ബ്ലൗസിന്റെ പിന്നിൽ ആറ്റുകാൽ അമ്മയുടെ രൂപം, വിമർശനവുമായി ആളുകളും

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് അപ്സര. വർഷങ്ങൾ കൊണ്ട് അഭിനയ രംഗത്ത് സജീവമായ താരം അവതരണത്തിലും തന്റെ കഴിവ് പുലർത്തിയിട്ടുണ്ട്. ഏകദേശം എട്ടു വർഷത്തിൽ മുകളിലായി അപ്സര അഭിനയ ജീവിതത്തിലേക്കു എത്തിയിട്ട്. നിരവധി പരുപാടികളിലും താരം ഇതിനോടകം വേഷമിട്ടിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത വൊഡാഫോൺ കോമഡി സ്റ്റാർസിലും അപ്സര പങ്കെടുത്തിരുന്നു. അഭിനയത്തിൽ സജീവമായിരുന്നു അപ്സര എങ്കിലും താരത്തിന് ആദ്യമൊന്നും അത്ര ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ കിട്ടിയിരുന്നില്ല എന്നതാണ് സത്യം. ബെസ്റ്റ് ഫാമിലി, ബഡായി ബംഗ്ളാവ് തുടങ്ങി ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഒന്ന് രണ്ടു പരിപാടികളും അപ്സര അവതരിപ്പിച്ചിരുന്നു. ഇപ്പോൾ ഏഷ്യാനെറ്റിൽ തന്നെ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം സീരിയലിൽ ആണ് താരം അഭിനയിച്ച് കൊണ്ടിരിക്കുന്നത്. സ്വാന്തനത്തിലെ പ്രധാന വില്ലത്തിയായ ജയന്തി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. വളരെ പെട്ടന്ന് തന്നെ അപ്സരയുടെ ജയന്തി എന്ന കഥാപാത്രം ശ്രദ്ധ നേടുകയായിരുന്നു.

കഴിഞ്ഞ ദിവസം ആണ് അപ്‌സരയും സംവിധായകൻ ആൽബി ഫ്രാൻസിസും തമ്മിൽ വിവാഹിതർ ആയത്. വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോകളും  സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. എന്നാൽ ഇപ്പോൾ അപ്സരയ്ക്ക് ചില വിമർശനങ്ങൾ ആണ് ഉയരുന്നത്. അതിന്റെ കാരണം അപ്സരയുടെ വിവാഹ ബ്ലൗസും ആയിരുന്നു, അപ്സര കടുത്ത ദൈവ ഭക്ത ആണ്. ആറ്റുകാൽ അമ്മയുടെ കടുത്ത ഭക്തയായ അപ്സര തന്റെ വിവാഹ ബ്ലൗസിന് പിന്നിൽ ആറ്റുകാൽ അമ്മയുടെ രൂപവും ഡിസൈൻ ചെയ്യിച്ചിരുന്നു. പ്രത്യേകം താൻ പറഞ്ഞു ചെയ്യിപ്പിച്ചത് ആണ് ഈ ഡിസൈൻ എന്നും ദൈവത്തിന്റെ രൂപം ആയിരുന്നതിനാൽ ഡിസൈൻ ചെയ്യുന്നവർ അത്രയും ദിവസം നോൺ വെജ് ഒന്നും കഴിക്കാതെ പൂർണ്ണമായി വൃതം എടുത്താണ് ബ്ലൗസ് നിർമ്മിച്ചത് എന്നും അപ്സര പറഞ്ഞിരുന്നു. എന്നാൽ ഇതിനു എതിരെ വന്ന ഒരു കമെന്റ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

കമെന്റ് ഇങ്ങനെ ആയിരുന്നു, പണ്ട് ഇതുപോലെ തിരുവനന്തപുരത്തുള്ള ഒരു പുത്തന്‍പണക്കാരന്‍ വലിയ ഒരു വീട് വെച്ചു വീടിന് മുന്നിലുള്ള വാതിലില്‍ ആറ്റുകാലമ്മയുടെ ചിത്രം വരിക്കപ്ലാവില്‍ കൊത്തിവെച്ചു. ഭക്തി കൂടുതല്‍ ആണെന്ന് പറഞ്ഞു. പക്ഷേ ഉദ്ദേശം പൊലിപ്പ് കാണിക്കാനായിരുന്നു. ആറ്റുകാലമ്മ ലോകമാതാവായ ശ്രീ ഭദ്രകാളിയാണ്. അയാളുടെ ഉദ്ദേശം പ്രഹസനം ആയത് കൊണ്ട് അധികനാള്‍ ആ വീട്ടില്‍ താമസിച്ചില്ല. കടം കയറി വീട് വിറ്റു ഇപ്പോള്‍ പുള്ളി ഊളന്‍പാറയിലും ആ വാതില്‍ പാളി ആറ്റുകാല്‍ക്ഷേത്രത്തിലെ കാര്‍ത്തിക കല്യാണമണ്ഡപത്തിലും ഉണ്ട്. എന്തായാലും നിന്റെ മുതുകില്‍ തന്നെ ഇരുത്തിയത് നന്നായി ഇനി ഇഴഞ്ഞോളും എന്നുമാണ് ഒരു കമെന് വന്നത്. ഈ കമെന്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തിയത്.

Leave a Comment