എല്ലാവരും നോക്കുന്നത് വേറെ സ്ഥലത്തേക്കാണ്, അമൃത പങ്കുവെച്ച ചിത്രത്തിന് വന്ന കമെന്റ് കണ്ടോ

ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെയായി ശ്രദ്ധ നേടിയ ഗായികയാണ് അമൃത സുരേഷ്. സ്‌കൂള്‍ ടൈമില്‍ തന്നെ സെലിബ്രിറ്റിയായിരുന്നു അമൃത. വ്യത്യസ്തമായ ഗാനങ്ങളിലൂടെയായി താരം സിനിമയിലും സജീവമാവുകയായിരുന്നു. സ്‌റ്റേജ് പരിപാടികളുമായും സജീവമായ അമൃത സോഷ്യല്‍മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കിടാറുണ്ട്. അടുത്തിടെയായിരുന്നു അമൃതയും സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദറും ഒന്നിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ഇരുവരും തങ്ങളുടെ പ്രണയം പരസ്യമാക്കിയത്. പിന്നീടങ്ങോട്ട് അമൃത പങ്കിടുന്ന വിശേഷങ്ങളെല്ലാം വൈറലായി മാറുകയായിരുന്നു. ഇപ്പോഴിതാ വൈറൽ ആകുന്നത് അമൃത പങ്കുവെച്ച ഫോട്ടോസ് ആണ്.

സിനിമ നടി നവ്യ നായർക്കൊപ്പമുള്ള ഫോട്ടോസ് ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഇരുവരും തമ്മിൽ കണ്ടുമുട്ടിയപ്പോൾ എടുത്ത സെൽഫിയാണ് അമൃത തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്, ഈ ചിത്രം ഇപ്പോൾ ഏറെ വൈറൽ ആണ്, എന്നാൽ ചിത്രത്തിന് മോശമായി ഒരു യുവാവ് ഇട്ട കമെന്റും അതിനു കിട്ടിയ മറുപടിയുമാണ് ഇപ്പോൾ ശ്രദ്ദ നേടുന്നത്, എല്ലാവരും നോക്കുന്നത് വേറെ സ്ഥലത്തേക്കാണ് എന്നാണ് ഒരു യുവാവ് ചിത്രത്തിന് നൽകിയ കമെന്റ്, എന്നാൽ ഇതിനു ഉടൻ തന്നെ ഒരു യുവതി മറുപടിയും നൽകി നിങ്ങൾ നിങ്ങടെ കാര്യം മാത്രം പറഞ്ഞാൽ പോരേ എന്നാണ് യുവതി നൽകിയ മറുപടി.

സോഷ്യൽമീഡിയയിൽ വളരെ സജീവമായി ഇടപെടുന്നയാളാണ് അമൃത സുരേഷ്. വ്യക്തിജീവിതത്തിലേയും പ്രൊഫഷനിലേയും കാര്യങ്ങളെക്കുറിച്ചുള്ള വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട്. ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കിട്ടപ്പോഴായിരുന്നു ഇരുവരും ഒന്നിച്ച വിശേഷം പുറത്തുവന്നത്. ഞങ്ങളൊന്നിച്ചുവെന്നും കൊച്ചിയിലും ഹൈദരാബാദിലുമായി കഴിയാനാണ് പ്ലാനെന്നും ഗോപി സുന്ദർ പറഞ്ഞിരുന്നു. തന്റെ പഴയ അഭിമുഖങ്ങളുടെ വീഡിയോയും അമൃത പങ്കുവെച്ചിരുന്നു. ഐഡിയ സ്റ്റാര്‍ സിംഗറില്‍ കണ്ട അമൃതയില്‍ നിന്നും ഒരുപാട് ഉയരങ്ങളില്‍ എത്തിയിരിക്കുകയാണ് താരമിപ്പോള്‍.സഹോദരി അഭിരാമിയ്‌ക്കൊപ്പം ചേര്‍ന്ന് അമൃതംഗമയ എന്ന പേരില്‍ ഒരു മ്യൂസിക് ബാന്‍ഡും തുടങ്ങിയിരുന്നു.