വലം കൈ കൊടുക്കുന്നത് ഇടംകൈ പോലുമറിയരുത് എന്നൊരു ചൊല്ലുണ്ട്, അതല്ലേ ശരിയായ ധർമ്മം.

നിരവധി ആരാധകർ ഉള്ള താരമാണ് ബാല. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം മലയാളത്തിൽ മാത്രമല്ല തമിഴിലും ശ്രദ്ധേയമായ വേഷത്തിൽ എത്താറുണ്ട്. നായകനായും സ്വഭാവ നടനായും എല്ലാം താരം ഇപ്പോഴും സിനിമയിൽ സജീവമാണ്. രജനികാന്തിനൊപ്പം അണ്ണാത്തെയിൽ ആണ് താരം ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. കുറച്ച് ദിവസങ്ങൾ ആയി സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം ആണ് ബാലയുടെ വിവാഹം. വീണ്ടും വിവാഹം കഴിക്കാൻ പോകുന്ന കാര്യം ബാല തന്നെയാണ് ആരാധകരെ അറിയിച്ചത്. എന്നാൽ വധുവിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും താരം പറഞ്ഞിരുന്നില്ല. എന്നാൽ വധുവിന്റെ പേരും ചിത്രങ്ങളും എല്ലാം പതുക്കെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. വീണ്ടും താരം വിവാഹം കഴിക്കുന്നതിനു വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആണ് പലരിൽ നിന്നും ലഭിച്ചിരുന്നത്. എന്നാൽ അതിനോടൊന്നും താരം ഇത് വരെ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിത ബാല പങ്കുവെച്ച ഒരു പോസ്റ്റും അതിനു ലഭിച്ച കമെന്റുകളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ദൈവത്തിനു നന്ദി. ഭീരുക്കൾ ഒരുപാട് അഭിനയിക്കും. എന്നാൽ നിശബ്ദരായി ഇരിക്കുന്നവര്‍ പ്രവർത്തകളിലൂടെയാണ് ചെയ്ത് കാണിക്കുക. ഞാൻ നിശബ്ദനായി ഇരിക്കുന്നതിനർഥം പേടിച്ചിരിക്കുക എന്നല്ല. ജീവിതത്തിലെ യഥാർഥ യാത്ര എന്തെന്ന് ഞാൻ തിരിച്ചറിഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്നുപോയി. എന്നാൽ ദൈവത്തിന്റെ കവചം എന്നെ സുരക്ഷിതനാക്കി. നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ നിന്ന് എന്നെ തടയാൻ ആർക്കും അവകാശമില്ല. ദൈവം എന്റെ കൂടെയുണ്ട് എന്നുമാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്. താരത്തെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് എത്തിയത്.  ബാല ഒരു പാട് ഇഷ്ട്ടം .സിനിമയിൽ സജീവമല്ലെങ്കിലും തൻ്റെ സമ്പാദ്യത്തിൽ നിന്ന് ഒരു പങ്ക് നിർദ്ദര രായ കുട്ടികളുടെ പഠനത്തിനും മറ്റും നൽകുന്ന ഒരു നല്ല മനസ്സിന് ഉടമ യാ ണ് അദ്ദേഹം .. ഒരു പാട് സിനിമയിൽ അഭിനയിച്ച് കാശും മറ്റും സമ്പാദിച്ച് fixed deposit ഇട്ട് നടക്കുന്ന ഒരു പാട് സിനിമാ നടൻമാർ നമ്മുടെ കേരളത്തിൽ ഉണ്ട് .അവരുടെ ഒക്കെ ഇടയിൽ ഒരു വേറിട്ട വ്യക്തിത്വത്തിന് ഉടമയാണ് ബാല .പാവങ്ങളെ സഹായിക്കാനുള്ള ഒരു മനസ്സ് അദ്ദേഹത്തിന് ഉണ്ട് .എത്ര കാലം ആയി അദ്ദേഹം ഒറ്റക്ക് ജീവിക്കുന്നു. അദ്ദേഹത്തിനും വേണ്ടേ ഒരു ജീവിതം .. പുതിയ ജീവിതത്തിലേക്ക് കടന്ന അദ്ദേഹത്തിന് എല്ലാം ആശംസകളും .ബാല ഇഷ്ട്ടം. സത്യത്തിൽ ഇദ്ദേഹത്തെ പോലുള്ള നടൻമാർക്കാണ് സിനിമയിൽ അവസരം കൊടുക്കേണ്ടത് .കിട്ടുന്നതിൽ ഒരു വിഹിതം പാവങ്ങൾക്ക് കൊടുക്കും ഇത് പോലെ ഉള്ള ആൾക്കാർ എന്നുമാണ് ഒരാൾ കമെന്റ് ചെയ്തത്.

എന്നാൽ താരത്തെ വിമർശിച്ചുകൊണ്ട് ആളുകൾ കമെന്റുകൾ നൽകുന്നുണ്ട്. ഈ പുതിയ ജീവിതത്തിൽ എങ്കിലും പങ്കാളിയെ പബ്ലികിന് മുൻപിൽ അപമാനിക്കാതെ ഇരുന്നാൽ ഈ ജീവിതം എങ്കിലും തുടർന്ന് പോയേക്കാം. അല്ല ഇപ്പൊ മോളെ കാണണം എന്നുള്ള നിർബന്ധം ഒന്നുമില്ലേ, ഓരോ show off. കുറെ വിഡിയോസും ഡയലോഗും, കൂടെയുള്ള സ്ത്രീയെ കണ്ടിട്ട് ബാലയുടെ ഭാര്യയാണെന്ന് ചിന്തിക്കാൻ പോലും പറ്റാത്തത് എനിക്ക് മാത്രമാണോ? നല്ലത് ദാന ധർമ്മ്മങ്ങൾ വലം കൈ കൊടുക്കുന്നത് ഇടംകൈ പോലുമറിയരുത് എന്നൊരു ചൊല്ലുണ്ട്… അതല്ലേ ശരിയായ ധർമ്മം തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു ലഭിക്കുന്നത്.