സല്യൂട്ട് ചെയ്യിച്ചു എന്ന് പറയുന്ന പ്രയോഗം തന്നെ ലക്‌ഷ്യം വെച്ചുള്ളതാണ്, പ്രതികരിച്ച് സുരേഷ് ഗോപി

കഴിഞ്ഞ ദിവസം ആണ് സുരേഷ് ഗോപിയെ സംബന്ധിച്ച് വാർത്തകൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയത്. എം പി ആയ തന്നെ കണ്ടിട്ട് പോലീസ് ഉദ്യോഗസ്ഥൻ സല്യൂട്ട് ചെയ്തില്ല എന്നും അത് കൊണ്ട് തന്നെ പോലീസ് ഉദ്യോഗസ്ഥനെ കൊണ്ട് പറഞ്ഞു സല്യൂട്ട് ചെയ്യിച്ചു എന്നുമാണ് മാധ്യമങ്ങൾ പറയുന്നത്. ഇതിന്റെ വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. സുരേഷ് ഗോപിയുടെ പ്രവർത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് എത്തുന്നത്. ഇപ്പോഴിത താരം മാതൃഭൂമി ന്യൂസിനോട് ഈ വിഷയത്തിൽ പ്രതികരിക്കുന്നതിന്റെ ഓഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. എം പി യെ കണ്ടാൽ സല്യൂട്ട് ചെയ്യണ്ട ആവശ്യമില്ല എന്നാണ് പോലീസുകാർ വ്യക്തമാക്കുന്നത് എന്നും ഈ ഒരു സാഹചര്യത്തിൽ സുരേഷ് ഗോപിയുടെ നിലപാട് എന്താണെന്നുമാണ് മാധ്യമം താരത്തിനോട് ചോദിക്കുന്നത്.

ഒരിക്കലും അങ്ങനെ പോലീസ് അസോസിസിയേഷൻ മാത്രമായി അത്തരത്തിൽ ഒരു തീരുമാനം എടുക്കാൻ കഴിയില്ല എന്നും കേരള സർക്കാരും ആഭ്യന്തര വകുപ്പും അങ്ങനെ ഒരു തീരുമാനം എടുത്തിട്ടുണ്ടെങ്കിൽ അത് രാജ്യസഭാ ചെയർമാനെ അറിയിക്കുകയും ചെയർമാൻ ആണ് ഞങ്ങളെ അറിയിക്കുന്നത് എന്നുമാണ് താരം പറയുന്നത്. എന്നാൽ അത്തരത്തിൽ ഒരു അറിയിപ്പും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും അങ്ങനെ എന്തെങ്കിലും തരത്തിൽ ഉള്ള ഗവൺമെന്റ് ഓർഡർ വന്നിട്ടുണ്ടെങ്കിൽ എത്തിച്ചു തരുവാനും താരം പറയുന്നു. കൂടാതെ ഇവിടെ സല്യൂട്ട് ചെയ്യിപ്പിച്ചു എന്ന് പറയുന്ന പ്രയോഗം തന്നെ ഒരു ഉന്നം വെച്ചാണ് പറയുന്നത് എന്നും ഇന്നത്തെയും ഇന്നലത്തേയും എന്റെ പ്രവർത്തനങ്ങൾ കണ്ടിട്ടുള്ള ഒരു അസുഖമാണ് അതിന്റെ കാരണം എന്നുമാണ് സുരേഷ് ഗോപി മാധ്യമങ്ങളോട് പറയുന്നത്. എന്നാൽ സുരേഷ് ഗോപിയെ പ്രതികൂലിച്ച് കൊണ്ട് നിരവധി പേരാണ് എത്തിയത്. പലരും പല തരത്തിൽ ഉള്ള വിമർശനങ്ങൾ ആണ് താരത്തിന്റെ ഓഡിയോയ്ക്ക് താഴെ നൽകുന്നത്.

എം.പി., എം. എൽ .എ.എന്നീ വർക്ക് പ്രത്യേക ഔദ്യോകിക യുണിഫോം തിരിച്ചറിയാൽ കാർഡ് എന്നിവ ധരിച്ച് നടക്കട്ടെ! മുഖം മറച്ച് ഇപ്പോൾ മാസ്ക് ധരിച്ച് നടക്കുന്ന ഇവരെ എങ്ങിനെ തിരിച്ചറിയും ഇത് വെറും തരം തന്ന റോഡ് ഷോ, ഈ പൊങ്ങൻ കേരളത്തിൽ നിന്ന് പോയ MP യൊന്നുമല്ല കേരള പോലീസ് സല്യൂട്ട് ചെയ്യണ്ട ഒരാവശ്യവുമില്ല.. സംഘികൾ ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്ത് പോയിട്ട് ഇതുപോലെ ധികാരം കാണിച്ചാൽ വിവരമറിയും, തുടങ്ങിയ വിമർശനങ്ങൾ താരത്തിന് ലഭിക്കുന്നുണ്ട് എങ്കിലും നിരവധി പേരാണ് സുരേഷ് ഗോപിയെ പിന്തുണച്ച് കൊണ്ട് എത്തിയത്.

അനാവശ്യ വിവാദം.. അങ്ങേര് ചുമ്മാ പറഞ്ഞതാണ് എന്ന് വീഡിയോ കണ്ടാൽ അറിയാം.. രാഷ്ട്രീയപരമായി എതിർപ്പുണ്ട് എന്ന് കരുതി ഇതേ പോലെ ഒക്കെ ഓരോ വാർത്ത ഉണ്ടാക്കുന്നത് വളരെ നിലവാരം കുറഞ്ഞ രാഷ്ട്രീയം അല്ലേ, വെറും രണ്ട് തോൽവി കൊണ്ട് സുരേഷ് ഏട്ടന് ഇത്രയൊക്കെ സ്ഥലകാല വിഭ്രമം വന്നെങ്കിൽ രാജേട്ടനും സുരേന്ദ്രനും ശോഭേച്ചിയുമോക്കെ ചെവിയിൽ ചെമ്പരത്തി പൂവും വച്ച് നടക്കേണ്ടതായിരുന്നൂ.. അവരെയൊക്കെ സമ്മതിക്കണം തുടങ്ങിയ കമെന്റുകളും വീഡിയോയ്ക്ക് താഴെ ലഭിക്കുന്നുണ്ട്.

കടപ്പാട്: മാതൃഭൂമി