ഗായിക അഭയ ഹിരണ്മയിയും ഗോപി സുന്ദറും തമ്മിലുള്ള ബന്ധം അവസാനിപ്പിച്ചത് വലിയ വാർത്ത ആയിരുന്നു , അഭയയുമായുള്ള ബന്ധം അവസാനിപ്പിച്ചതിനു ശേഷമാണ് ഗോപിസുന്ദർ അമൃത സുരേഷുമായി അടുപ്പത്തിൽ ആയത്, അമൃത സുരേഷും ഞാനും ഒന്നായി, കുറച്ചുനാള്‍ ഞങ്ങള്‍ കൊച്ചിയിലുണ്ടാവും അത് കഴിഞ്ഞ് ഹൈദരാബാദിലേക്ക് പോവുമെന്നായിരുന്നു ഗോപി സുന്ദര്‍ പ്രതികരിച്ചത്. എന്നാൽ തങ്ങളുടെ ബന്ധം അവസാനിപ്പിക്കാനുള്ള കാരണം ഗോപി സുന്ദറോ അഭയയോ പുറത്ത് പറഞ്ഞിട്ടില്ല, താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്കും പോസ്റ്റുകൾക്കും എതിരെയും വിമർശനങ്ങൾ വരാറുണ്ട്, ഇപ്പോൾ കഴിഞ്ഞ ദിവസം അഭയ പങ്കുവെച്ച ഒരു ചിത്രത്തിന് വന്ന കമെന്റും അതിനു അഭയ നൽകിയ മറുപടിയുമാണ് ശ്രദ്ധേയമാകുന്നത്.
ഈ കുട്ടി ഗോപിയുടെ അടുത്ത് പാടാന്‍ പോയപ്പോള്‍ കൂടെ പോയി വെറുതെ 12 വര്‍ഷം കളഞ്ഞില്ലേ. ലൈഫ് മുഴുവന്‍ കൂടെ കാണും എന്ന് കരുതും. ഒക്കെ വെറുതെ. ആര്‍ക്കും ആരോടും ആത്മാര്‍ത്ഥത ഒന്നും ഇല്ലാ എന്നായിരുന്നു താരത്തിന്റെ ചിത്രത്തിന് വന്ന കമെന്റ്. അങ്ങനെയാണോ? ഞാന്‍ എന്റെ ജീവിതത്തെക്കുറിച്ച് വിശദീകരിക്കണോ’? എന്നായിരുന്നു അഭയ കമെന്റിനു നൽകിയ മറുപടി.
സോഷ്യല്‍മീഡിയയില്‍ സജീവമായ അഭയ ഹിരണ്മയി നേരത്തെയും രൂക്ഷവിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്. ലിവിങ് റ്റുഗദര്‍ ജീവിതം പരസ്യമാക്കിയ സമയത്ത് ഗായികയെ പലരും വിമര്‍ശിച്ചിരുന്നു. ഗോപി സുന്ദറും അന്ന് ശക്തമായ ഭാഷയില്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നു. പിറന്നാളാഘോഷ ചിത്രങ്ങള്‍ക്കിടയില്‍ ഗോപിയെക്കുറിച്ച് ചോദിച്ചയാള്‍ക്ക് കൃത്യമായ മറുപടിയായിരുന്നു അഭയ നല്‍കിയത്. കരിയറിലെ വിശേഷങ്ങളെല്ലാം സോഷ്യല്‍മീഡിയയിലൂടെ പങ്കിടുമ്പോഴും ഗോപി സുന്ദറിനെക്കുറിച്ച് ചോദിക്കുമ്പോള്‍ അഭയ മൗനം പാലിക്കുകയാണ്. 10 വര്‍ഷത്തോളമായുള്ള ലിവിങ് റ്റുഗദര്‍ ഇരുവരും അവസാനിപ്പിച്ചതിനെക്കുറിച്ചായിരുന്നു പലരും ചോദിച്ചത്. സ്വകാര്യ ജീവിതത്തിലെ കാര്യങ്ങള്‍ സ്വകാര്യമായിത്തന്നെ വെക്കാനിഷ്ടപ്പെടുന്ന അഭയ ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല.