ബഷീറിന്റെ സന്തോഷം കണ്ടാൽ ആദ്യമായി അപ്പനാകുന്നത് പോലെ തോന്നുമല്ലോ, താരത്തിനെതിരെ കടുത്ത വിമർശനം

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനാണ് ബഷീർ ബഷി ബിഗ് സ്ക്രീനിൽ സജീവമാകാൻ ഒരുങ്ങുന്ന ബഷീർ ബഷി, കുടുംബസമേതം കല്ലുമ്മക്കായ എന്ന വെബ് സീരിസിലൂടെ സോഷ്യൽ മീഡിയയിലും താരമായിക്കഴിഞ്ഞു അതേസമയം,​ രണ്ട് വിവാഹം കഴിച്ചതിന് ബഷീറിനെതിരെ സോഷ്യൽ മീഡിയയിലൂടെ വിമർശനങ്ങളും ഉണ്ടായിട്ടുണ്ട്,സുഹാന,​മഷൂറ എന്നിവരാണ് താരത്തിന്റെ ഭാര്യമാർ , ആദ്യ ഭാര്യയിൽ രണ്ട് കുട്ടികളുമുണ്ട് . കഴിഞ്ഞ ദിവസമാണ് ബഷീറിന്റെ രണ്ടാമത്തെ ഭാര്യ മഷൂറാ ഗർഭിണി ആണെന്ന വാർത്ത ഇവർ പുറത്ത് വിട്ടത്, തന്റെ യൂട്യൂബ് ചാനൽ വഴിയാണ് മഷൂറാ ഈ വിവരം അറിയിച്ചത്,

സന്തോഷം പങ്കുവെച്ച് ബഷീറും എത്തിയിരുന്നു. ശേഷം ഹോസ്പിറ്റലിൽ പോകുന്നതും സ്കാൻ ചെയ്യുന്നതിന്റെയും വീഡിയോ മഷൂറാ പങ്കുവെച്ചിരുന്നു, ഈ വീഡിയോയ്ക്ക് കമെന്റുമായി നിരവധി പേരാണ് എത്തിയത്, എന്നാൽ വിമർശനങ്ങൾ ഉയർത്തിയും നിരവധി പേരെത്തിയിരുന്നു. ബഷീർ സുഹാനയെ ഇത്രത്തോളം കെയർ ചെയ്തിരുന്നോ?, പാവം സോനു അവര് ജീവിച്ചോട്ടെ എന്ന മട്ടിൽ ആണ്, ബഷീറിന്റെ സന്തോഷം കണ്ടാൽ ആദ്യമായി അപ്പനാവുന്നത് പോലെയാണല്ലോ എന്നാണ് മഷൂറാ പങ്കുവെച്ച വീഡിയോയ്ക്ക് വരുന്ന കമെന്റുകൾ. രണ്ടാം ഭാര്യയ്ക്കും തന്റെ ഭർത്താവിനുമൊപ്പം രണ്ടാം ഭാര്യയുടെ പ്ര​ഗ്നൻസി ടെസ്റ്റ് ചെയ്യാൻ പോകുന്ന സുഹാനയെ കാണുമ്പൊൾ നല്ല വിഷമം തോന്നുന്നു എന്നാണ് ചിലർ പറയുന്നത്.

ഒരേ വീട്ടിൽ ആണെങ്കിലും വളരെ സ്നേഹത്തോടെയാണ് സുഹാനയും മഷൂറയും കഴിയുന്നത്, വഴക്കിടുന്ന ഒരു സാഹചര്യം ഞങ്ങള്‍ക്കിടെയില്‍ ഉണ്ടായിട്ടില്ല. ചെറിയ എന്തെങ്കിലും കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അത് ഞാന്‍ ഓപ്പണായി പറയുന്നതാണ് എന്റെ സ്വഭാവം. സോനുവിന് അത് അറിയാം. എന്റെ പപ്പയും മമ്മയും അടുത്തറിയുന്ന ആളാണ് സോനു. അതുകൊണ്ട് ഞങ്ങള്‍ക്കിടെയില്‍ തല്ലുപിടിത്തം ഉണ്ടാവാറില്ല. പിന്നെ വഴക്കുണ്ടാകുന്നത് ബഷിക്കൊപ്പമാണ്, ഒന്നുങ്കില്‍ ഞാനും ബഷിയും അല്ലെങ്കില്‍ സോനുവും ബഷിയും തമ്മിലാണ് വഴക്ക് എന്നാണ് മഷൂറാ പറഞ്ഞിട്ടുള്ളത്