പവർ സ്റ്റാർ എന്ന സിനിമക്ക് നേരെ സോഷ്യൽ മീഡിയയിൽ വിമർശനം.

മലയാള സിനിമയിൽ ഏറ്റവും പുതിയതായി ഇറങ്ങുവാൻ അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന സിനിമയാണ് പവർ സ്റ്റാർ എന്ന സിനിമ. ഒമർ ലുലു എന്ന യുവാക്കളുടെ പ്രിയ സംവദയാകാൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് മലയാള സിനിമയുടെ എക്കാലത്തെയും പ്രിയപ്പെട്ട ഡെന്നിസ് ജോസെഫ് ആണ്. വലിയ പ്രതീക്ഷകളാണ് ഈ സിനിമക്ക് വേണ്ടി ആരാധകർ നൽകിയിരിക്കുന്നത്. ഒമർ ലുലു സംവിധാനം ചെയ്യുന്ന ആദ്യത്തെ മാസ്സ് ചിത്രം എന്ന പുതുമയും ഈ സിനിമക്ക് ഉണ്ട്.

സിനിമ ഒമർ ലുലു പ്രഖ്യാപിച്ചപ്പോൾ മുതൽ വിമർശകരുടെ ബഹളമാണ് സിനിമക്ക് നേരെ വരുന്നത്. ഈ സിനിമ മറ്റുള്ള സവിധായകർക്ക് നൽകിക്കൂടെ എന്നും ഒമർ ലുലു ഈ സിനിമ അലമ്പാക്കും എന്നുമോക്ക്കെ ആയിരുന്നു പലരുടെയും വിമർശനം. ഇപ്പോളും അത് തുടർന്ന് തന്നെ പോവുകയാണ്. സിനിമയുടെ ഏറ്റവും പുതിയ അപ്‌ഡേഷൻ താരം തന്റെ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെ താരത്തെ തെറി വിളിച്ചും മോശം വാക്കുകൾ പറഞ്ഞും സോഷ്യൽ മീഡിയയിൽ വിമർശകർ ഉയരുകയാണ്.

എന്തൊക്കെ വിമർശനങ്ങൾ ഉണ്ടായാലും സിനിമയുടെ മേൽ വളരെ അധികം ആത്മവിശ്വാസത്തിലാണ് ഒമർ ലുലു എന്ന സ്മവിധായകൻ എന്ന് പ്രത്യേകം പറയേണ്ടല്ലോ. കൂടാതെ തന്നെ മോശം കമന്റുകൾ നൽകുന്നവർക്ക് നേരെ അതെ നാണയത്തിൽ മറുപടി നൽകുവാനും ഒമർ ലുലു മറക്കാറില്ല. വളരെ വ്യത്യസ്തമായ ഒരു ആക്ഷൻ ചിത്രം തന്നെ പവർ സ്റ്റാർ എന്ന സിനിമയിലൂടെ ആരാധകർക് ലഭിക്കും എന്ന വാക്കാണ് ആരാധകർക്ക് മുൻപിൽ ഒമർ ലുലു പറയുന്നത്.

അബു സലിം, ബാബു ആന്റണി, റിയാസ് ഖാൻ തുടങ്ങി പണ്ട് മുതലേ മലയാള സിനിമയിൽ വില്ലൻ വേഷത്തിൽ എത്തിയിരുന്ന താരങ്ങൾ ആണ് ഈ സിനിമയിൽ മുഖ്യ വേഷത്തിൽ അഭിനയിക്കുന്നത്. നായിക ഇല്ലാത്ത പക്കാ ഒരു ആക്ഷൻ ചിത്രമായിരിക്കും പവർ സ്റ്റാർ എന്ന സിനിമ എന്നാണ് ആരാധകർക്ക് അറിയുവാൻകഴിയുന്നത്. വളരെ നോർമൽ ആയിട്ടുള്ള ആക്ഷൻ രംഗങ്ങൾ ആണ് സിനിമക്ക് വേണ്ടി ഒരുക്കുന്നത് എന്നും സംവിധായകൻ വ്യക്തമാക്കിയിരുന്നു. ഫാന്റസി ആക്ഷൻ ശ്രമങ്ങൾ ഒഴിവാക്കി റിയലിസ്റ്റിക്കായി ആക്ഷൻ രാമങ്ങൾ ഒരുങ്ങുന്ന സിനിമ ഉടനെ ഷൂട്ടിംഗ് ആരംഭിക്കും.