മോശം കമെന്റുമായി ഞരമ്പൻ, തക്ക മറുപടിയുമായി അമ്പിളി ദേവിയും

പ്രേഷകരുടെ പ്രിയങ്കരിയായ താരങ്ങളിൽ ഒരാൾ ആണ് അമ്പിളി ദേവി. വളരെ ചെറിയ പ്രായത്തിൽ തന്നെ അഭിനയത്തിലേക്ക് എത്തപ്പെട്ട താരം ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരം കൂടിയാണ്. അഭിനേത്രിക്ക് പുറമെ മികച്ച ഒരു നർത്തകി കൂടിയാണ് അമ്പിളി ദേവി. പലപ്പോഴും താരത്തിന്റെ നൃത്തം പ്രേക്ഷക ശ്രദ്ധ നേടിയിട്ടും ഉണ്ട്. ബിഗ് സ്‌ക്രീനിൽ ശ്രദ്ധേയമായ പല വേഷങ്ങളും ചെയ്ത താരം പതുക്കെ മിനിസ്ക്രീനിലേക്ക് യെത്തുകയായിരുന്നു. അടുത്തിടെ പല വിവാദങ്ങളിലും അമ്പിളി ദേവിയുടെ പേര് ഉൾപ്പെട്ടിരുന്നു. ആദിത്യൻ ജയനുമായുള്ള വിവാഹമോചനത്തിന് കുറിച്ചുള്ള വാർത്തകൾ ആയിരുന്നു താരത്തിന്റെ പേരിൽ വന്നുകൊണ്ടിരുന്നത്. ആദ്യ വിവാഹം പരാചയമായതിനാൽ വർഷണങ്ങൾക്ക് ശേഷമാണ് അമ്പിളി ആദിത്യനെ വിവാഹം കഴിക്കുന്നത്. എന്നാൽ അതും പരാചയമാകുകയായിരുന്നു. ഇന്ന് തന്റെ രണ്ടു മക്കൾക്കും വേണ്ടി ജീവിക്കുകയാണ് അമ്പിളി ദേവി.

ഇപ്പോഴിതാ അമ്പിളി ദേവി പങ്കുവെച്ച തന്റെ ഒരു ചിത്രത്തിന് നേരെ വന്ന ഒരു കമെന്റും അതിനു താരം നൽകിയ മറുപടിയുമാണ് സോഷ്യൽ  മീഡിയയിൽ ശ്രദ്ധ നേടുന്നത്. അടുത്ത കെട്ട് ഉടനെ ഉണ്ടോ എന്നാണ് ഒരാൾ താരത്തിന്റെ ചിത്രത്തിന് കമെന്റ് നൽകിയത്. എന്നാൽ ഈ കമെന്റ് കേട്ട് മിണ്ടാതിരിക്കാൻ അമ്പിളിയും തയാർ ആയിരുന്നില്ല. ‘നാളെ ആണല്ലോ, ഉറപ്പായും വരണേ’ എന്ന മറുപടിയാണ് അമ്പിളിയും കമെന്റിനു നൽകിയിരിക്കുന്നത്. പിന്നാലെ താരത്തിന് പിന്തുണയുമായി നിരവധി പേരാണ് എത്തിയത്.  ‘വേറെ ഒന്നിനും പോയില്ലല്ലോ കല്യാണമല്ലേ കഴിച്ചത്’, ‘ഒരാളെ വെറുതെ അപമാനിക്കാൻ ആർക്കും അവകാശമില്ല’ തുടങ്ങി നിരവധി കമെന്റുകൾ ആണ് അമ്പിളിയെ പിന്തുണച്ച് കൊണ്ട് എത്തിയത്. ഇതോടെ കമെന്റും ഡിലീറ്റ് ചെയ്തു കമെന്റ് ഇട്ടവൻ  മുങ്ങുകയും ചെയ്തു.

ഇപ്പോൾ കണ്ടു കഴിഞ്ഞതെയുള്ളൂ……. കിതച്ചെത്തും കാറ്റേ,,,കൊതിച്ചിപ്പൂം കാറ്റേ… ഡാൻസ്….സൂപ്പർ, സൂപ്പർ, ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ, ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും, മനോഹരം. ജീവിതത്തിൽ എല്ലാവർക്കും ദുഃഖങ്ങൾ തന്നെയാണ് കൂടുതൽ. അവിടെ പതറാതെ വീണ്ടും മുന്നോട്ടു പോകുന്നവർക്ക് വീണ്ടും സന്തോഷം തരുന്ന നന്മകൾ വന്നുചേരും. താഴോട്ടു നോക്കു,നമ്മളെക്കാൾ വേദനിക്കുന്നവർ ധാരാളമുണ്ട്. അതൊക്കെ വച്ചു നോക്കുമ്പോൾ നമ്മളൊക്കെ എത്രയോ ഭാഗ്യവാന്മാർ. അമ്പിളിക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. കൊടിച്ചിപ്പട്ടികളെ പേടിച്ച് ഒഴിഞ്ഞു പോകണ്ട. നേരെ മുന്നോട്ടു നീങ്ങുക. ഒരു കലാകാരി എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. ആത്മബലത്തിന് ഈശ്വരനെ മാത്രം നമ്പുക തുടങ്ങി നിരവധി കമെന്റുകൾ ആണ് താരത്തിന്റെ ചിത്രത്തിന് ലഭിക്കുന്നത്.

Leave a Comment