നയൻസ് ആകെ ക്ഷീണിച്ചു അന്യഗ്രഹ ജീവിയെ പോലെ ആയല്ലോ, ചിത്രങ്ങൾക്ക് കമെന്റുമായി ആരാധകർ

തെന്നിന്ത്യൻ സിനിമയിലെ ഒരേ ഒരു സൂപ്പർസ്റ്റാർ നായികയാണ് നയൻതാര. മലയാള സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് നയൻതാര എത്തിയതെങ്കിലും ഇന്ന് തെന്നിന്ത്യൻ സിനിമയിലെ താരറാണിയാണ് നയൻതാര. അഭിമുഖങ്ങളിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നുമൊക്കെ പൊതുവെ അകലം പാലിക്കാൻ ഇഷ്ടപ്പെടുന്ന നയൻതാരയുടെ വിശേഷങ്ങൾ പലപ്പോഴും ആരാധകർ അറിയുന്നത് നയൻതാരയുടെ ബോയ്ഫ്രണ്ടും സംവിധായകനുമായ വിഘ്നേഷ് ശിവന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകളിലൂടെയാണ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് നയൻതാരയും ബോയ് ഫ്രണ്ട് വിഘ്‌നേഷും തിരുപ്പതി ദർശനം നടത്തിയ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു, എന്നാൽ ചിത്രങ്ങൾ പുറത്ത് വന്നതിനു പിന്നാലെ നയൻതാരയെ കുറിചാണ് ആരാധകർ പറയുന്നത്.

നയൻ‌താര വല്ലാതെ ക്ഷീണിച്ചു പോയി എന്നാണ് ആരാധകർ വ്യതമാക്കുന്നത്. നയൻതാരയുടെ ഫാൻസ്‌ പേജിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്ക് താഴെയാണ് കമെന്റുമായി ആരാധകർ എത്തുന്നത്. ഇതെന്തു കോലം നയൻ‌താരനയൻസ് ആകെ ക്ഷീണിച്ചു അന്യഗ്രഹ ജീവിയെ പോലെ ആയല്ലോ അയ്യോ നയൻസ് ന്റെ ഭംഗി ഓക്കെ പോയല്ലോഇതാണ് ഒറിജിനൽ അല്ലേ. സിനിമയിലൊക്കെ ന്തൊരു ഗ്ലാമർ ആയിരുന്നു എന്നൊക്കെയാണ് താരത്തിന്റെ ചിത്രത്തിന് വരുന്ന കമെന്റുകൾ

അടുത്തിടെ നയൻതാര അടുത്തിടെ വിജയ് ടെലിവിഷനിൽ തന്റെ സിനിമയായ നെട്രിക്കൺ പ്രൊമോട്ട് ചെയ്യവേ വിഗ്നേഷ് ശിവനുമായി വിവാഹനിശ്ചയം നടത്തിയ കാര്യം വെളിപ്പെടുത്തിയിരുന്നു. അഭിമുഖത്തിൽ നയൻതാരയോട് അവരുടെ വിവാഹമോതിരത്തെക്കുറിച്ച് ചോദ്യമുണ്ടായി. അത് വിവാഹനിശ്ചയ മോതിരമാണെന്നും അത് അടുത്തിടെ സംഭവിച്ചതാണെന്നും അവർ വെളിപ്പെടുത്തിരിയുന്നു, വിഗ്നേഷ് ശിവനുമായുള്ള വിവാഹത്തെക്കുറിച്ചും നയൻതാര പറഞ്ഞു. “ഇത് എന്റെ വിവാഹനിശ്ചയ മോതിരമാണ്. ഞങ്ങൾ സ്വകാര്യത ഇഷ്‌ടപ്പെടുന്ന വ്യക്തികളാണ്, അതിനാൽ ഒരു വലിയ ചടങ്ങ് നടത്താൻ ഞങ്ങൾ ആഗ്രഹിച്ചില്ല. വിവാഹം കഴിക്കാൻ തീരുമാനിക്കുമ്പോൾ, ഞങ്ങൾ തീർച്ചയായും ഞങ്ങളുടെ ആരാധകരെ അറിയിക്കും. ഞങ്ങളുടെ അടുത്ത കുടുംബത്തിന്റെ സാന്നിധ്യത്തിൽ ഞങ്ങളുടെ വിവാഹനിശ്ചയം നടന്നു. വിവാഹത്തെക്കുറിച്ച് ഞങ്ങൾ ഇതുവരെ തീരുമാനിച്ചിട്ടില്ല.”