹിജഡ സമൂഹത്തിൽ ചുമ്മാ പോയി ചേരാൻ പറ്റില്ല .. ഹിജഡ സമൂഹം ശക്തമായ വിശ്വാസ നടപടിക്രമങ്ങൾ പാലിക്കുന്നവരണാണ്… ഗുരു ശിഷ്യബന്ധമാണ് ഹിജഡാ സമ്പ്രദായത്തിലെ ഏറ്റവും വലിയ പോയിന്റ് .. പുതിയൊരാൾക്ക് ഹിജഡ സമൂഹത്തിലേക്ക്ക്ക് ചെല്ലാൻ അവിടെ എത്തി ഒരു ഗുരുവിന്റെ ശിഷ്യ (ചേല) ആകാൻ തയ്യാറാണെന്ന് അറിയിക്കണം .. തുടർന്ന് ഹിജഡകളുടെ ജമാഅത്ത് കൂടി .. ശിഷ്യയിൽ നിന്നും ദക്ഷിണ പണം വാങ്ങി ഗുരു അവളെ സ്വീകരിക്കുന്നു .. ഹിജഡ സമൂഹത്തിലെ ആരാധനകൾ ,ആചാരങ്ങൾ, വാക്കുകൾ എല്ലാം ഹിന്ദു – മുസ്ലീം സംസ്ക്കാരങ്ങൾ ഇടകലർന്നതാണ് .. ഈ ചടങ്ങുകൾക്ക് നേതൃത്വം വഹിക്കാൻ ഏറ്റവും മുതിർന്ന ഒരു ഗുരു ഉണ്ടായിരിക്കും .. ഗുരുവിനെ സ്വീകരിച്ചു കഴിഞ്ഞാൽ തോന്നിയപോലെ നടക്കാൻ പറ്റില്ല .. 1 വർഷം ഗുരു ഭവനത്തിൽ താമസിക്കണം തുടങ്ങി അവരുടെ ലിംഗം മുറിച്ചു മാറ്റുന്നത് എങ്ങനെ വരെ എന്ന് രെഞ്ചു തുറന്നെഴുതിയിരുന്നു, റേഞ്ചുവിന്റെ ഈ പോസ്റ്റ് വളരെ പെട്ടെന്നാണ് ശ്രദ്ധ നേടിയത്, ഇതിനു കമെന്റുമായി നിരവധിപേരാണ് എത്തുന്നത്.

ചെന്നൈ, ഹൈദരാബാദ് എല്ലാം ഒരുപാട് കണ്ടിട്ടുണ്ട്.. താമസിക്കുന്ന ഇടം കണ്ടിട്ടുണ്ട് ശ്രീരാമ നവമിക്ക് അമ്പലത്തിൽ പോകും വഴി ഒരിക്കൽ. ആരെയും ഉപദ്രവിച്ചു കാശു വാങ്ങുന്നത് കണ്ടിട്ടില്ല.. ട്രെയിനിൽ മാത്രം ആണ് ചിലര് ഉപദ്രവം.. ഇപ്പോഴും telengana ക്ക് ട്രെയിനിൽ പോകുമ്പോ പേടി തോന്നും അവർ പിച്ചും,കവിളിൽ ആണുങ്ങളെ ആണ് കൂടുതലും. ഈ post ഇലൂടെ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി ചില യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി തരാൻ ഈ എഴുത്തിനു കഴിഞ്ഞു. എല്ലാ മനുഷ്യരും ഒന്നു പോലെ ജീവിക്കാനുള്ള അവസരം ഉണ്ടാകട്ടെ ആദ്യമായാണ് ഇതെല്ലാം അറിയുന്നത് യാഥാർദ്യയം എന്തെന്ന് മനസിലാക്കാൻ കഴിഞ്ഞു രെഞ്ചു അമ്മ മുന്നേ ആരുടയോ ഒരു ഇന്റർവ്യൂ കണ്ടിരുന്നു ഇങ്ങനെ കത്തി കൊണ്ട് മുറിച്ച് ഒരു ദിവസം നോക്കും രക്ഷ പെട്ടില്ലങ്കിൽ നേരത്തെ എടുത്തിട്ടിരിക്കുന്ന കുഴിയിൽ മരിച്ച ആളെ ഇട്ടു മൂടും റേഷപെട്ടു എങ്കിൽ മുറിച്ച അവയവം മാത്രം മൂടും എന്നൊക്കെ…

ആ ഇന്റർവ്യൂ കണ്ടിട്ട് കുറെ ദിവസങ്ങൾ ഉറങ്ങാൻ പറ്റിയില്ല, പിന്നീട് അനന്യ മരിച്ചത് വായിച്ചപ്പോളും ട്രയിനിൽ യത്ര ചെയ്യുമ്പോൾ പലപ്പോഴും ഇവരെ കാണാറുണ്ട്.ഇവർ നമ്മുടെ മുന്നിൽ കൈ നീട്ടുമ്പോൾ ‘ ആ കെടുക്കുന്ന ചില്ലറത്തുട്ടുക്കൾ വാങ്ങി പരാതിയും പരിഭവും ഇല്ലാതെ അവർ കടന്നു പോകുന്നു , പേടിയും ,വെറുപ്പോടെ യുമാണ് നമ്മുടെ സുമുഹം അവരെ കാണുന്നത് എന്തായാലും ഇവരെ കുറിച്ച് കുടുതൽ മനസ്സിലാക്കൻ രഞ്ജുമ്മയുടെ ഈ എഴുത്തിലുടെ കഴിഞ്ഞു. ഇനിയും എഴുതുക മനസ്സിൽ ഉണ്ടായിരുന്ന പല ധാരണകളും തിരുത്തി തന്നതിന് രഞ്ജുമ്മക്ക് ഉമ്മ തുടങ്ങി നിരവധി കമെന്റുകൾ ആണ് വരുന്നത്