ക്ലാസ്സ്മേറ്റ്സ് എന്ന ഹിറ്റ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജെയിംസ് ആൽബർട്ടിനെ കുറിച്ച് മുഹമ്മദ് അലി കോട്ടപ്പുറത്ത് എന്ന ആരാധകൻ സിനി ഫൈൽ ഗ്രൂപ്പിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ക്ലാസ്സ്‌മേറ്റ്സ് എന്ന സൂപ്പർ ബ്ലോക്ക് ബ്ലസ്റ്റർ ഇൻഡസ്ട്രിയൽ ഹിറ്റ് നമ്മുക്ക് സമ്മാനിച്ച തിരക്കഥകൃത്.2006 ഓണത്തിനു ലാൽ ജോസ് ന്റെ സംവിധാനത്തിൽ ഇറങ്ങിയ നൊസ്റ്റാൾജിക് ഇൻഡസ്ട്രിയൽ ഹിറ്റ് ആയിരുന്നു ക്ലാസ്സ്‌മേറ്റ്സ്.
മമ്മൂക്ക, ലാലേട്ടൻ എന്നിവരുടെ വമ്പൻ ചിത്രങൾക്ക് ഒപ്പം റിലീസ് ന് എത്തി അന്നത്തെ പുതുമുഖ നിരയുമായി വന്ന് ലാൽ ജോസ്ന്റെ ഈ ചെറിയ പടം ഒരു വലിയ ഇൻഡസ്ട്രിയൽ ഹിറ്റ് അടിക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല. അന്ന് ആണ് നമ്മൾ ആ തിരക്കഥ കൃതിന്റെ പേര് ആദ്യമായി കേൾക്കുന്നത്. ജെയിംസ് ആൽബർട്ട്. പിന്നെ അദേഹത്തിന്റെ അടുത്ത പടം ഏത് ആയിരികും, ആരുമായി ആയിരിക്കും, ആർക്കു വേണ്ടി ആയിരിക്കും എന്ന കാത്തിരിപ്പിൽ ആയിരുന്നു സിനിമ പ്രേമികൾ.
അങ്ങനെ ആ അന്നൗൺസ്‌മെന്റ് വന്നു. ജെയിംസ് ആൽബർട്ടിന്റെ അടുത്ത തിരക്കഥ ജോണി ആന്റണി ക് വേണ്ടി ആണ് എന്നും അതും പുതുമുഖങ്ങൾ വേണ്ടി ആയിരിക്കും എന്ന്. വിനീത് ശ്രീനിവാസന്റെ നടൻ എന്ന കരിയർ ആരംഭിക്കുന്നത് ജെയിംസ് ആൽബർട്ട് ന്റെ തിരക്കഥയിൽ ജോണി ആന്റണി സംവിധാനം ചെയ്ത് 2008 ൽ റിലീസ് ആയ സൈക്കിൾ എന്ന സിനിമയിൽ ആണ്, കൂടെ വിനു മോഹനും. സൈക്കിൾ ക്ലാസ്സ്‌മേറ്റ്സ് അത്ര ഒന്നുമില്ല എങ്കിലും ഹിറ്റ് തന്നെ ആയിരുന്നു. അച്ഛന്റെ കൈയിൽ നിന്നും പോയ കാശ് വർഷങ്ങൾക് ശേഷം മകന്റെ കൈയിൽ തിരിച് എത്തുന്ന ഒരു സൈക്ലിങ് സ്റ്റോറി.
സംവിധാനത്തിന്റെ കുറച്ച് പോരായ്മകൾ ഒഴിച്ചു നിർത്തിയാൽ തിരക്കഥ നല്ലത് ആയിരിന്നു. പിന്നെ അദ്ദേഹം റോഷൻ ആൻഡ്രുസ് ആയി 2009 തന്നെ ഇവിടം സ്വർഗമാണ് എന്ന സിനിമയിൽ ആണ്. അതും ലാലേട്ടൻനും ആയി റോഷൻ ആൻഡ്രുസ് ഉദയനാണ് താരം എന്ന സിനിമയ്ക്കു ശേഷം ഒന്നിക്കുന്നു, കൂടെ ജെയിംസ് ആൽബർട്ടിന്റെ തിരക്കഥ.സിനിമ ഒരു ഹിറ്റിൽ ഒതുങ്ങി കുറച്ച് കൂടി നന്നാകമായിരിന്നു തിരക്കഥ യും, സംവിധാനവും. പിന്നെ 2011ഷാഫി യുടെ സംവിധാനത്തിൽ മമ്മൂക്കയുമായി മായാവി ക് ശേഷം വെനീസിലെ വ്യാപാരി. പടം ഫ്ലോപ്പ് ആയിരുന്നു.
അത് കഴിഞ്ഞു അനൂപ് കണ്ണൻ എന്ന പുതുമുഖ സംവിധായകനു വേണ്ടി ജവാൻ ഓഫ് വെള്ളിമല. അതും തിരക്കഥ മോശം ആയിരുന്നു.2012 ആയിരുന്നു ആ ചിത്രം. പിന്നെ എഴുസുന്ദരരാത്രികൾ, വീണ്ടും ലാൽ ജോസ് ഉം ആയി 2013 ഒരു ദിലീപ് ചിത്രം. ഏഴു നിലയിൽ പൊട്ടി. പിന്നെ അദ്ദേഹം സംവിധായകന്റെ കുപ്പായം അണിഞ്ഞു. ഫഹദ് ഫാസിൽ ലും ആയി മറിയം മുക്ക്. അത് എന്തിന് വേണ്ടി ചെയ്തു എന്ന് ഒരുപിടിയും ഇല്ല. അറ്റർ ഫ്ലോപ്പ് ആയിരുന്നു മറിയം മുക്ക്. ക്ലാസ്സ്‌മേറ്റ്സ് എന്ന ഇൻഡസ്ട്രിയൽ ഹിറ്റ് നൽകി പിന്നെ കരിയറിൽ ഉയർച്ചെയും താഴ്ചയും നൽകിയ ജെയിംസ് ആൽബർട്ട് എന്ന സംവിധായകൻ ഇപ്പോൾ കാണാമറയത് ആണ്. ഒരു ഹിറ്റ് സിനിമ അദ്ദേഹത്തിൽ നിന്നും പ്രേതീക്ഷിക്കുന്നു എന്നുമാണ് പോസ്റ്റ്.