സാനിയയുടെ ചിത്രത്തിന് ഓൺലൈൻ ആങ്ങളമാരുടെ കമന്റുകൾ.


സിനിമ താരങ്ങളുടെ ചിത്രങ്ങൾക്ക് വരാറുള്ള കമന്റുകൾ സോഷ്യൽ മീഡിയയാൾ പലപ്പോഴും ചർച്ച ആകുന്ന ഒന്നാണ്. പല അവസരങ്ങളിലും ഇത്തരം കമന്റുകൾ അതിരുകടക്കാറുണ്ട്. അതിനിടൊക്കെ താരങ്ങൾ മറുപടിയും പറയാറുണ്ട്. അത്തരം മറുപടികൾ ഒക്കെ തന്നെയും വളരെ അധികം അനിവാര്യം തന്നെയാണ് എന്ന് തന്നെയാണ് മിക്ക പ്രേക്ഷകരുടെയും അഭിപ്രയാം. സിനിമ താരങ്ങൾ മോഡലിംഗിന്റെ ഭാഗമായോ അല്ലെങ്കിൽ അവർക്ക് ഇഷ്ടമുള്ളത് പോലെയോ വസ്ത്രം ധരിക്കുമ്പോൾ ആണ് സോഷ്യൽ മീഡിയയിൽ ഏറ്റവുമ കൂടുതൽ സദാചാരവാദികൾ ഉയർന്നു വരുന്നത്.


ശരീരത്തിലെ ചെറിയ ഒരു ഭാഗം കണ്ടാൽ പോലും വലിയ രീതിയിലുള്ള കമന്റുകളുടെ ബഹളമാണ് ഇത്തരം ചത്രങ്ങൾക്ക് കിട്ടാറില്ല വരവേൽപ്പ്. ഇതിനെ പേടിച്ചു ചില താരങ്ങൾ ഒരു പരിധിക്ക് അപ്പുറം അവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറില്ല എങ്കിലും ഇത്തരം ആൾകാർ തീരെ വില നൽകാതെ സ്വന്തം നിലപാടിൽ ഉറച്ചു നിന്നുകൊണ്ട് ചിത്രങ്ങൾ പന്കുവെക്കുന്ന താരങ്ങളുമുണ്ട്. അത്തരത്തിൽ ഒരാളാണ് സാനിയ അയ്യപ്പൻ എന്ന യുവ മലയാളി താരം.


ഡാൻസിലൂടെ തന്റെ കഴിവ് തെളിയിച്ചു സിനിമയിലേക്ക് അരങ്ങേറിയ സാനിയ ഇന് മലയത്തിന്റെ സ്വന്തം യുവ നായികയാണ്. മലയാളം കണ്ട ഏറ്റവും വലിയ ബജറ്റ് സിനിമയിൽ അഭിനയിക്കുകയും അതിൽ നിറയെ കയ്യടികൾ നേടിയെടുത്തതുമായ സാനിയ ഇതുവരെ നിരവധി നല്ല കഥാപാത്രങ്ങൾ സിനിമ ആരാധകർക്ക് സമ്മാനിച്ചിട്ടുണ്ട്. സിനിമയിൽ എന്നതുപോലെ തന്നെ സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ ചിത്രങ്ങൾ എന്നും പങ്കുവെക്കാറുണ്ട്. താങ്റ്റ വെക്കേഷന് മാൽദീവ്‌സിൽ പോയപ്പോൾ എടുത്ത ചിത്രങ്ങളിലൊന്ന് താരം കഴിഞ്ഞ ഇടക്ക് പങ്കുവെച്ചിരുന്നു.


ബീച്ച് സൈഡിൽ ഇരിക്കുന്ന ചിത്രം പെട്ടെന്നു തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു., എന്നാൽ ഈ ചിത്രത്തിന് നേരെയും മോശം കമന്റുകൾ വരുവാൻ തടുങ്ങി. ഇത്തരം ഓൺലൈൻ ആങ്ങളമാരുടെയും സദാചാര വാദികളുടെയും മറുപടികൾക്ക് പണ്ടേ വില കൊടുക്കാത്ത സാനിയ ഇത്തവണയും അത് തന്നെ ചെയ്തിരുന്നു. എന്തൊക്കെ പറഞ്ഞാലും താരത്തിന്റെ ചിത്രങ്ങൾ യഥാർത്ഥ ആരാധകർ ഏറ്റെടുക്കയും താരത്തിന് പിന്തുണ അർപ്പിക്കുകയും ചെയ്തു. നിരവധി സിനിമ താരങ്ങളും താരത്തിന്റെ ചിത്രത്തിന് നല്ല അഭിപ്രയങ്ങൾ പങ്കുവെച്ചിരുന്നു.